പരുത്തി
പരുത്തി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | G. arboreum
|
Binomial name | |
Gossypium arboreum | |
Synonyms | |
|
ലോകവ്യാപകമായി വസ്ത്രങ്ങൾ ഉണ്ടാക്കാനുപയോഗിക്കുന്ന പ്രധാനപ്പെട്ട പ്രകൃതിദത്തനാരാണ് പരുത്തി. ഈ നാരുണ്ടാകുന്ന ചെടിയേയും പരുത്തി എന്നു തന്നെയാണ് അറിയപ്പെടുന്നത്. ഈ ചെടിയുടെ വിത്തിനെ പൊതിഞ്ഞാണ് പഞ്ഞി അഥവാ സെല്ലുലോസ് ഉണ്ടാകുന്നത്. ഈ പഞ്ഞിയെ നൂറ്റാണ് പരുത്തിനൂലും അതിൽ നിന്ന് വസ്ത്രവും നെയ്യുന്നത്. ശുദ്ധമായ സെല്ലുലോസാണ് പരുത്തിനൂൽ. മാൽവേസീ എന്ന സസ്യകുടുംബത്തിലെ അംഗവും ഗോസിപ്പിയം ജനുസ്സിൽ പ്പെട്ട ആർബോറിയം, ഹെർബേസിയം, ഹിർദൂസം, ബാർബഡൻസ് എന്നീ ഇനങ്ങളുമാണ് ഇന്ത്യയിൽ കൃഷി ചെയ്തുവരുന്നത്.
പരുത്തിക്കുരു
[തിരുത്തുക]പരുത്തിയുടെ വിത്തിനെയാണ് പരുത്തിക്കുരു എന്ന് പറയുന്നത്. ഈ കുരു ആട്ടി ഭക്ഷ്യയെണ്ണ ഉണ്ടാക്കാറുണ്ട്. കുരുവിൽ നിന്ന് എണ്ണയെടുത്തതിനുശേഷമുള്ള പരുത്തി പിണ്ണാക്കും കാലിത്തിറ്റയായി ഉപയോഗിക്കുന്നു.
ഇന്ത്യയിൽ
[തിരുത്തുക]ചരിത്രാതീതകാലം മുതൽക്കേ, പരുത്തി, സിന്ധിലും, പഞ്ചാബിലും വളർത്തിയിരുന്നു. മോഹൻജൊ ദാരോയിൽ നിന്നുള്ള ഖനനത്തിൽ ഏഷ്യയിലെ തനതുവർഗ്ഗത്തിൽപ്പെട്ട പരുത്തിയിൽ നെയ്ത വസ്ത്രാവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. ഗ്രീക്ക് ചിന്തകനായിരുന്ന ഹെറോഡോട്ടസ്, ഇന്ത്യയിലെ പഞ്ഞി കായ്ക്കുന്ന സസ്യങ്ങളെക്കുറിച്ചും അതുപയോഗിച്ച് ഇന്ത്യക്കാർ വസ്ത്രമുണ്ടാക്കുന്നതിനെക്കുറിച്ചും തന്റെ ചരിത്രഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്[1].
ഡെക്കാനിലെ ലാവാമണ്ണ് ആണ് ഇന്ത്യയിലെ പരുത്തികൃഷിയുടെ കേന്ദ്രം. 70 °F നു മുകളിൽ താപനിലയും വാർഷികവർഷപാതം 90 സെന്റീമീറ്ററിനു താഴെയും എന്ന പരുത്തികൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണ് ഡെക്കാൻ മേഖലയിലുള്ളത്. ഭക്ഷ്യവിളയായി ചാമ കൃഷി ചെയ്യുമ്പോൾ ഇടവിളയായാണ് നാണ്യവിളയായ പരുത്തി, ഡെക്കാനിലെ കർഷകർ കൃഷി ചെയ്യുന്നത്. ഡെക്കാനിലുണ്ടാകുന്ന ചെറിയതരം പരുത്തിക്കായയെ ഊംറ എന്നാണ് വിളിക്കുന്നത്[1].
ചിത്രശാല
[തിരുത്തുക]-
പരുത്തിയുടെ കായ്
-
പരുത്തിയും പരുത്തിക്കുരുവും
-
പരുത്തിയും പരുത്തിക്കുരുവും
-
വിളപ്പെടുപ്പിന് തയ്യാറായ പരുത്തി
-
പരുത്തി
-
പരുത്തി
-
പരുത്തി
-
പരുത്തിയില
-
പരുത്തി പൂവ്
-
പരുത്തി കായ