കല്ലിങ്ങൽ മഠത്തിൽ രാരിച്ചൻ മൂപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കല്ലിങ്ങൽ മഠത്തിൽ രാരിച്ചൻ മൂപ്പൻ
ജനനം1856
കോഴിക്കോട്
മരണം1913
കോഴിക്കോട്
ദേശീയതഇന്ത്യ
തത്വസംഹിതസാമൂഹിക പരിഷ്‌കർത്താവ്, നവോത്ഥാനനായകൻ, ആത്മീയാചാര്യൻ, സമുദായാചാര്യൻ
കൃതികൾതിയോസിഫികഷൻ

ഒരു കാലത്ത് കോഴിക്കോട്ടെ ജന്മികുടുംബവും[1]സാമൂഹിക പരിഷ്കർത്താവും, സാമുദായിക നേതാവും ആയിരുന്നു കല്ലിങ്കൽ മഠത്തിൽ രാരിച്ചൻ മൂപ്പൻ (1859-1919).

സമ്പന്നവും വ്യാപാരവ്യവസായ മേഖലയിൽ പ്രമുഖ പദവി അലങ്കരിച്ച തീയ്യർ തറവാടാണ് കല്ലിങ്ങൽ മഠം. രാജവാഴ്ച്ച നിലനിന്നിരുന്ന കാലം. സാമൂതിരിപ്പാട് കഴിഞ്ഞാൽ കോഴിക്കോട്ടെ വലിയ ജന്മി കുടുംബമായിരുന്നു കല്ലിങ്ങൽ മഠത്തുകാർ.[2]ഈ തറവാട്ടിലെ കാരണവന്മാർ പാരമ്പരയായി 'മൂപ്പൻ' എന്നാണ് അറിയപ്പെട്ടിരുന്നത്. സാമൂതിരിയാൽ കല്പിച്ചുകൊടുത്ത സ്ഥാനപ്പേരായിരുന്നു ഇത്.സാമൂതിരി രാജവംശവും കല്ലിങ്ങൽ മഠവും വലിയ മമതയിലാണ് കഴിഞ്ഞു കൂടിയിട്ടുള്ളത് കോവിലകം മന്ത്രിമാരുടെ ഒരു നിലയിലായിരുന്നു കോവിലകത്തു നിന്നും മൂപ്പൻ മാർക്ക് നൽകിയിരുന്നത്.[2] ഏത് കാര്യവും അവരോട് അന്വേഷിക്കുക പതിവായിരുന്നു. ആർക്കൈവ്സ് രേഖകൾ പ്രകാരം 1851ൽ കോഴിക്കോട് നഗരത്തിന്റെയും പ്രാന്തപ്രദേശങ്ങളുടെയും മദ്യവിൽപ്പനയുടെ കുത്തകാവകാശവും കോഴിക്കോട് താലൂക്കിന്റെയും പ്രാന്തപ്രദേശങ്ങളുടെയും കടവ് കുത്തകാവകാശവും രാരിച്ചൻ മൂപ്പന്റെ മുൻഗാമിയായ കല്ലിങ്കൽ കുഞ്ഞിക്കോരു മൂപ്പന് ബ്രിട്ടീഷ് ഭരണകൂടം നൽകി.[3]

ജീവചരിത്രം[തിരുത്തുക]

കോഴിക്കോട്നടുത്തു പ്രശസ്ത കപ്പൽ വ്യാപാരികളും ജന്മി കുടുംബവുമായ[1]കല്ലിങ്കൽ മഠത്തിൽ തറവാട്ടിൽ 1858 ജനുവരി 20-ന് രാരിച്ചൻ മൂപ്പന്റെ ജനനം. മെട്രിക്കുലേഷൻവരെ വിദ്യാഭ്യാസം നേടിയിരുന്നു. മിതവാദി പത്രാധിപർ സി. കൃഷ്ണന്റെ സഹോദരിയായിരുന്നു ഭാര്യ. വമ്പിച്ച ഭൂവുടമയും, വ്യാപാരിയുമായിരുന്ന മൂപ്പനു കോഴിക്കോട്ടെ പൊതുജീവിതത്തിൽ ഉന്നതമായ ഒരു സ്ഥാനമുണ്ടായിരുന്നു. കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രം പണിയുന്നതിൽ പ്രധാന പങ്കു വഹിച്ചു. ക്ഷേത്ര സ്ഥലവും നിർമ്മാണ പ്രവർത്തനത്തിനായി ആയിരത്തൊന്നു രൂപയും ആ ഉദാരമതി സംഭാവന നൽകി. മരണംവരെ മൂപ്പൻ തന്നെയായിരുന്നന്നു ശ്രീ കഠ്ണേശ്വര ക്ഷേത്രത്തിന്റെ പ്രസിഡന്റ്. ആദ്യകാലത്ത് ഡോക്ടർ അയ്യത്താൻ ഗോപാലൻന്റെ ബ്രഹ്മസമാജ പ്രവർത്തനത്തിൽ ആകൃഷ്ടനായി ഗോപലനോടൊപ്പം ചേർന്ന് പ്രവർത്തിച്ചു.ഹരിജനോദ്ധാരണം, മിശ്രവിവാഹം, പന്തിഭോജനം തുടങ്ങിയ സാമൂഹ്യ പരിഷ്കരണ സംരംഭങ്ങളിൽ ഡോക്ടർ ഗോപലനൊടൊപ്പം മുഖ്യപങ്കാളിത്തം വഹിച്ചു.1898-ൽ ബ്രഹ്മസമാജത്തിന് സ്വന്തം കെട്ടിടം പണിയുവാനായി കോഴിക്കോട് ജയിലിൽ റോഡിൽ ചിന്താവളപ്പിലെ മുക്കോണായ സ്ഥലം ബ്രഹ്മസമാജ ട്രസ്റ്റിനു ചാർത്തി നൽകി.


കോഴിക്കോട്ട് തിയോസഫിക്കൽ ലോഡ്ജിന് രാരിച്ചൻ മൂപ്പൻ 1903-ലാണ് ഇന്നു കാണുന്ന സ്ഥലം ലോഡ്ജിനായി ചാർത്തിക്കൊടുത്തത്.1094 കന്നിയിൽ കോഴിക്കോട്ട് പാറൻ സ്ക്വയറിൽവെച്ചു കൂടിയ സമസ്ത കേരള തീയ്യ മഹാസമ്മേളനത്തിൽ പങ്കെടുത്തു. സഹനസമരത്തിന്നു 101ക. സംഭാവനനല്കി സാമുദായികമായ ഉൽക്കർഷത്തിന്നു പിന്തുണനല്കുകയും ചെയ്തു. കോഴിക്കോട്ടെ തീയ്യസമുദായം തെക്ക് നിന്നു വന്ന സമുദായമായ നെയ്ത്തുകാരുമായി മിശ്രവിവാഹം നടത്താനും, പന്തിഭോജനം ചെയ്യാനും മുൻകയ്യെടുത്തത് മൂപ്പനായിരുന്നു. (1911) പന്തിഭോജനം നടത്തിയതിനു അദ്ദേഹത്തിന്റെ തറവാട്ടിൽ നിന്നു ജാതിഭ്രഷ്ട് കല്പിക്കുക പോലും ചെയ്തു അന്നത്തെ തീയ്യസമുദായ പ്രമാണികൾ[4]

1919- ൽ അന്തരിച്ച രാരിച്ചൻ മൂപ്പന് പതിവ് ആചാരം പലതും രാജകുടുംബം ചെയ്യുക ഉണ്ടായി. രാരിച്ചൻ മൂപ്പൻ അവർക്കളുടെ മരണവിവരം അറിയിച്ച ഉടനെ മുഖത്തിടുന്നതിനായി സാമൂതിരിപ്പാട് തിരുമനസ്സിൽ നിന്നും ഏറാൾപ്പാട് തമ്പുരാൻ തിരുമനസ്സിൽ പ്രത്യേകം ഓരോ പട്ട് കാര്യസ്ഥന്മാർ മുഖാന്തിരം മഠത്തിലെക്ക് അയക്കുക ഉണ്ടായി. പുലകുളി അടിയന്തര ചിലവുകളിലേക്ക് കിഴക്കേ കോവിലകത്ത് നിന്നും പൂർവ്വാചരണ സമ്പ്രദായപ്രകാരം കല്ലിങ്ങൽ മഠത്തിലെക്ക് പണവും നൽകുന്നു.( ഈ പഴയ സമ്പ്രദായം ഇന്നും നിലനിന്നുപോരുന്നു വെന്ന് 1919-ലെ രാരിച്ചൻ മൂപ്പന്റെ മരണ വിവരം പ്രസിദ്ധീകരിച്ച 'മിതവാദി പത്രം' റിപ്പോർട്ട് ചെയ്യുന്നു) [5][6]

കോഴിക്കോട്ടെ മഠത്തിൽ എന്ന തീയ്യ കുടുംബത്തിലെ മൂപ്പന്മാർ പരമ്പരാഗത വണിക്കുകളായിരുന്നു. അവർക്ക് അറേബ്യയിൽ പണ്ടകശാലകൾ ഉണ്ടായിരുന്നു. വാമലമൂപ്പൻ, വാഴയിൽ മൂപ്പൻ, മുതലായ കുടുംബക്കാരും കോഴിക്കോട്ടെ കപ്പലോട്ടക്കാരായിരുന്നു.

(പതിനെട്ടാം ശതകം വരെ മലബാറിൽ കപ്പൽ വ്യാപാരികളും കപ്പലുടമകളുമായ തീയ്യർ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ചില രേഖകളും മറ്റും കോഴിക്കോട്ടെ രാരിച്ചൻ മൂപ്പന്റെ അറയിൽ താൻ കണ്ടിരുന്നു എന്ന് ജ്ഞാനപീഠപുരസ്കാരം നേടിയ സുപ്രസിദ്ധ സാഹിത്യകാരൻ എസ്. കെ. പൊറ്റക്കാട് രേഖപ്പെടുത്തിയിട്ടുണ്ട്).

സാമൂഹിക പരിഷ്കാരങ്ങൾ[തിരുത്തുക]

ഹരിജനോദ്ധാരണത്തിലും അദ്ദേഹത്തിന്റെ ശ്രദ്ധ സജീവമായി പതിഞ്ഞിരുന്നു. നിർദ്ധനരായ ഹരിജന വിദ്യാർത്ഥികളെ സഹായധനം നല്കി വിദ്യാസമ്പന്നരാക്കിത്തീർക്കാൻ അദ്ദേഹം ഉറ്റു പരിശ്രമിച്ചു. കോഴിക്കോട് ക്രിസ്ത്യൻ കോളേജിലെ ഒരു ഹരിജനവിദ്യാർത്ഥിയെ ഒരു മേശക്കു ചുറ്റും സ്വന്തം മക്കളോടൊന്നിച്ചിരുത്തി ഉച്ചഭക്ഷണം നൽകിപ്പോന്നിരുന്ന അദ്ദേഹത്തിന് അന്നത്തെ യാഥാസ്ഥിതിക വർഗ്ഗത്തിന്റെ എതിർപ്പിനെ നേരിടേണ്ടി വന്നിട്ടുണ്ട്. 19-06-1919 - ആ ദീപം പൊലഞ്ഞു.[7]

കല്ലിങ്കൽമഠവും കോഴിക്കോട്ടെ വിക്ടോറിയ പ്രസ്സും[തിരുത്തുക]

കല്ലിങ്ങൽ മഠവും കോഴിക്കോട്ടെ വിക്ടോറിയ പ്രസ്സുമായി ബന്ധപ്പെട്ട് 1922 -ലെ ഒരു കുറിപ്പ്‌ താഴെ ചേർക്കുന്നു.

പുരാതനമായ കല്ലിങ്ങൽ മഠം തറവാട്ടുവക ജന്മവും അതിലെ അംഗമായ രാരിച്ചൻ മൂപ്പൻ ഇട്ടിക്കോശി എന്നൊരാൾക്ക്‌ കാണം ചാർത്തിക്കൊടുത്തതും ഇട്ടിക്കോശിയിൽ നിന്ന്‌ തീർവഴി കറുപ്പത്ത്‌ കേശവമേനോന്ന്‌ സിദ്ധിച്ചതും പിന്നീട്‌ രാരിച്ചൻമൂപ്പൻതന്നെ കേശവമേനോന്‌ നേരിട്ട്‌ പൊളിച്ചെഴുതിക്കൊടുത്തതുമാണ്‌ എംപ്രസ്സ്‌ വിക്ടോറിയ പ്രസ്സ്‌ നിന്നിരുന്ന സ്ഥലം. കല്ലിങ്ങൽ തറവാട്ടിലെ ഒരു കുടിയാനിൽ നിന്ന്‌ എസ്സ്‌.വി. വിഠൽറാവു എന്ന ആൾ മുമ്പു കാരായ്‌മക്ക്‌ എടുത്ത ഒരു സ്ഥലവും ഇതിൽ ഉൾപ്പെട്ടിരുന്നു. ആദ്യത്തെ കാണാരി തന്റെ മുഴുവൻ അവകാശവും കേശവമേനോന്‌ തീർ കൊടുത്തതിനെ തുടർന്ന്‌ വിഠൽറാവു കേശവമേനോനുമായി നേരിടുകയും കൊല്ലത്തിൽ ഒമ്പതുറുപ്പിക പാട്ടത്തിന്മേൽ അദ്ദേഹത്തിന്റെ കീഴിൽ കാരായ്‌മസ്ഥലം കൈവശം വെച്ചു വരികയുമായിരുന്നു അക്കാലത്ത്‌.[8]

അവലംബം[തിരുത്തുക]

  1. 1.0 1.1 Anima, P. (January 25, 2013). "A quick buy" – via www.thehindu.com.
  2. 2.0 2.1 Vāsavappaṇikkar, Kumpaḷañcirayil Si (July 3, 1944). "Sarasakavi Mūlūr Ess. Patmanābhappaṇikkar: oru ānukālikāvalōkanaṃ". Apēkṣikkēṇṭum mēlvilāsaṃ, Vāsavappaṇikkar – via Google Books.
  3. "ചരിത്രരേഖകളിലെ ദീപസ്‌തംഭങ്ങൾ Read more: https://www.deshabhimani.com/special/news-weekendspecial-29-12-2019/843507". Retrieved 29-12-2019. {{cite web}}: Check date values in: |access-date= (help); External link in |title= (help); line feed character in |title= at position 29 (help)
  4. http://maddy228.rssing.com/chan-38308179/all_p3.html. {{cite web}}: Missing or empty |title= (help)
  5. weekend, special. "ദേശാഭിമാനി". കോഴിക്കോട്.
  6. "Mathrubhumi news paper". Archived from the original on 2021-07-09.
  7. http://maddy228.rssing.com/chan-38308179/all_p3.html. {{cite web}}: Missing or empty |title= (help)
  8. "Birth of Mathrubhumi". Archived from the original on 2022-01-25.