കേരളപുരം കലാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളപുരം കലാം
കേരളപുരം കലാം
ജനനം1941
കേരളപുരം, കൊല്ലം, കേരളം
മരണം
കേരളപുരം, കൊല്ലം
ദേശീയതഇന്ത്യൻ
തൊഴിൽനാടകകൃത്ത്, സംവിധായകൻ
അറിയപ്പെടുന്നത്ഫസഹ്, സിംഹനം
ജീവിതപങ്കാളി(കൾ)സുബൈദ

മലയാള നാടകകൃത്തും നാടക സംഘാടകനും സംവിധായകനുമാണ് കേരളപുരം കലാം(മരണം : 15 നവംബർ 2018) . നാൽപതോളം നാടകങ്ങൾ രചിച്ചു. 25 നാടകം സംവിധാനം ചെയ്തു. 2010ൽ സമഗ്രസംഭാവനയ്ക്കു സംഗീതനാടക അക്കാദമി അവാർഡ് ലഭിച്ചു.

ജീവിതരേഖ[തിരുത്തുക]

കൊല്ലം കേരളപുരത്തു ജനിച്ചു. കേരളപുരം സർക്കാർ ഹൈസ്കൂളിൽ കവി തിരുനല്ലൂർ കരുണാകരന്റെ ശിഷ്യനായിരുന്നു. അമച്വർ സമിതികളിൽ ബാലനടനായി വേഷമിട്ടു. 19-ാം വയസ്സിൽ കലാനിലയത്തിൽ ചേർന്ന കലാം, പത്തുവർഷം അവിടെത്തുടർന്നു. ജഗതി എൻ.കെ. ആചാരി, പാപ്പനം കോട് ലക്ഷ്മണൻ എന്നിവർക്കൊപ്പം പ്രവർത്തിച്ചു. പുരാണനാടകങ്ങളിൽ നായകനായും മറ്റും തിളങ്ങിയതിന്റെ വെളിച്ചത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് 72ൽ കലാരത്നം ബഹുമതി നൽകി. ഇതിനിടെ ആദ്യ നാടകകഥ രചിച്ചു. കോട്ടയം നാഷനൽ തിയറ്റേഴ്സാണ് -കേളിയെന്ന നാടകം അരങ്ങിലെത്തിച്ചത്. 30 വർഷം കൊണ്ട് കേളി 1600 വേദികളിൽ കളിച്ചു. അടുത്തനാടകം 'സിംഹനം തിലകൻ സംവിധാനം ചെയ്തു. പതിനഞ്ചോളം നാടകങ്ങൾ തിലകനുമായി ചേർന്നു ചെയ്തു. സാരഥ്യം, അബ്കാരി, ശംഖൊലി തുടങ്ങിയവ അവയിൽ ചിലത്. ഏറ്റവുമധികം വേദികളിൽ കളിച്ചതു ഫസഹാണ്.[1]

നാടകങ്ങൾ[തിരുത്തുക]

സിനിമ[തിരുത്തുക]

  • ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ
  • ഫസഗ്

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച നാടക രചനയ്ക്ക് 1987-ൽ സംസ്ഥാന അവാർഡ്
  • സമഗ്രസംഭാവനയ്ക്കു 2010-ൽ സംഗീതനാടക അക്കാദമി അവാർഡ്[2]

ഭീഷണികൾ[തിരുത്തുക]

മുസ്‌ലിം സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് എഴുതിയ ‘ഫസഹ്’ എന്ന നാടകം അവതരണകാലത്ത് ഏറെ വിവാദങ്ങളുയർത്തി. സ്ത്രീക്കും പുരുഷനും ദൈവം തുല്യാവകാശങ്ങളാണ് നൽകിയിട്ടുള്ളതെന്ന് സ്ഥാപിക്കുന്ന ‘ഫഹസ്’ നാടകത്തിന് പലയിടത്തും യാഥാസ്ഥിതികരിൽ നിന്ന് എതിർപ്പുകൾ നേരിടേണ്ടി വന്നു. കണ്ണനല്ലൂരിൽ യാഥാസ്ഥിതികർ സ്റ്റേജ് കത്തിച്ചു.[3] സാമൂഹികതിന്മകളെ എതിർക്കുന്ന നാടകങ്ങൾ അവതരിപ്പിക്കുമ്പോൾ പലപ്പോഴും വലിയ എതിർപ്പുകൾ നേരിടേണ്ടിവന്നു. ആക്രമണമുണ്ടാവുകയാണെങ്കിൽ രക്ഷപ്പെടാനുള്ള മാർഗങ്ങൾകൂടി നാടകം തുടങ്ങുംമുൻപ് കണ്ടുവയ്ക്കുമായിരുന്നു. തിലകൻ സംവിധാനം ചെയ്ത ഈ നാടകം 1600 വേദികളിലാണ് അരങ്ങേറിയത്. ഫസഹ് ‘ഘോഷയാത്ര’ എന്ന പേരിൽ പിന്നീടു സിനിമയായി. [4]

അവലംബം[തിരുത്തുക]

  1. "നടന്നാൽ നാടകം". മനോരമ. Archived from the original on 2015-01-26. Retrieved 26 ജനുവരി 2015.{{cite web}}: CS1 maint: bot: original URL status unknown (link)
  2. http://www.thehindu.com/todays-paper/tp-national/sangeeta-nataka-akademi-fellowships-awards-announced/article1158068.ece
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2022-01-24. Retrieved 2018-11-18.
  4. https://www.manoramaonline.com/news/latest-news/2018/11/15/kelapuram-kalam-passed-away.html
"https://ml.wikipedia.org/w/index.php?title=കേരളപുരം_കലാം&oldid=3972338" എന്ന താളിൽനിന്ന് ശേഖരിച്ചത്