"അഗൂട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: vi:Dasyprocta
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: eu:Dasyprocta
വരി 43: വരി 43:
[[es:Dasyprocta]]
[[es:Dasyprocta]]
[[et:Aguuti]]
[[et:Aguuti]]
[[eu:Dasyprocta]]
[[fr:Dasyprocta]]
[[fr:Dasyprocta]]
[[gn:Akuti]]
[[gn:Akuti]]

10:07, 13 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

അഗൂട്ടി
Temporal range: സമീപസ്ഥം
അഗൂട്ടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Dasyprocta

Illiger, 1811

ഒരു സസ്തനിവർഗത്തിൽപ്പെട്ട കരണ്ടുതീനിയാണ് അഗൂട്ടി. ഡാസിപ്രോക്റ്റ (Dasyprocta) ജീനസ്സിൽ പ്പെടുന്ന കരണ്ടുതീനി(Rodent)യാണ് അഗൂട്ടി; തെക്കേ അമേരിക്കയിൽ ധാരാളമായി കണ്ടുവരുന്നു. വൃക്ഷങ്ങൾ ഇടതിങ്ങി വളരുന്ന പ്രദേശങ്ങളിലാണ് ഇവ ജീവിക്കുന്നത്. മെക്സിക്കോ മുതൽ പെറു വരെയുള്ള പ്രദേശങ്ങളിലും വെസ്റ്റിൻഡീസിലും കാണപ്പെടുന്നു.

രാത്രീഞ്ചരനായ അഗൂട്ടി ആകൃതിയിലും വലുപ്പത്തിലും മുയലിനെ പോലെയിരിക്കും. ഉറച്ച ശരീരമുള്ള ഇതിന് ഏകദേശം 50 സെ.മീ. നീളമുണ്ട്. ഇതിന്റെ മുൻകാലുകളിൽ നാലുവിരലുകൾ വീതമുണ്ട്; പിൻകാലുകളിൽ മൂന്നു വീതവും. വിരലിലെ കുളമ്പുപോലെയുള്ള നഖങ്ങളും നേർത്ത കാലുകളും വളരെവേഗത്തിൽ ഓടാൻ ഇതിനെ സഹായിക്കുന്നു. അതിവേഗം ഓടിയോ സ്വന്തം മാളത്തിൽ ഒളിച്ചോ ആണ് അഗൂട്ടി ശത്രുക്കളിൽനിന്നും രക്ഷനേടുക. നന്നായി നീന്താനും ഇതിന് കഴിയും. വാൽ ഇതിനില്ലെന്നുതന്നെ പറയാം. ഇളംതവിട്ടുനിറമുള്ള ഇതിന്റെ രോമം ബ്രസീലിലും ഗയാനയിലും ധാരാളം വിൽക്കപ്പെടുന്നു. സസ്യങ്ങളുടെ വേരു തുടങ്ങി പൂഷ്പങ്ങൾ വരെ ഇതിന്റെ ഭക്ഷണമാണ്.

ചെറിയ സമൂഹങ്ങളായാണ് അഗൂട്ടി ജീവിക്കുന്നത്. അത്യുത്പാദനശേഷിയുള്ള പെൺഅഗൂട്ടിക്ക് വർഷം മുഴുവൻ ഗർഭധാരണത്തിനു കഴിവുണ്ട്. സാധാരണയായി ഇവ വർഷത്തിൽ രണ്ടുപ്രാവശ്യം പ്രസവിക്കുന്നു. ഓരോ പ്രസവത്തിലും രണ്ടോ അതിലധികമോ കുട്ടികൾ ഉണ്ടാകാറുണ്ട്. ഇതിന്റെ മാംസം അമേരിന്ത്യക്കാർക്ക് ഇഷ്ടപ്പെട്ട ഒരു ഭക്ഷണ പദാർഥമാണ്.

പുറംകണ്ണികൾ

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗൂട്ടി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഗൂട്ടി&oldid=1649272" എന്ന താളിൽനിന്ന് ശേഖരിച്ചത്