"നങ്ങേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 1: വരി 1:
{{PU|Nangeli}}
{{Disputed}}{{PU|Nangeli}}
[[തിരുവിതാംകൂർ]] രാജഭരണകാലത്തെ അന്യായനികുതികളെ പ്രതിഷേധിച്ച് രക്തസാക്ഷിയായ സ്ത്രീയാണ് '''നങ്ങേലി'''.[[ആലപ്പുഴ]] ജില്ലയിലെ [[ചേർത്തല]] താലൂക്കിലെ നിവാസിയായിരുന്ന നങ്ങേലിയുടെ ഭർത്താവ് കണ്ടപ്പൻ ആയിരുന്നു.
[[തിരുവിതാംകൂർ]] രാജഭരണകാലത്തെ അന്യായനികുതികളെ പ്രതിഷേധിച്ച് രക്തസാക്ഷിയായ സ്ത്രീയാണ് '''നങ്ങേലി'''.[[ആലപ്പുഴ]] ജില്ലയിലെ [[ചേർത്തല]] താലൂക്കിലെ നിവാസിയായിരുന്ന നങ്ങേലിയുടെ ഭർത്താവ് കണ്ടപ്പൻ ആയിരുന്നു.



03:56, 29 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

തിരുവിതാംകൂർ രാജഭരണകാലത്തെ അന്യായനികുതികളെ പ്രതിഷേധിച്ച് രക്തസാക്ഷിയായ സ്ത്രീയാണ് നങ്ങേലി.ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ നിവാസിയായിരുന്ന നങ്ങേലിയുടെ ഭർത്താവ് കണ്ടപ്പൻ ആയിരുന്നു.

വൈദേശികളുടെ സ്വാധീനത്തൊടെയാണ് കേരളത്തിൽ സ്ത്രീകൾ മാറുമറയ്ക്കാൻ തുടങ്ങിയത്. ഇത് ഒരു അവസരമായി കണ്ട് രാജഭരണം താഴ്ന്ന ജാതിക്കാരിലെ സ്ത്രീകൾക്ക് മാറുമറയ്ക്കുന്നതിന് നികുതി ഏർപ്പെടുത്തി.[1] മുലക്കരം എന്നാണ് ഈ നികുതി അറിയപ്പെട്ടത്. താഴ്ന്ന ജാതിയിൽ പെട്ട പുരുഷന്മാരുടെ മേൽ ചുമത്തപ്പെട്ട നികുതിക്ക് തലക്കരം എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ നങ്ങേലി മുലക്കരം ഒടുക്കിയില്ല. ഇത് പിരിക്കാനെത്തിയ രാജകിങ്കരനോട് അവരുടെ രണ്ടു മുലകളും ഛേദിച്ചു ചേമ്പിലയിൽ വച്ച്, ഇനി മുലക്കരം തരേണ്ടതില്ലല്ലോയെന്ന് ചോദിച്ചതായി പറയപ്പെടുന്നു.[2] വൈകുന്നേരത്തോടെ നങ്ങേലി രക്തം വാർന്ന് മരിച്ചു. നങ്ങേലിയുടെ ശവദാഹം നടന്നുകൊണ്ടിരിക്കേ കത്തിയമർന്ന ചിതയിലേക്ക് എടുത്തുചാടി ഭർത്താവായ കണ്ടപ്പനും രക്തസാക്ഷിയായി. ഈ സംഭവത്തിനു ശേഷവും മുലക്കരം പിരിക്കുന്നത് തുടർന്നു. ഒടുവിൽ മലയാള വർഷം 986-ൽ (എ.ഡി 1810) ശ്രീമൂലം തിരുനാൾ ആണ് മുലക്കരം നിർത്തലാക്കിയത്.[3] നങ്ങേലി മരിച്ച സ്ഥലം മുലച്ചിപ്പറമ്പ് എന്ന പേരിൽ അറിയപ്പെട്ടു.


ധർമ്മ രാജ്യമെന്നും ദൈവത്തിന്റെ നാടെന്നും കള്ളത്തരം പ്രചരിപ്പിച്ച്, അടിമക്കച്ചവടവും, അയിത്തവും, മുലക്കരവും, മീശക്കരവും, ചേറിൽ ചവുട്ടിത്താഴ്ത്തിയുള്ള കൊലയും നടത്തിയിരുന്ന വെറും ജാതീയ ഭ്രാന്താലയമായിരുന്നു മലയാള നാട്. മലയാളിക്കു മേൽ ജാതി വ്യവസ്ഥിതിയെ അടിച്ചേല്പിച്ച വൈദേശികാധിപത്യം തന്നെയാണ് ബ്രാഹ്മണാധിപത്യം. ഇതിനെതിരേ പല മഹാന്മാരും പോരടിയിട്ടുണ്ടു്. പലതും ചരിത്രമാണ്. മറ്റ് പലതും അവഗണിക്കപ്പെട്ടു. അത്തരത്തിൽ അവഗണിക്കപ്പെട്ട ഒരു ചരിത്രമാണ് ആലപ്പുഴ ചേർത്തലയിലെ നങ്ങേലിയുടെ കഥ. മുലക്കരം നിലനിന്നിരുന്ന കാലം. സവർണ ജാതികൾക്കു് മുലക്കരം കൊടുക്കേണ്ടതില്ലായിരുന്നു. ഭരണകൂടം പക്ഷപാതപരമായാണ് പ്രവർത്തിച്ചിരുന്നത്. ഇതിനെല്ലാമപ്പുറം സ്ത്രീ ശരീരത്തിനു മേൽ കടന്നു കയറാനുള്ള ഒരു നിയമമായിട്ടു കൂടി മുലക്കരത്തെ അധികാരികൾ ഉപയോഗിച്ചു. ഇത്തരം ദുഷിച്ചു നാറിയ വ്യവസ്ഥയ്ക്കെതിരേ, ആത്മാഭിമാനത്തിനും സാമൂഹ്യാന്തസ്സിനും വേണ്ടി തന്റെ മുലകൾ അരിഞ്ഞു നല്കി ആത്മബലി നടത്തിയ ധീര വനിതയാണ് നങ്ങേലി.

നങ്ങേലിയുടെ അവഗണിക്കപ്പെട്ട ചരിത്രം പൊതു സമൂഹത്തിലെത്തിക്കേണ്ടതും, സ്ത്രീകളുടെ ആത്മാഭിമാനത്തിന്റെ പ്രതീകവുമാകുക എന്ന ലക്ഷ്യം മുൻനിർത്തി ചേർത്തലയിൽ 27 - 1 - 2017 ന് നങ്ങേലി സാംസ്കാരീക കൂട്ടായ്മ രൂപീകരിച്ചിരുന്നു.

സി.ബി.എസ്.ഇ വിവാദം

സി.ബി.എസ്.ഇ ഒൻപതാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ, ‘Caste, Conflict and Dress Change’ (ജാതി, സമരം, വസ്ത്രമാറ്റം) എന്ന പാഠഭാഗം നീക്കം ചെയ്തിരുന്നു. ആക്ഷേപാർഹമായ പാഠഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് നിർദ്ദേശിക്കുന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തിടർന്നാണ് സി.ബി.എസ്.ഇ ഇത് ചെയ്തത്. നായർ മേധാവിത്വത്താൽ നിർബന്ധിതമായി മേൽവസ്ത്രം ധരിക്കാൻ അവകാശമില്ലാതിരുന്ന നാടാർ (ചാന്നാർ) വിഭാഗത്തിന്റെ പോരാട്ടചരിത്രമായിരുന്നു ഈ പാഠഭാഗത്തുള്ളത്.

കലാവിഷ്കാരം

  • ചിത്രകാരൻ ‌ടി. മുരളി നങ്ങേലിയുടെ പോരാട്ടത്തെ ആസ്പദമാക്കി ചെയ്ത പെയ്ന്റിംഗിനെക്കുറിച്ച് ബി.ബി.സി. വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. [4]
  • പ്രശസ്ത ചിത്രകാരനായ ഒറിജിത് സെൻ തയ്യാറാക്കിയ ചിത്രകഥാ രൂപത്തിലുള്ള നങ്ങേലിയുടെ പ്രതിഷേധം ആർട്ട് റിവ്യൂ ഏഷ്യയിൽ പ്രസിദ്ധീകരിച്ചത് ശ്രദ്ധയാകർഷിച്ചിരുന്നു. ഹൈദരാബാദ് സർവ്വകലാശാലയിൽ ആത്മഹത്യ ചെയ്ത ഗവേഷണ വിദ്യാർഥി രോഹിത് വെമുലയ്ക്കു സമർപ്പിച്ചുകൊണ്ടാണ് കാർട്ടൂൺ പുറത്തിറക്കിയത്. ആർട്ട് റിവ്യൂ ഏഷ്യയിലാണ് ഈ ചിത്രകഥ ആദ്യം പുറത്തുവന്നത്. [5]
  • വയലാർ മാധവൻ കു‌ട്ടി രചിച്ച വയലാറിലെ കനൽ പൂക്കൾ എന്ന കഥാ സമാഹാരത്തിൽ നങ്ങേലിയെക്കുറിച്ചുള്ള കഥയുണ്ട്.

അവലംബം

  1. താജ്മഹലും, നിലവറകളിലെ ശേഖരങ്ങളും ഉണ്ടായതെങ്ങനെ?, Daily Indian Herald
  2. "സ്തനം മുറിച്ചു പ്രതിഷേധിച്ച പെൺപോരാളി നങ്ങേലിയുടെ ഒാർമകൾക്ക് 200 വയസ്സ്". Archived from the original on 6 നവംബർ 2016. Retrieved 6 നവംബർ 2016.
  3. മാറ് മറയ്ക്കാത്ത കേരളീയ സദാചാരം!, നാസർ റാവുത്തർ, പുഴ.കോം
  4. http://www.mathrubhumi.com/print-edition/kerala/kannur-bbc-malayalam-news-1.1247340
  5. http://www.doolnews.com/nangeli-story-in-cartoon-dedicatedto-rohith-vemula-563.html

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=നങ്ങേലി&oldid=2929145" എന്ന താളിൽനിന്ന് ശേഖരിച്ചത്