വഹാബി യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വഹാബി യുദ്ധം

വഹാബി യുദ്ധം, ഓട്ടമൻ-സൗദ് യുദ്ധം, ഓട്ടൊമൻ-വഹാബി യുദ്ധം, ഓട്ടൊമൻ-സലഫി യുദ്ധം എന്നിങ്ങനെയുള്ള വിവിധ പേരുകളിൽ അറിയപ്പെടുന്ന ഈ യുദ്ധവേള 1811 മുതൽ 1818 വരെ നീണ്ടു നിന്ന ഒരു അറബ്-ഓട്ടമൻ തുർക്കി സംഘർഷാവസ്ഥയ്ക്ക് നൽകുന്ന പേരാണ്.

Wahhabi War

Sites of major battles during the war.
തിയതിEarly 1811 – 1818
സ്ഥലംArabian Peninsula
ഫലംDecisive Ottoman victory
Destruction of the Emirate of Diriyah (First Saudi State)
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
Emirate of Diriyah
Al-Qasim
Ottoman Empire
പടനായകരും മറ്റു നേതാക്കളും
Saud al-Kabeer 
Abdullah I Executed
Ghassab bin
Shar'an
 Executed
Ghaliyya al-Wahhabiyya 
Mahmud II
Tusun Pasha 
Muhammad Ali Pasha
Ibrahim Pasha
ശക്തി
20,00050,000
നാശനഷ്ടങ്ങൾ
14,000 dead
6,000 wounded[1]
2,000 dead
1,000 wounded
50 captured


ഓട്ടൊമൻ സുൽത്താന്റെ സൈന്യാധിപനായ മുഹമ്മദലി പാഷ, ദിരിയ ആസ്ഥാനമാക്കി ഭരിച്ച് പോന്നിരുന്ന പ്രഥമ സൗദി ഭരണകൂടത്തെ നിശ്ശേശം കീഴ്പ്പെടുത്തുകയായിരുന്നു ഈ യുദ്ധത്തിനൊടുവിൽ.

മുൻചരിത്രം[തിരുത്തുക]

വഹാബിസം എന്ന് പിൽക്കാലത്ത് വിളിക്കപ്പെട്ട ഇസ്ലാമിക ചിന്താധാരയുടെ ഉപജ്ഞാതാവായ മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് (1703-1792) മുഹമ്മദ് ബിൻ സൗദ് എന്ന ഗോത്ര  പ്രമുഖനുമായി ചേർന്ന് തുർക്കി ഭരണത്തിന്റെ  സർവ്വാധിപത്യത്തിനു വെല്ലുവിളി ഉയർത്തികൊണ്ട്  ദിരിയ്യ പ്രദേശം ആസ്ഥാനമാക്കി ഒരു ഭരണകൂടം സ്ഥാപിച്ചു. ഇതിനെ പ്രഥമ സൗദി ഭരണകൂടം (First Saudi State ) എന്ന് ചരിത്രക്കാരന്മാർ വിശേഷിപ്പിക്കുന്നു.

ഇസ്ലാമിന്റെ പരിശുദ്ധ നഗരങ്ങളായ മക്കയും മദീനയും നൂറ്റാണ്ടുകളായി നിയന്ത്രിച്ച് പോന്നിരുന്ന വൈദേശികരായ തുർക്കുകളിൽ (ഓട്ടൊമൻ ഭരണം) നിന്നും 1805 ആയപ്പോഴേക്കും വഹാബികൾ തിരിച്ച് പിടിച്ചു.അതോടൊപ്പംതന്നെ ഓട്ടൻ വാണിജ്യസംഘങ്ങളെ ആക്രമിച്ച് ഭരണക്കർത്താക്കളുടെ സാമ്പത്തിക അടിത്തറയ്ക്ക് ക്ഷതം ഏൽപ്പിക്കാനും വഹാബികൾക്കായി.മുസ്ലിം ലോകത്തിന്റെ ഖലീഫയും പരിശുദ്ധദേവാലയങ്ങളുടെ സംരക്ഷക പട്ടവും ചോദ്യംചയ്യപ്പട്ടത്തോടെ ഓട്ടമൻ സുൽത്താനു അടിയന്തര സൈനിക ഇടപെടലുകൾ നടത്താതെ വയ്യെന്നായി. 

ഓട്ടമൻ ഭരണത്തിന്റെ ഈജ്യപ്ത്തിലെ പ്രതിനിധിയായിരുന്ന മുഹമ്മദലി എന്ന പാഷയെ (ജനറൽ) അറേബ്യൻ നാടുകൾ തിരിച്ചുപിടിക്കൻ സുൽത്താൻ മുസ്തഫ നാലാമൻ ദൗത്യമേൽപ്പിച്ചു. ഈജിപ്ത്തിൽ തന്റേതായ ഒരു സാമ്രാജ്യം സ്ഥാപിക്കനായി പാഷ മുഹമ്മദലി ശ്രമിക്കുന്നുണ്ടുന്ന് മനസ്സിലാക്കിയിട്ടു കൂടിയാണ് സുൽത്താൻ അയാളെ അറേബ്യയിലേക്ക് നിയോഗിച്ചത്. വഹാബികൾ തോറ്റാലും , അതല്ല മറിച്ച് പാഷ പരാജിതനായാലും സുൽത്താനു തന്നെയായിരിക്കും നേട്ടമെന്ന് സുൽത്താൻ കണക്കു കൂട്ടി.[2] and the Ottoman Empire, suspicious of the ambitious Muhammad Ali, instructed him to fight the Wahhabis, as the defeat of either would be beneficial to them.

1807ൽ അറേബ്യൻ യുദ്ധങ്ങൾക്ക് നിർദ്ദേശം ലഭിച്ചെങ്കിലും പാഷ മുഹമ്മദലി ഒരുമ്പെട്ടില്ല. 1811ൽ മാത്രമാണ് മക്കയും  മദീനയും തിരിച്ചു പിടിക്കാൻ സാധിച്ചത്. തുടർന്നും അനവധി പോരാട്ടങ്ങൾ  വഹാബികളുമായി അറേബ്യൻ ദേശങ്ങളിൽനടന്നതിന്റെ ഫലമായി വഹാബികൾ 1818ൽ സമ്പൂർണ്ണനായി കീഴടങ്ങുകയായിരുന്നു. അപ്പോഴേക്കും മുഹമ്മദലിയുടെ മകൻ ഇബ്രാഹിം പാഷ സൈനിക മേധാവിത്തം ഏറ്റെടുത്തിരുന്നു. ഇബ്രാഹിമിന്റെ നയതന്ത്ര ചാരുതകൊണ്ട് വിവിധ അറബ് ഗോത്രങ്ങളുമായി സഖ്യമുണ്ടാക്കുകയും  വഹാബി    തലസ്ഥാനമായ ദിരിയ്യയിലേക്ക്  പടയോട്ടം നടത്തുകയും ചെയ്തു. പാഷയുടെ സൈന്യം അത്ര മികച്ചൊതൊന്നുമല്ലാത്തതിനാലാവാം, ദിരിയ്യ പിടിക്കാൻ ആറുനാസത്തോളം വേണ്ടി വന്നു.  കീഴടങ്ങലിനു ശേഷം 1819ൽ ദിരിയ്യ പൂർണ്ണമായും നശിപ്പിക്കപ്പെട്ടു.ഈജ്യിപ്ഷ്യൻ പട്ടാളക്കാർ നാടൊട്ടാകെ താവളങ്ങൾ ഉറപ്പിച്ചു. സൗദി ഭരണക്കർത്താവായിരുന്ന അബ്ദുല്ല ഇബ്നു സൗദ് തടവുകാരനാക്കപ്പെട്ടു. അബ്ദുല്ല  തുർക്കിയിലേക്ക് കൊണ്ടുവരപ്പെട്ടു. ഇബ്രാഹിം പാഷ അദ്ദേഹത്തിനു സുരക്ഷ വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു, കൂടാതെ മുഹമ്മദലി പാഷയും അബ്ദുല്ലയ്ക്ക് വേണ്ടി  വാദിച്ച് നോക്കിയെങ്കിലും, വിചാരണയ്ക്കൊടുവിൽ അബ്ദുല്ല വധിക്കപ്പെടുകയായിരുന്നു  .

പിൽക്കാലം[തിരുത്തുക]

1818ൽ ഒന്നാം സൗദി ഭരണകൂടം  ഈജ്പിത്/ഓട്ടൊമൻ സംയുക്തസഖ്യത്തിനു കീഴ്പെടേണ്ടി വരികയും  ഭരണാധികാരി വധിക്കപ്പെടുകയും ചെയ്തു. സൗദ് കുടുംബത്തിലെ തന്നെ അവേശിക്കുന്ന അംഗങ്ങളുടെ , പ്രത്യേകിച്ച് വധിക്കപ്പെട്ട അബ്ദുല്ലയുടെ സഹോദരങ്ങളുടെ ശ്രമഫലമായി 1824 ചില മേഖലകൾ തിരിച്ച് പിടിക്കുകയും രാജവംശാവലി പുനർജ്ജീവിപ്പിക്കുകയും ചെയ്തു.1824ൽ പുനസഥാപിച്ച ഈ വംശാവലി രണ്ടാം സൗദി ഭരണകൂടം (second Saudi state)എന്ന് ചരിത്രക്കാരന്മാർ വിശേഷിപ്പിക്കുന്നു.രൂക്ഷമായ ഉൾപ്പോരുകളുൾ നിറഞ്ഞ ഈ രാജവംശം 1891വരെ നീണ്ടുനിന്നു.

അവലംബം[തിരുത്തുക]

  1. Vasiliev, Alexei. The History of Saudi Arabia. NYU Press. ISBN 9780814788097. Retrieved 21 February 2017.
  2. Elizabeth Sirriyeh, Salafies, "Unbelievers and the Problems of Exclusivism". Bulletin (British Society for Middle Eastern Studies, Vol. 16, No. 2. (1989), pp. 123-132. (Text online at JSTOR)
"https://ml.wikipedia.org/w/index.php?title=വഹാബി_യുദ്ധം&oldid=3570731" എന്ന താളിൽനിന്ന് ശേഖരിച്ചത്