വഹാബിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുഹമ്മദ് ഇബ്നു അബ്ദുൾ വഹാബ്
Muhammad-ibn-Abd-al-Wahhab

. ഇത് അറേബ്യൻ പണ്ഡിതനായ മുഹമ്മദ് ഇബ്ൻ 'അബ്ദ് അൽ-വഹാബിന്റെ (1703-1792) ഹാൻബലി പരിഷ്കരണ സിദ്ധാന്തങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. യാഥാസ്ഥിതികം, പ്യുരിറ്റാനിക്കൽ എന്നെല്ലാം വിവിധതരത്തിൽ വഹാബിസത്തെ വിവരിക്കപ്പെടുന്നു. ഇസ്‌ലാമിലെ ഏകദൈവാരാധന പുനഃസ്ഥാപിക്കുന്നതിനായുള്ള ഒരു പരിഷ്കരണ പ്രസ്ഥാനമായി വഹാബിസത്തെ വിലയിരുത്തപ്പെടുന്ന വലിയ ഒരു വിഭാഗവുമുണ്ട്. വഹാബിസം എന്ന പദം മുഹമ്മദ്ബ്നു അബ്ദുൽ വഹാബ് അല്ല ഉപയോഗിച്ചത്. അബ്ദുൽ വഹാബിന്റെ ആശയത്തെ തള്ളിക്കളയുന്നവരാണ് പ്രധാനമായും ഈ വാക്കിന്റെ പ്രചാരകർ. അദ്ദേഹത്തിന്റെ ആശയക്കാർ സലഫി എന്ന പേരിൽ വിളിക്കപ്പെടുന്നതിനെയാണ് ഇഷ്ടപ്പെട്ടത്. തൌഹീദ് ("ഏകം", "ഏകദൈവത", "ഏകദൈവവിശ്വാസി"), എന്നീ സിദ്ധാന്തങ്ങളെ പ്രത്യേകം ഊന്നിപ്പറയുകയും ശിർക്ക് ( ബഹുദൈവ വിശ്വാസം, വിഗ്രഹാരാധന) നടത്തുന്ന മുസ്ലീമുകളെ തള്ളിപ്പറയുകയും ചെയ്യുന്നു, ഇബ്നുതൈമിയയുടെയും ഹൻബലിയുടേയും നൈതികശാസ്ത്രം അദ്ദേഹം പിന്തുടർന്നു. ഹൻബലീ നേതാക്കന്മാർ ഇബ്നു അബ്ദ് അൽ വാഹാബിന്റെ വീക്ഷണത്തെ നിരസിച്ചു.

ആശയം[തിരുത്തുക]

പതിനെട്ടാം നൂറ്റാണ്ടിലെ ഇസ്ലാമിക പണ്ഡിതനും ദൈവശാസ്ത്രജ്ഞനും പ്രഭാഷകനും ആക്ടിവിസ്റ്റുമായ മുഹമ്മദ് ഇബ്ൻ അബ്ദ് അൽ-വഹാബിന്റെ (1703–1792) പേരിലാണ് വഹാബിസം അറിയപ്പെടുന്നത്. മധ്യ അറേബ്യയിലെ നജ്ദ് മേഖലയിലാണ് അദ്ദേഹം ഒരു പരിഷ്കരണ പ്രസ്ഥാനത്തിന് തുടക്കമിടുന്നത് . നജ്ദിലെ ജനങ്ങൾ ആചരിച്ചുവന്ന വിശുദ്ധരെ പൂജിക്കൽ, അവരുടെ ശവകുടീരങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും തീർത്ഥാടനം എന്നിവ പോലുള്ള വ്യാപകമായ സമ്പ്രദായങ്ങൾ ബഹുദൈവാരാധനക്ക് സമാനമായ രീതിയും നൂതനാശയങ്ങളും (ബിദ്'അ) ആണെന്ന് അദ്ദേഹം സമർത്ഥിച്ച് അവയൊക്കെ വർജ്ജിക്കണമെന്ന് ആഹ്വാനം ചെയ്തു.

വഹാബിസത്തിന്റെ "അതിരുകൾ" "കൃത്യമായി സൂചിപ്പിക്കൽ ബുദ്ധിമുട്ടാണ്". എന്നാൽ സമകാലിക ഉപയോഗത്തിൽ, വഹാബി, സലഫി എന്നീ പദങ്ങൾ ചിലപ്പോൾ പരസ്പരം ഉപയോഗിക്കുന്നു. 1960 മുതൽ ലയിച്ച വ്യത്യസ്ത വേരുകളുള്ള പ്രസ്ഥാനങ്ങളെ വഹാബിസമായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, വഹാബിസത്തെ പൊതുവെ "സലഫിസത്തിനുള്ളിൽ ഒരു പ്രത്യേക ഓറിയന്റേഷൻ" ആയി കണക്കാക്കുന്നു.


അനുബന്ധം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വഹാബിസം&oldid=3790416" എന്ന താളിൽനിന്ന് ശേഖരിച്ചത്