"ചെങ്കല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 9: വരി 9:
<gallery>
<gallery>
ചിത്രം:Laterite monument. C 002.jpg|[[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] [[ബുക്കാനൻ|ഫ്രാൻസിസ് ബുക്കാനന്റെ]] സ്മരണാർത്ഥം [[വെട്ടുകല്ല്|വെട്ടുകല്ലിൽ]] സ്ഥാപിച്ചിരിക്കുന്ന സ്മാരകം-വെട്ടുകല്ലിനെക്കുറിച്ച് ആദ്യമായി പരാമർശിച്ചത് ബുക്കാനനാണ്‌

File:Laterite quarry, Angadipuram, India. C 004.jpg|കല്ല് വെട്ടിയെടുക്കുന്നു
File:Red Stones - Kerala- Chenkallu2.jpg|ചെങ്കല്ല്
File:Red Stones - Kerala- Chenkallu2.jpg|ചെങ്കല്ല്
File:Blade-of-stone-cutting-machine.JPG|ചെങ്കല്ല് വെട്ടാനുപയോഗിക്കുന്ന യന്ത്രത്തിന്റെ പല്ല്
File:Blade-of-stone-cutting-machine.JPG|ചെങ്കല്ല് വെട്ടാനുപയോഗിക്കുന്ന യന്ത്രത്തിന്റെ പല്ല്

10:44, 2 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

വെട്ടിവച്ചിരിക്കുന്ന ചെങ്കല്ല്

മണ്ണിൽനിന്നും വെട്ടിയെടുക്കുന്ന ചുവന്ന നിറമുള്ള കല്ലാണ് ചെങ്കല്ല് അഥവാ വെട്ടുകല്ല്. ചില പ്രത്യേകതരം മൺപ്രദേശങ്ങളിൽനിന്നാണ് ഇത് വെട്ടിയെടുക്കുന്നത്. ചെങ്കല്ല് പ്രധാനമായും വീടുകളുടെയും കെട്ടിടങ്ങളുടെയും നിർമ്മാണത്തിന് ഉപയോഗിച്ചുവരുന്നു. കോൺക്രീറ്റ് മേൽക്കൂരയുളള ഇരുനില വീടുകൾ നിർമ്മിക്കുന്നതിനു പോലും കേരളത്തിലെമ്പാടും വെട്ടുകല്ല് ഉപയോഗിച്ചു വരുന്നു. ചെങ്കല്ല് വെട്ടിയെടുക്കുന്ന സ്ഥലങ്ങളാണ് ചെങ്കല്ല് മട എന്നുപറയുന്നത്. മുൻപ് നീളമുള്ള പ്രത്യേകയിനം മഴു ഉപയോഗിച്ച് വെട്ടിയെടുത്തിരുന്ന ചെങ്കല്ല് ഇപ്പോൾ യന്ത്രം ഉപയോഗിച്ചാണ് പ്രധാനമായും വെട്ടിയെടുക്കുന്നത്.

മടയിൽ നിന്നും വെട്ടിയെടുക്കുന്ന ചെങ്കല്ല് വിണ്ടും മഴുവുപയോഗിച്ച് ചെത്തി മിനുസപ്പെടുത്തിയതിനു ശേഷമാണ് പണികൾക്കുപയോഗിക്കുന്നത്. കിണറിന്റെ അരികുകൾ പോലെ വൃത്താകൃതിയിലുള്ള മതിലുകൾ കെട്ടുന്നതിന് അൽപ്പം ചാപാകൃതിയിലും വെട്ടുകല്ല് ചെത്തിയെടുക്കാറുണ്ട്.

കോഴിക്കോട് നഗര മദ്ധ്യത്തിലുള്ള മാനാഞ്ചിറ മൈതാനത്തിന്റെയും , കോട്ടയം നഗര മദ്ധ്യത്തിലുള്ള തിരുനക്കര മൈതാനത്തിന്റെയും നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച ചുറ്റുമതിലുകൾ ചെങ്കല്ല് ഉപയോഗിച്ചുള്ള നിർമ്മാണ രീതിയുടെ മനോഹാരിതക്ക് ഉദാഹരണമാണ്.

ചിത്രശാല

"https://ml.wikipedia.org/w/index.php?title=ചെങ്കല്ല്&oldid=1093890" എന്ന താളിൽനിന്ന് ശേഖരിച്ചത്