"വിക്കിപീഡിയ:പെട്ടെന്ന് നീക്കം ചെയ്യപ്പെടേണ്ടതിന്റെ മാനദണ്ഡങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.) →‎നിർദ്ദേശിക്കാനുള്ള മാനദണ്ഡങ്ങൾ: സംവാദമനുസരിച്ച് മാറ്റുന്നു.
വരി 16: വരി 16:
*'''പുതിയ ഉപയോക്താവിന്റെയോ ഐ.പി. ഉപയോക്താവിന്റെയോ പരീക്ഷണം. പരീക്ഷണങ്ങൾ [[വിക്കിപീഡിയ:എഴുത്തുകളരി|എഴുത്തുകളരിയിലോ]] [[വിക്കിപീഡിയ:ഉപയോക്തൃതാൾ|ഉപയോക്തൃതാളിലോ]] നടത്തുന്നതാവും അഭികാമ്യം.'''
*'''പുതിയ ഉപയോക്താവിന്റെയോ ഐ.പി. ഉപയോക്താവിന്റെയോ പരീക്ഷണം. പരീക്ഷണങ്ങൾ [[വിക്കിപീഡിയ:എഴുത്തുകളരി|എഴുത്തുകളരിയിലോ]] [[വിക്കിപീഡിയ:ഉപയോക്തൃതാൾ|ഉപയോക്തൃതാളിലോ]] നടത്തുന്നതാവും അഭികാമ്യം.'''
*'''സമവായത്തിലെത്തി നീക്കം ചെയ്ത ലേഖനങ്ങൾ വീണ്ടും ശ്രദ്ധേയതയില്ലാത്ത വിധം ഉള്ളടക്കവുമായി നിർമ്മിക്കപ്പെടുകയാണെങ്കിൽ.'''
*'''സമവായത്തിലെത്തി നീക്കം ചെയ്ത ലേഖനങ്ങൾ വീണ്ടും ശ്രദ്ധേയതയില്ലാത്ത വിധം ഉള്ളടക്കവുമായി നിർമ്മിക്കപ്പെടുകയാണെങ്കിൽ.'''
*'''[[വിക്കിപീഡിയ:തടയൽ നയം|തടയപ്പെട്ടതോ]] വിലക്കു നൽകിയതോ ആയ ഉപയോക്താക്കൾ നിർമ്മിക്കുകയും മറ്റുപയോക്താക്കൾ സാരമായ മാറ്റങ്ങൾ വരുത്താതുമായ ലേഖനങ്ങൾ.'''
*'''[[വിക്കിപീഡിയ:തടയൽ നയം|തടയപ്പെട്ടതോ]] വിലക്കു നൽകിയതോ ആയ ഉപയോക്താക്കൾ എന്തിനാണോ താക്കീതു/തടയൽ നൽകിയത് അതിനെതിരെ പ്രവർത്തിച്ച് വീണ്ടും സൃഷ്ടിക്കുന്ന താൾ മറ്റുപയോക്താക്കൾ സാരമായ മാറ്റങ്ങൾ വരുത്താതുമായ ലേഖനങ്ങൾ.'''
*'''വ്യക്തിപരമായതും ദോഷകരവും ഒരു വ്യക്തിയേയോ സ്ഥാപനത്തേയോ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ഉള്ളടക്കത്തോടു കൂടിയ ലേഖനം.'''
*'''വ്യക്തിപരമായതും ദോഷകരവും ഒരു വ്യക്തിയേയോ സ്ഥാപനത്തേയോ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ഉള്ളടക്കത്തോടു കൂടിയ ലേഖനം.'''
*'''പരസ്യമോ വ്യക്തിപരമായ വിവരങ്ങളോ ഉള്ളവ. [[വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല|വിക്കിപീഡിയ എന്തൊക്കെയല്ല]] എന്നത് കണക്കിലെടുക്കാം.'''
*'''പരസ്യമോ വ്യക്തിപരമായ വിവരങ്ങളോ ഉള്ളവ. [[വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല|വിക്കിപീഡിയ എന്തൊക്കെയല്ല]] എന്നത് കണക്കിലെടുക്കാം.'''

04:42, 16 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക മാർഗ്ഗരേഖയായി കണക്കാക്കുന്നു. വിക്കിപീഡിയയുടെ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ടതുണ്ടെന്ന് അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതൊന്നുമല്ല. സാമാന്യബോധത്തിനും സന്ദർഭത്തിനും ചേർത്തായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.
ഈ താളിന്റെ രത്നച്ചുരുക്കം: ഒരു ലേഖനം നീക്കം ചെയ്യാനല്ല മറിച്ച് സംരക്ഷിക്കുകയും വിപുലീക്കരിക്കുകയും ചെയ്യുകയും ഒരു നിവൃത്തിയുമില്ലെങ്കിൽ നീക്കം ചെയ്യുകയും ചെയ്യേണ്ടതാണ്. ഉപയോക്താക്കൾ ലേഖനം പെട്ടന്ന് നീക്കം ചെയ്യുന്നതിനു നിർദ്ദേശിക്കുന്നതിനു മുൻപായും, ലേഖനം പെട്ടന്ന് നീക്കം ചെയ്യുന്നതുനു മുൻപ് കാര്യനിർവ്വാഹകർ ചെയ്യേണ്ടവയുമായ വിവരങ്ങളും മാനദണ്ഡങ്ങളും വിവരിക്കുന്നു.

ഒരു കാര്യനിർവ്വാഹകനു, പെട്ടെന്ന് നീക്കം ചെയ്യുന്നത് 'നീക്കം ചെയ്യുവാൻ സമവായത്തിലെത്തേണ്ട ആവശ്യമില്ല' എന്ന വ്യക്തമായ ധാരണ ഉള്ളപ്പോൾ മാത്രമാണ്. നീക്കം ചെയ്യുന്നത് താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നു എന്നുറപ്പുവെരുത്തിയതിനു ശേഷമായിരിക്കണം. മാനദണ്ഡങ്ങൾ മനസ്സിലാക്കി ഒരു കാര്യനിർവ്വാഹകന് പെട്ടെന്നുതന്നെ നീക്കം ചെയ്യാൻ, നിർദ്ദേശിക്കണ്ട ആവശ്യമില്ല. എന്നിരുന്നാലും ലേഖനം തുടങ്ങിയ ഉപയോക്താവിനെ അറിയിക്കുകയും നിലനിർത്തുവാനുള്ള അവസരം കൊടുക്കുകയും ആവാം. പരിപാലനങ്ങൾക്കായി സദുദ്ദേശത്തോടു കൂടി നീക്കം ചെയ്യാം.

നീക്കം ചെയ്യൽ തിരികെകൊണ്ടുവരാവുന്നതാണെങ്കിലും കാര്യനിർവ്വാഹകരെക്കൊണ്ടുമാത്രമാണതു സാധിക്കുന്നത്, അതിനാൽ മറ്റ് നീക്കം ചെയ്യലുകൾ സമവായത്തിലൂടെ മാത്രമാണ് നടത്തേണ്ടത്. പെട്ടെന്ന് നീക്കം ചെയ്യുന്നത്, സമവായത്തിലെത്തേണ്ട സമയവും പ്രയത്നവും മറ്റു കാര്യങ്ങളിൽ ഉപയോഗിക്കാമെന്നുള്ളതിനാലാണ്.

കാര്യനിർവ്വാഹകർ ലേഖനങ്ങൾ പെട്ടെന്ന് നീക്കം ചെയ്യാതിരിക്കുവാൻ നോക്കുകയും വളരെ ആവശ്യമെങ്കിൽ മാത്രം ഇങ്ങനെ പ്രവർത്തിക്കാവൂ. ലേഖനം സമവായ ചർച്ചചെയ്യപ്പെടുകയും, നീക്കം ചെയ്യാതിരിക്കാൻ ശുപാർശ ചെയ്തതുമായാൽ അവ പെട്ടെന്നു നീക്കം ചെയ്യാതിരിക്കുക. എന്നിരുന്നാലും പുതിയതായി പകർപ്പവകാശ ലംഘനം കണ്ടെത്തിയാൽ അവ നീക്കം ചെയ്യാം. പുതിയ ലേഖനങ്ങൾ അപൂർണ്ണമായതാണെങ്കിൽ പോലും മാറ്റങ്ങൾ പ്രതീക്ഷിച്ച് ഉടനടി നീക്കം ചെയ്യാതിരിക്കുക.

ആർക്കുവേണമെങ്കിലും {{പെട്ടെന്ന് മായ്ക്കുക}} എന്ന ഫലകമുപയോഗിച്ച് നീക്കം ചെയ്യാൻ നിർദ്ദേശിക്കാം. നിർദ്ദേശിക്കുന്നതിനു മുൻപായി അവയിൽ കൂടുതൽ വിവരങ്ങൾ ചേർത്ത് അപൂർണ്ണ ലേഖനമായി നിലനിർത്തുവാൻ സാധിക്കുന്നതോ എന്ന് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല മറ്റു ലേഖനങ്ങൾക്ക് ഉപോൽബലമായ രീതിയിലുള്ള വിവരങ്ങളുണ്ടെങ്കിൽ ലയിപ്പിക്കാനും നിർദ്ദേശിക്കാം. ഇങ്ങനെ നിർദ്ദേശിക്കുന്നതോടൊപ്പം ലേഖനം തുടങ്ങിയ ഉപയോക്താവിനെ അറിയിക്കുകയും വേണം.

ലേഖനം തുടങ്ങിയ ഉപയോക്താവ് ഈ ഫലകം മാറ്റാൻ പാടില്ല. ലേഖനം തുടങ്ങിയ ഉപയോക്താവിനു ഈ നിർദ്ദേശത്തെ ചോദ്യം ചെയ്തുകൊണ്ട് {{കാത്തിരിക്കൂ}} എന്ന ഫലകം {{പെട്ടെന്ന് മായ്ക്കുക}} എന്നതിനു തൊട്ടുതാഴെയായി ചേർത്തതിനുശേഷം ലേഖനത്തിന്റെ സംവാദം താളിൽ കാരണം വ്യക്തമാക്കുകയും ചെയ്യാം. കാരണം വ്യക്തമാവുകയും ലേഖനത്തിൽ അവശ്യവിവരങ്ങൾ ചേർക്കപ്പെടുകയും ചെയ്താൽ മറ്റൊരു ഉപയോക്താവിനോ ലേഖനം തുടങ്ങിയ ഉപയോക്താവിനോ ഈ രണ്ടു ഫലകങ്ങളും നീക്കം ചെയ്യാവുന്നതാണ്.

നിർദ്ദേശിക്കാനുള്ള മാനദണ്ഡങ്ങൾ

  • ശൂന്യമായതും, അർത്ഥമില്ലാത്ത ശീർഷകങ്ങളുള്ള ലേഖനങ്ങൾ.
  • ലേഖനത്തിന്റെ ഉള്ളടക്കം മലയാളമല്ലാതെ മറ്റേതു ഭാഷയാണെങ്കിലും. ഉപയോക്തൃതാളും എഴുത്തുകളരിയും ഈ നിർദ്ദേശത്തിൽ പെടുന്നില്ല.
  • വ്യക്തമായ പകർപ്പാവകാശ ലംഘനങ്ങൾ ഉള്ള ലേഖനം. സ്വതന്ത്രമല്ലാത്ത ചിത്രങ്ങളും ഇതിലുൾപ്പെടും.
  • പുതിയ ഉപയോക്താവിന്റെയോ ഐ.പി. ഉപയോക്താവിന്റെയോ പരീക്ഷണം. പരീക്ഷണങ്ങൾ എഴുത്തുകളരിയിലോ ഉപയോക്തൃതാളിലോ നടത്തുന്നതാവും അഭികാമ്യം.
  • സമവായത്തിലെത്തി നീക്കം ചെയ്ത ലേഖനങ്ങൾ വീണ്ടും ശ്രദ്ധേയതയില്ലാത്ത വിധം ഉള്ളടക്കവുമായി നിർമ്മിക്കപ്പെടുകയാണെങ്കിൽ.
  • തടയപ്പെട്ടതോ വിലക്കു നൽകിയതോ ആയ ഉപയോക്താക്കൾ എന്തിനാണോ താക്കീതു/തടയൽ നൽകിയത് അതിനെതിരെ പ്രവർത്തിച്ച് വീണ്ടും സൃഷ്ടിക്കുന്ന താൾ മറ്റുപയോക്താക്കൾ സാരമായ മാറ്റങ്ങൾ വരുത്താതുമായ ലേഖനങ്ങൾ.
  • വ്യക്തിപരമായതും ദോഷകരവും ഒരു വ്യക്തിയേയോ സ്ഥാപനത്തേയോ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ഉള്ളടക്കത്തോടു കൂടിയ ലേഖനം.
  • പരസ്യമോ വ്യക്തിപരമായ വിവരങ്ങളോ ഉള്ളവ. വിക്കിപീഡിയ എന്തൊക്കെയല്ല എന്നത് കണക്കിലെടുക്കാം.
  • നിലവിലില്ലാത്ത താളിനെ ആശ്രയിക്കുന്ന താൾ, നീക്കം ചെയ്യപ്പെട്ട താളിന്റെ സംവാദത്താൾ, മാതൃതാളില്ലാത്ത ഉപതാൾ, നിലവിലില്ലാത്ത താളിലേക്കുള്ള തിരിച്ചുവിടൽ, മുഖ്യ നെയിംസ്പേസിൽ നിന്ന് മറ്റ് നെയിംസ്പേസിലേക്കുള്ള തിരിച്ചുവിടൽ തുടങ്ങിയ.