"ബി. രാഘവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.) വർഗ്ഗം:കൊല്ലം ജില്ലയിൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 56: | വരി 56: | ||
[[വർഗ്ഗം:പന്ത്രണ്ടാം കേരള നിയമസഭാംഗങ്ങൾ]] |
[[വർഗ്ഗം:പന്ത്രണ്ടാം കേരള നിയമസഭാംഗങ്ങൾ]] |
||
[[വർഗ്ഗം:കോവിഡ്-19 മൂലം മരിച്ചവർ]] |
[[വർഗ്ഗം:കോവിഡ്-19 മൂലം മരിച്ചവർ]] |
||
[[വർഗ്ഗം:കൊല്ലം ജില്ലയിൽ ജനിച്ചവർ]] |
03:54, 24 ഫെബ്രുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം
ബി. രാഘവൻ | |
---|---|
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ മേയ് 13 2006 – മേയ് 14 2011 | |
മുൻഗാമി | എഴുകോൺ നാരായണൻ |
മണ്ഡലം | നെടുവത്തൂർ |
ഓഫീസിൽ മാർച്ച് 25 1987 – മേയ് 14 1996 | |
മുൻഗാമി | സി.കെ. തങ്കപ്പൻ |
പിൻഗാമി | എഴുകോൺ നാരായണൻ |
മണ്ഡലം | നെടുവത്തൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഒക്ടോബർ 1, 1952 |
മരണം | ഫെബ്രുവരി 23, 2021 | (പ്രായം 68)
രാഷ്ട്രീയ കക്ഷി | സി.പി.ഐ.എം. |
പങ്കാളി | ജെ. രേണുകാദേവി |
കുട്ടികൾ | 1 മകൻ 1 മകൾ |
മാതാപിതാക്കൾ |
|
As of ഫെബ്രുവരി 23, 2021 ഉറവിടം: നിയമസഭ |
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു ബി. രാഘവൻ (ജീവിതകാലം:1 ഒക്ടോബർ 1952 - 23 ഫെബ്രുവരി 2021). നെടുവത്തൂർ നിയമസഭാമണ്ഡലത്തിൽ നിന്നും എട്ട്, ഒൻപത്, പന്ത്രണ്ട് കേരള നിയമസഭകളിലേക്ക് സി.പി.ഐ.എം. പ്രതിനിധിയായി ഇദ്ദേഹം കേരളാ നിയമസഭയിലംഗമായി.
ജീവിത രേഖ
കെ. ഭരതന്റേയും ചക്കിയുടേയും മകനായി 1952 ഒക്ടോബർ 1ന് ജനിച്ചു. ആദ്യകാലങ്ങളിൽ നെടുവത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ എതിർവശത്തായി താമസിച്ചിരുന്ന അദ്ദേഹം പിന്നീട് മൈലം താമരക്കുടിയിലേക്ക് മാറി താമസിച്ചു. ജെ. രേണുകാദേവിയാണ് ഭാര്യ, രാകേഷ് ആർ രാഘവൻ, രാഖി ആർ രാഘവൻ എന്നിവർ മക്കളും ചിപ്പി മോഹൻ, പ്രതീഷ് എന്നിവർ മരുമക്കളുമാണ്.[1] കോവിഡ് ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കടുത്ത ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കൊവിഡ് നെഗറ്റീവായിട്ടും ആരോഗ്യനില മോശമായി തുടരുകയും, ഇരു വൃക്കകളുടെയും പ്രവർത്തനശേഷി നഷ്ടമായതോടെ ഫെബ്രുവരി 23 ചൊവ്വാഴ്ച പുലർച്ചെ നാലേമുക്കാലിന് മെഡിക്കൽ കോളേജിൽ വച്ച് അന്തരിച്ചു.[1]
രാഷ്ട്രീയ ജീവിതം
ചെറുപ്പത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന രാഘവൻ 1987ൽ നെടുവത്തൂരിൽ നിന്നാണ് ആദ്യമായി നിയമസഭാ സാമാജികനായത്. കേരളകോൺഗ്രസ്(ജെ) സ്ഥാനാർത്ഥിയായ കോട്ടക്കുഴി സുകുമാരനെ പതിനയ്യായിരം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കന്നി അങ്കത്തിൽ വിജയം നേടിയത്.[1] 1991ൽ കോൺഗ്രസിലെ എൻ നാരായണനെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയ അദ്ദേഹം. 1996ൽ കോൺഗ്രസിലെ എഴുകോൺ നാരായണനോട് പരാജയപ്പെട്ടു. 2006ൽ നടന്ന പന്ത്രണ്ടാം കേരളാനിയംബസഭാ തിരഞ്ഞെടുപ്പിൽ 48023 വോട്ടുകൾ നേടി വിജയിച്ചു.[2]സിപിഎം സംസ്ഥാന കമ്മിറ്റി അംഗം,[3] കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന ട്രഷറർ, പട്ടികജാതി വികസന കോർപ്പറേഷൻ ചെയർമാൻ, കുസാറ്റ് സിൻഡിക്കേറ്റംഗം, കൊട്ടാരക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
അവലംബം
- ↑ 1.0 1.1 1.2 "സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ബി രാഘവൻ അന്തരിച്ചു". Retrieved 2021-02-23.
- ↑ http://www.niyamasabha.org/codes/members/raghavanb.pdf
- ↑ "മുൻ എംഎൽഎ ബി.രാഘവൻ അന്തരിച്ചു". Retrieved 2021-02-23.