"ഗ്രീക്ക് പുരാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: af, als, an, ar, arz, ast, az, bar, be, be-x-old, bg, bn, bs, ca, cs, cv, cy, da, de, el, en, eo, es, et, eu, fa, fi, fr, fy, ga, gl, gu, he, hi, hr, hu, hy, ia, id, is, it, ja, jv, ka, ...
വരി 59: വരി 59:


[[വർഗ്ഗം:ഗ്രീക്ക് പുരാണം]]
[[വർഗ്ഗം:ഗ്രീക്ക് പുരാണം]]

[[af:Griekse mitologie]]
[[als:Griechische Mythologie]]
[[an:Mitolochía griega]]
[[ar:ميثولوجيا إغريقية]]
[[arz:ميثولوجيا يونانيه]]
[[ast:Mitoloxía griega]]
[[az:Yunan mifologiyası]]
[[bar:Griachische Mythologie]]
[[be:Старажытнагрэчаская міфалогія]]
[[be-x-old:Старажытнагрэцкая міталёгія]]
[[bg:Древногръцка митология]]
[[bn:গ্রিক পুরাণ]]
[[bs:Grčka mitologija]]
[[ca:Mitologia grega]]
[[cs:Řecká mytologie]]
[[cv:Авалхи грек халаплăхĕ]]
[[cy:Mytholeg Roeg]]
[[da:Græsk mytologi]]
[[de:Griechische Mythologie]]
[[el:Ελληνική μυθολογία]]
[[en:Greek mythology]]
[[eo:Helena mitologio]]
[[es:Mitología griega]]
[[et:Vanakreeka mütoloogia]]
[[eu:Greziar mitologia]]
[[fa:اساطیر یونانی]]
[[fi:Kreikkalainen mytologia]]
[[fr:Mythologie grecque]]
[[fy:Grykske mytology]]
[[ga:Miotaseolaíocht na Gréige]]
[[gl:Mitoloxía grega]]
[[gu:ગ્રીસની પૌરાણિક માન્યતાઓ]]
[[he:מיתולוגיה יוונית]]
[[hi:यूनानी धर्म]]
[[hr:Grčka mitologija]]
[[hu:Görög mitológia]]
[[hy:Հունական դիցաբանություն]]
[[ia:Mythologia grec]]
[[id:Mitologi Yunani]]
[[is:Grísk goðafræði]]
[[it:Mitologia greca]]
[[ja:ギリシア神話]]
[[jv:Mitologi Yunani]]
[[ka:ბერძნული მითოლოგია]]
[[kk:Грекия өнері және мифологиясы]]
[[kl:Grækerit oqaluttuatoqqanik]]
[[kn:ಗ್ರೀಕ್ ಪುರಾಣ ಕಥೆ]]
[[ko:그리스 신화]]
[[ku:Mîtolojiya yewnanî]]
[[la:Mythologia Graeca]]
[[lb:Griichesch Mythologie]]
[[lt:Graikų mitologija]]
[[lv:Sengrieķu mitoloģija]]
[[mk:Грчка митологија]]
[[mr:ग्रीक पुराणकथा]]
[[ms:Mitologi Yunani]]
[[mt:Mitoloġija Griega]]
[[mwl:Mitologie griega]]
[[my:ဂရိနတ်များ]]
[[nds:Greeksche Mythologie]]
[[nl:Griekse mythologie]]
[[nn:Gresk mytologi]]
[[no:Gresk mytologi]]
[[pl:Mitologia grecka]]
[[pt:Mitologia grega]]
[[ro:Mitologia greacă]]
[[ru:Древнегреческая мифология]]
[[sh:Grčka mitologija]]
[[simple:Greek mythology]]
[[sk:Grécka mytológia]]
[[sl:Grška mitologija]]
[[sq:Mitologjia greke]]
[[sr:Грчка митологија]]
[[sv:Grekisk mytologi]]
[[sw:Mitholojia ya Kigiriki]]
[[ta:கிரேக்கத் தொன்மவியல்]]
[[te:గ్రీక్ పురాణశాస్త్రం]]
[[tg:Асотири Юнони Қадим]]
[[th:เทพปกรณัมกรีก]]
[[tl:Mitolohiyang Griyego]]
[[tr:Yunan mitolojisi]]
[[uk:Давньогрецька міфологія]]
[[vi:Thần thoại Hy Lạp]]
[[yi:גריכישע מיטאלאגיע]]
[[zh:希腊神话]]
[[zh-classical:希臘神話]]
[[zh-min-nan:Hi-lia̍p sîn-oē]]
[[zh-yue:希臘神話]]
[[zu:Imitholoji lamaGreki]]

09:13, 2 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രീക്ക് പുരാണം കൌതുകകരമായ കഥകളുടെ സഞ്ചയമാണ്. ദേവന്മാരേയും മനുഷ്യന്മാരേയും കേന്ദ്രകഥാപാത്രങ്ങളാക്കി ഭാവനാസമ്പന്നരായ പുരാതന ഗ്രീക്കു ജനത നെയ്തെടുത്ത കഥകൾ പിന്നീട് അല്പം ചില ഭേദഗതികളോടെ റോമക്കാരുടേയും പൈതൃകമായി മാറി. ആകാരത്തിലും വികാരത്തിലും മനുഷ്യസദൃശ്യരായിരുന്ന ഗ്രീക്കു ദേവീദേവതമാരുടെ രോഷവും, പകയും, എടുത്തു ചാട്ടവും പ്രണയചാപല്യങ്ങളും, വിഡ്ഢിത്തങ്ങളും, അനുകമ്പയും എല്ലാം ഈ പുരാണകഥകളിലുണ്ട്. ഈ കഥകളുടെ ഏറ്റവും പുരാതന സ്രോതസ്സ് ഹോമറാണ്. ക്രിസ്തുവിനു മുമ്പ് നാലും അഞ്ചും നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന യൂറിപ്പിഡിസും, സോഫോക്ളീസും അരിസ്റ്റോഫേനസും മറ്റു പലരും ഈ കഥകളെ ആധാരമാക്കി നാടകങ്ങളെഴുതി. പിന്നീട്, ക്രിസ്തുവിന്റെ ജനനത്തിന് പതിനേഴോ പതിനെട്ടോ കൊല്ലം മുമ്പ് ഈ കഥകളെല്ലാം ലാറ്റിൻ സാഹിത്യകാരനായ ഓവിഡ് , രൂപപരിണാമം എന്ന തന്റെ കൃതിയിൽ ക്രോഡീകരിച്ചു. [1].ഏതു സന്ദർഭത്തിനും സാഹചര്യത്തിനും അനുയോജ്യമായ കഥകൾ ഇവിടെ കാണാം. വിശ്വസാഹിത്യത്തേയും സിനിമാലോകത്തേയും ഗ്രീക്ക് പുരാണകഥകൾ ഏറെ സ്വാധീനിച്ചിട്ടുണ്ട്.

ഹോമറും, യൂറിപ്പിഡിസും, സോഫോക്ളീസും അരിസ്റ്റോഫേനസും ഓവിഡും വർജിലും ഒരേ വിധത്തിലല്ല ഈ കഥകൾ പറയുന്നത്.കാലാന്തരത്തിൽ ഗ്രീക്ക് ചിന്താഗതി സമീപപ്രദേശങ്ങളിലേക്ക് പടർന്നതോടെ, പ്രാദേശികദൈവങ്ങളുടെ സവിശേഷതകൾ കൂടി ഗ്രീക്കു ദൈവങ്ങൾ ഉൾക്കൊണ്ടെന്നും അങ്ങനെ കഥകളുടെ ഉൾപ്പിരിവുകൾ വർദ്ധിച്ചുവെന്നും ഹാമിൽട്ടൺ അഭിപ്രായപ്പെടുന്നു.[2]

ഉത്പത്തി

അരൂപവും അമൂർത്തവുമായ വ്യവസ്ഥയില്ലായ്മയിൽ നിന്ന് ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചുവെന്നും പല മേഖലകളായി വിഭജിച്ചുവെന്നു് ഓവിഡ് പറയുന്നു [1]. ഹെസിയോഡ് കുറെക്കൂടി വിശദമായും സങ്കീർണ്ണമായും മൂന്നു തലമുറകളായുളള ദേവോല്പത്തിയുടെ കഥ പറയുന്നു.[3]. എന്തായാലും ആദിയിൽ നിരാകാരമായ അന്ധകാരവും അവ്യവസ്ഥിതിയുമായിരുന്നെന്നും ആദിമ ദൈവങ്ങൾ യുറാനസും ( ആകാശം) ഗയയും(ഭൂമി) ആണെന്ന കാര്യത്തിലും ഇരുവരും ഒരേ അഭിപ്രായക്കാരാണ്.

ടൈറ്റന്മാരും, ഒളിമ്പ്യന്മാരും

യുറാനസിന്റേയും ഗയയുടേയും സന്താനങ്ങളായിരുന്നു അതികായന്മാരും അതിശക്തന്മാരുമായ ടൈറ്റന്മാർ.[3]. നിരവധി ടൈറ്റന്മാർ ഉണ്ടായിരുന്നു, അവരിൽ പ്രധാനികളായിരുന്നു,ക്രോണസ്, റിയ, ഓഷാനസ്, തെഥിസ്, കയ്യൂസ്, ഫോബെ, ഹൈപ്പീരിയോൺ ,തെയ്യ, ഇയാപെറ്റസ്, മ്നെമോസിൻ ,സിറിയസ്, തെമിസ് എന്നിവർ. പക്ഷെ ഈ പന്ത്രണ്ടു പേരുടെ നേതാവ് അവരിൽ ഏറ്റവും പ്രതാപശാലിയായ ക്രോണസായിരുന്നു. റോമൻ പുരാണത്തിൽ ക്രോണസിന്റെ പേര് സാറ്റേൺ എന്നാണ്. ദേവഗണത്തെ ഒന്നടങ്കം അടക്കി വാണിരുന്ന ക്രോണസ്സിനെതിരായി പുത്രനായ സ്യൂസ് പ്രതിഷേധമുയർത്തി, സിംഹാസനം കരസ്ഥമാക്കി. നിഷ്ക്കാസിതനായ ക്രോണസ് ഇറ്റലിയിൽ അഭയം തേടിയെന്നും, അന്നു മുതൽ ഇറ്റലിയുടെ സുവർണ്ണകാലം തുടങ്ങിയെന്നും പറയപ്പെടുന്നു [2]

ഒളിമ്പ്യന്മാരുടെ അധികാര പരിധികൾ

സ്യൂസും സഹോദരരും ഭരണാധികാരം നറുക്കിട്ടാണത്രെ പങ്കു വെച്ചത്. പൊസൈഡോണിന് സമദ്രവും, ഹോഡിസ്ന് പാതാളലോകവും കിട്ടി. സ്യൂസിന് ദേവാധിദേവനായി സ്ഥാനമേറ്റു. ഭരണാധികാരികളായി സ്ഥാനമേറ്റവരെല്ലാവരും സകുടുംബം ഒളിമ്പസ് പർവ്വതശിഖരത്തിൽ വാസമുറപ്പിച്ചു. അതു കൊണ്ടാണ് ഇവർ ഒളിമ്പ്യന്മാർ, എന്നറിയപ്പെട്ടത്. ടൈറ്റന്മാരുടെ സന്തതിപരമ്പരയിൽപ്പെട്ട ഇവരും പന്ത്രണ്ടു പേരായിരുന്നു. ഇതിൽ ഹെസ്റ്റിയക്കു പകരം പലപ്പോഴും ഡിമീറ്റിന്റേയോ, ഡൈനീഷ്യസിന്റേയോ പേരു കാണപ്പെടാറുണ്ട്. കൃത്യമായിപ്പറഞ്ഞാൽ , പാതാളലോകത്ത് സ്ഥിരവാസമുറപ്പിച്ച ഹേഡിസിനെ ഒളിമ്പ്യന്മാരുടെ കൂട്ടത്തിൽ പെടുത്താനാവില്ല.

ഗ്രീക്ക് പേര് റോമൻ പേര് അധികാര പരിധി
സ്യൂസ് ജൂപ്പിറ്റർ
പൊസൈഡൺ നെപ്റ്റ്യൂൺ
ഹേഡിസ് പ്ളൂട്ടോ
ഹെസ്റ്റിയ വെസ്റ്റ
ഹീര ജൂണോ
അപ്പോളോ അപ്പോളോ
അഥീന മിനർവ
ആർട്ടിമിസ് ഡയാന
ഹെർമീസ് മെർക്യുറി
അറീസ് മാർസ്
അഫ്രൊഡൈറ്റി വീനസ്
ഹെഫേസ്റ്റസ് വൾക്കൻ

ഒളിമ്പസ് പർവ്വതം

മനുഷ്യഗണം

മനുഷ്യോല്പത്തിയെക്കുറിച്ച് മൂന്നു വ്യത്യസ്ഥ കഥകളുണ്ട്.

പ്രൊമീഥ്യുസിന്റെ രൂപകല്പന

ക്രോണസിനെ പരാജയപ്പെടുത്താനായി തന്നെ സഹായിച്ച പ്രൊമിഥ്യുസിനേയും എപിമെഥ്യുസിനേയുമാണ് സ്യൂസ് മനുഷ്യനെ സൃഷ്ടിക്കാനായി ചുമതലപ്പെടുത്തിയത്. പ്രൊമിഥ്യൂസ് എന്നാൽ ബുദ്ധിമാനെന്നും, എപിമെഥ്യുസ് എന്നാൽ മന്ദബുദ്ധിയെന്നുമാണ് അർത്ഥം.മനുഷ്യരെ സൃഷ്ടിക്കുന്നതിനു മുമ്പ് എപിമെഥ്യൂസ് മറ്റു ജീവജാലങ്ങളെ സൃഷ്ടിച്ചു, എല്ലാ മെച്ചപ്പെട്ട സ്വഭാവവൈശിഷ്ട്യങ്ങളും അവക്കു നല്കി. മനുഷ്യന്റെ ഊഴം വന്നപ്പോൾ എപിമെഥ്യൂസ് ആകെ കുഴങ്ങി, പ്രൊമീഥ്യുസിന്റെ സഹായം തേടി. ബുദ്ധിമാനായ പ്രൊമീഥ്യൂസ് മനുഷ്യനെ എല്ലാതരത്തിലും മറ്റു ജീവജന്തുക്കളേക്കാളും ഉന്നതനാക്കി, ദേവന്മാരെപ്പോലെ ആകാരസുഷമയുളള ഇരുകാലികളാക്കി. മാത്രമല്ല, സ്വർഗ്ഗത്തിൽ നിന്ന് അനധികൃതമായി തീ ഭൂമിയിലേക്കു കടത്തി മനുഷ്യനെ ഏല്പിച്ചു.

അഞ്ചു യുഗങ്ങൾ, അഞ്ചു തരം മനുഷ്യർ

മറ്റൊരു കഥ ദേവന്മാർ തന്നേയാണ് മനുഷ്യരെ സൃഷ്ടിച്ചതെന്നാണ്. ആദ്യം സ്വർണ്ണം കൊണ്ടും തുടർന്ന് വെളളി, ചെമ്പ്, ശില എന്നിവ കൊണ്ടൊക്കെ മനുഷ്യരെ ഉണ്ടാക്കിയെടുത്തു, പക്ഷെ തൃപ്തി വന്നില്ല. അഞ്ചാമത്തെ പരിശ്രമമാണ് ഇരുമ്പു കൊണ്ടുളള ഇന്നത്തെ മനുഷ്യർ. ഇവയെ അഞ്ചു യുഗങ്ങളായാണ് ഹെസേയോഡും[3] ഓവിഡും [1] വിശേഷിപ്പിക്കുന്നത്.

പ്രളയാനന്തരം

ശിലായുഗത്തിലെ മനുഷ്യരുടെ ദുഷ്കൃതിക കണ്ട് കുപിതനായി സ്യൂസ് ആദേശം നല്കുന്നു പ്രളയം സംഭവിക്കട്ടെ. വരുംവരായ്കകൾ മുൻ കൂട്ടി കണ്ടറിഞ്ഞ പ്രൊമീഥ്യൂസ് തന്റെ വംശജരായ പൈറയേയും ഭർത്താവ് ഡ്യൂകാലിയോണിനേയും അവശ്യസാധനങ്ങളോടൊപ്പം ഒരു പേടകത്തിലടച്ച് ഒഴുക്കിവിട്ടു. അങ്ങനെ ഭൂമിയിൽ അവരിരുവരും മാത്രം രക്ഷപ്പെട്ടു. അവരോട് കരുണ തോന്നിയ സ്യൂസ് പ്രളയം പിൻവലിച്ചു. വീണ്ടും പുതിയ മനുഷ്യൻ രൂപം കൊണ്ടു.

മറ്റൊരു രസകരമായ കഥയാണ് ഹാസ്യകവി അരിസ്റ്റോഫേനസ് പറയുന്നത്: അന്ധകാരത്തിന്റേയും അഗാധതയുടേയും സംഗമത്തിലൂടെ പ്രണയം ആവിർഭവിച്ചുവെന്നും, മനുഷ്യരാശിയാണ് ദേവഗണത്തിനു മുമ്പെ ആവിർഭൂതരായതെന്നും [4]

അവലംബം

  1. 1.0 1.1 1.2 Ovid. The metamorphosis. Translated by Horace Gregory. Signet Classics. ISBN 978-0-451-53145-2. {{cite book}}: Cite has empty unknown parameter: |2= (help); Text "2009" ignored (help)
  2. 2.0 2.1 Edith Hamilton (1969). Mythology. Little Brown & Co.
  3. 3.0 3.1 3.2 Hesiod:Theogony acessed 2nd March 2013
  4. അരിസ്റ്റോഫേനസിന്റെ പക്ഷികൾ accessed 2nd March 2013
"https://ml.wikipedia.org/w/index.php?title=ഗ്രീക്ക്_പുരാണം&oldid=1667794" എന്ന താളിൽനിന്ന് ശേഖരിച്ചത്