"ഹുബ്‌സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: de:Chubz
(ചെ.) യന്ത്രം ചേർക്കുന്നു: th:ขอบส์
വരി 43: വരി 43:
[[es:Khubz]]
[[es:Khubz]]
[[ja:ホブズ]]
[[ja:ホブズ]]
[[th:ขอบส์]]

14:51, 17 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഹുബ്‌സും പച്ചമുളകും തക്കാളിയും

ഗോതമ്പ് പൊടിയും ഉപ്പും യീസ്റ്റും ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ഭക്ഷണ പദാർഥമാണ് ഹുബ്‌സ് (അറബി:خبز/ഇംഗ്ലീഷ്:khubs). ഇത് മലയാളികൾക്കിടയിൽ കുബ്ബൂസ് എന്ന പേരിലും അറിയപ്പെടുന്നു. ചേരുവകളിൽ ചറിയ ചില വ്യത്യാസങ്ങൾ വരുത്തിയും ഹു‌ബ്‌സ് നിർമ്മിക്കാറുണ്ട്.ചില അറബ് രാജ്യങ്ങളിൽ ഭരണകൂടങ്ങളുടെ സാമ്പത്തിക സഹായത്തോടെ വില കുറച്ച് [അവലംബം ആവശ്യമാണ്]വ്യാപകമായി വിൽക്കപ്പെടുന്ന ഭക്ഷ്യവസ്തുവാണിത്. ഗൾ‍ഫ് മേഖലയിലെ ഒരു പ്രധാന ആഹാര പദാർഥമാണ് ഹുബ്‌സ്. ഗൾഫ് യുദ്ധ കാലത്ത് മലയാളികളടക്കം അനേകം പേരുടെ ആശ്രയം ഹുബ്‌സായിരുന്നു. [1]

ഹുബ്‌സ് പലതരം ഉണ്ട്. അവയിൽ പലതും അതാതു രാജ്യങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. പ്രാദേശികമായ വ്യത്യാസങ്ങളും ഇതിൽ കണ്ടുവരുന്നു. മിസ്റി, ഇറാനി, പാകിസ്താനി ഫലസ്തീനി എന്നിവ ഇതിൽ പെടുന്നു.വിവിധ രാജ്യങ്ങളിലെ ഹുബ്‌സുകൾ ചേരുവകകളിലും വലിപ്പത്തിലും നിർമ്മാണരീതിയിലും വ്യത്യസ്തത പുലർത്തുന്നു.കുവെറ്റിലെ ഫ്ലവർമിൽ & ബേക്കറീസ് കമ്പനി ആണു കുവൈത്തിൽ ഹുബ്‌സ് നിർമ്മിച്ചു വിതരണം ചെയ്യുന്നത്. 5 സാധാരണ കുബ്ബുസുകൾ ഉള്ള ഒരു കൂടിന് 50 ഫിൽസ് ആണ് ഇപ്പൊഴത്തെ (2008/May ലെ) വില.പാവപ്പെട്ടവരും പണക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന കുബ്ബൂസ് ഗൾഫിലെ സാധാരണക്കാരുടെ ഭക്ഷണചെലവ് കുറക്കുന്നതിൽ‌ വലിയ പങ്ക് വഹിക്കുന്നു.

തമീസ്‌

തമീസ് ചുട്ടെടുക്കുന്നു

ഗോതമ്പിൽ നിന്നെടുക്കുന്ന ആട്ടയും,ഉപ്പും ചേർത്തു കുഴച്ചു ഉണ്ടാക്കുന്ന (തമീസുകൾ) കുബ്ബൂസ് വലിയതും മണ്ണടുപ്പിൽ (തന്തൂരി അടുപ്പ്) ചുട്ടെടുക്കുന്നതുമാണ്.ഇറാനി, പാകിസ്താനി, അഫ്ഗാനികളാണ്‌ ഇതിന്റെ മുഖ്യ ഉപഭോക്താക്കൾ. അറബികളും പ്രാതലിനും അത്താഴത്തിനും ഉപയോഗിക്കുന്നു. ഒരു ഇറാനി കുബ്ബുസിന് 20 ഫിൽസാണ് കുവൈറ്റിലെ ഇപ്പൊഴത്തെ (2008/May ലെ) വില. സൗദിയിൽ‌ ഒരു റിയാലിനു ലഭിക്കുന്നു.

കണ്ണികൾ

ചിത്രശാല

അവലംബം

[1]

  1. 1.0 1.1 മരണനിഴലിൻ താഴ്വരയിലൂടെ - കുവൈറ്റ് യുദ്ധസ്മരണകൾ, പുസ്തക രചന - രാജു വർഗീസ് വെണ്മണീ,CSS തിരുവല്ല പ്രസദ്ധീകരണം
"https://ml.wikipedia.org/w/index.php?title=ഹുബ്‌സ്&oldid=1395740" എന്ന താളിൽനിന്ന് ശേഖരിച്ചത്