നങ്ങേലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തിരുവിതാംകൂർ രാജഭരണ കാലത്തെ അന്യായ നികുതികളിൽ പ്രതിഷേധിച്ച് രക്തസാക്ഷിയായ സ്ത്രീയാണ് നങ്ങേലി എന്ന് വിശ്വസിക്കപ്പെടുന്നു. ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ നിവാസിയായിരുന്ന നങ്ങേലിയുടെ ഭർത്താവ് കണ്ടപ്പൻ ആയിരുന്നു.

രാജഭരണകാലഘട്ടത്തിൽ പണിയെടുക്കാൻ ശരീരശേഷിയുള്ള പുരുഷൻ കൊടുക്കേണ്ട നികുതിയായിരുന്നു തലക്കരം. സ്ത്രീകളിൽ ആ നികുതിയെ വിളിച്ചിരുന്ന പേരാണ് മുലക്കരം എന്നത്. പലരും ധരിച്ചിരിക്കുന്നത് പോലെ മുലകളുടെ വലിപ്പം അനുസരിച്ചോ, മാറ് മറയ്ക്കാൻ വേണ്ടിയുള്ള അവകാശത്തിനു വേണ്ടിയോ നൽകേണ്ടിയിരുന്ന നികുതി അല്ല മുലക്കരം[അവലംബം ആവശ്യമാണ്]. ഇപ്പോഴത്തെ വരുമാന നികുതി പോലെയായിരുന്നു തലക്കരവും മുലക്കരവും[അവലംബം ആവശ്യമാണ്]. രണ്ടു ചക്രമായിരുന്നു നികുതി എന്നും 1937-ൽ പ്രസിദ്ധീകരിച്ച ട്രാവൻകൂർ ട്രൈബ്സ് ആൻഡ് കാസ്റ്റ്സ് എന്ന ഗ്രന്ഥത്തിൽ എൽ.ആർ.കൃഷ്ണ അയ്യർ വ്യക്തമാക്കിയിരിക്കുന്നു. [1]എന്നാൽ നങ്ങേലി മുലക്കരം ഒടുക്കിയില്ല. ഇത് പിരിക്കാനെത്തിയ രാജകിങ്കരനോട് അവരുടെ രണ്ടു മുലകളും ഛേദിച്ചു ചേമ്പിലയിൽ വച്ച്, ഇനി മുലക്കരം തരേണ്ടതില്ലല്ലോയെന്ന് ചോദിച്ചതായി പറയപ്പെടുന്നു.[2] തുടർന്ന് നങ്ങേലി രക്തം വാർന്ന് മരിച്ചു. നങ്ങേലിയുടെ ശവദാഹം നടന്നുകൊണ്ടിരിക്കേ കത്തിയമർന്ന ചിതയിലേക്ക് എടുത്തുചാടി ഭർത്താവായ കണ്ടപ്പനും രക്തസാക്ഷിയായി. ഈ സംഭവത്തിനു ശേഷവും മുലക്കരം പിരിക്കുന്നത് തുടർന്നു. ഒടുവിൽ മലയാള വർഷം 986-ൽ (എ.ഡി 1810) ശ്രീമൂലം തിരുനാൾ ആണ് മുലക്കരം നിർത്തലാക്കിയത്.[3] നങ്ങേലി മരിച്ച സ്ഥലം മുലച്ചിപ്പറമ്പ് എന്ന പേരിൽ അറിയപ്പെട്ടു. എന്നാൽ ഇതൊരു കെട്ടുകഥ മാത്രമാണെന്നും നങ്ങേലി ജീവിച്ചിരുന്നില്ലെന്നും പലരും വാദിക്കുന്നു. ഇളങ്കോ അടികൾ രചിച്ച തമിൾ ഇതിഹാസമായ ചിലപ്പതികാരത്തിലെ വീരനായിക കണ്ണകിയും അന്യായമായി പാണ്ട്യരാജാവ് തന്റെ ഭർത്താവിനെ വധിച്ചതിൽ മുലപറിച്ചെറിഞ്ഞു പ്രതിഷേധിച്ചതായി കഥയുണ്ട്.

പക്ഷെ ഈ കഥക്ക് ആധികാരികമായ തെളിവുകൾ ഒന്നുമില്ല. ഈ കഥ ആദ്യം പ്രത്യക്ഷപ്പെടുന്നത് 2000-ത്തിൽ പ്രസിദ്ധീകരിച്ച എസ്.എൻ. സദാശിവന്റെ "എ സോഷ്യൽ ഹിസ്റ്ററി ഓഫ് ഇന്ത്യ"എന്ന പുസ്തകത്തിലാണ്. അതിൽ നങ്ങേലി എന്ന പേരു പോലും ഇല്ല.

നങ്ങേലിയുടെ അവഗണിക്കപ്പെട്ട ചരിത്രം പൊതു സമൂഹത്തിലെത്തിക്കേണ്ടതും, സ്ത്രീകളുടെ ആത്മാഭിമാനത്തിന്റെയും തുല്യതയുടെയും പ്രതീകവുമാകുക എന്ന ലക്ഷ്യം മുൻനിർത്തി ചേർത്തലയിൽ 27 - 1 - 2017 ന് നങ്ങേലി സാംസ്കാരീക കൂട്ടായ്മ രൂപീകരിച്ചിരുന്നു.

സി.ബി.എസ്.ഇ വിവാദം[തിരുത്തുക]

സി.ബി.എസ്.ഇ ഒൻപതാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ, ‘Caste, Conflict and Dress Change’ (ജാതി, സമരം, വസ്ത്രമാറ്റം) എന്ന പാഠഭാഗം നീക്കം ചെയ്തിരുന്നു. ആക്ഷേപാർഹമായ പാഠഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് നിർദ്ദേശിക്കുന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തിടർന്നാണ് സി.ബി.എസ്.ഇ ഇത് ചെയ്തത്. നായർ മേധാവിത്വത്താൽ നിർബന്ധിതമായി മേൽവസ്ത്രം ധരിക്കാൻ അവകാശമില്ലാതിരുന്ന നാടാർ (ചാന്നാർ) വിഭാഗത്തിന്റെ പോരാട്ടചരിത്രമായിരുന്നു ഈ പാഠഭാഗത്തുള്ളത്.

കലാവിഷ്കാരം[തിരുത്തുക]

  • ചിത്രകാരൻ ‌ടി. മുരളി നങ്ങേലിയുടെ പോരാട്ടത്തെ ആസ്പദമാക്കി ചെയ്ത പെയ്ന്റിംഗിനെക്കുറിച്ച് ബി.ബി.സി. വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. [4]
  • പ്രശസ്ത ചിത്രകാരനായ ഒറിജിത് സെൻ തയ്യാറാക്കിയ ചിത്രകഥാ രൂപത്തിലുള്ള നങ്ങേലിയുടെ പ്രതിഷേധം ആർട്ട് റിവ്യൂ ഏഷ്യയിൽ പ്രസിദ്ധീകരിച്ചത് ശ്രദ്ധയാകർഷിച്ചിരുന്നു. ഹൈദരാബാദ് സർവ്വകലാശാലയിൽ ആത്മഹത്യ ചെയ്ത ഗവേഷണ വിദ്യാർഥി രോഹിത് വെമുലയ്ക്കു സമർപ്പിച്ചുകൊണ്ടാണ് കാർട്ടൂൺ പുറത്തിറക്കിയത്. ആർട്ട് റിവ്യൂ ഏഷ്യയിലാണ് ഈ ചിത്രകഥ ആദ്യം പുറത്തുവന്നത്. [5]
  • വയലാർ മാധവൻ കു‌ട്ടി രചിച്ച വയലാറിലെ കനൽ പൂക്കൾ എന്ന കഥാ സമാഹാരത്തിൽ നങ്ങേലിയെക്കുറിച്ചുള്ള കഥയുണ്ട്.

അവലംബം[തിരുത്തുക]

  1. L.A., Krishna Iyer (1937). Travancore Tribes And Castes Vol. 1. Thiruvananthapuram: Superintendent, Government Press. p. 165. The Puniat Raja, who ruled over those at Mundapalli, made them pay head money - two chuckrams a head monthly as soon as they were able to work and a similar sum as 'presence money' besides certain quotas of fruits and vegetables and feudal service.They were also forced to lend money if they possessed any, and to bring leaves and other articles without any pretext of paying them, and that for days. The men these villages were placed in a worse position than the slaves. The petty Raja used to give a silver-headed cane to the principal headman, who was then called ‘Perumban or 'caneman'. The head money was popularly known as 'thalakaram' in the case of males and 'mulakaram' in the case of females.
  2. "സ്തനം മുറിച്ചു പ്രതിഷേധിച്ച പെൺപോരാളി നങ്ങേലിയുടെ ഒാർമകൾക്ക് 200 വയസ്സ്". മൂലതാളിൽ നിന്നും 6 നവംബർ 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 നവംബർ 2016.
  3. മാറ് മറയ്ക്കാത്ത കേരളീയ സദാചാരം!, നാസർ റാവുത്തർ, പുഴ.കോം
  4. http://www.mathrubhumi.com/print-edition/kerala/kannur-bbc-malayalam-news-1.1247340
  5. http://www.doolnews.com/nangeli-story-in-cartoon-dedicatedto-rohith-vemula-563.html

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നങ്ങേലി&oldid=3348196" എന്ന താളിൽനിന്ന് ശേഖരിച്ചത്