വിജയ് ബഹുഗുണ
വിജയ് ബഹുഗുണ | |
---|---|
![]() Vijay Bahuguna (left) along with Montek Singh Ahluwalia | |
6th ഉത്തരാഖണ്ഡ് മുഖ്യമന്ത്രി | |
ഓഫീസിൽ 13 March 2012 – 31 January 2014 | |
ഗവർണ്ണർ | മാർഗരറ്റ് ആൽവ അസീസ് ഖുറേഷി |
മുൻഗാമി | B. C. Khanduri |
പിൻഗാമി | ഹരീഷ് റാവത്ത് |
Member of Parliament, Lok Sabha | |
ഓഫീസിൽ February 2007 – July 2012 | |
മുൻഗാമി | Manabendra Shah |
പിൻഗാമി | Mala Rajya Laxmi Shah |
മണ്ഡലം | Tehri Garhwal |
Judge at Bombay High Court | |
ഓഫീസിൽ 27 April 1994 - 15 February 1995 | |
നാമനിർദേശിച്ചത് | M. N. Venkatachaliah |
Judge at Allahabad High Court | |
ഓഫീസിൽ 27 November 1991 - 27 April 1994 | |
നാമനിർദേശിച്ചത് | Kamal Narain Singh |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Allahabad, United Provinces, British India (present-day Uttar Pradesh, India) | 28 ഫെബ്രുവരി 1947 വയസ്സ്)
രാഷ്ട്രീയ കക്ഷി | Bharatiya Janata Party (2016-present) |
മറ്റ് രാഷ്ട്രീയ അംഗത്വം | Indian National Congress (until May 2016) |
പങ്കാളി | Sudha Bahuguna |
Relations | Rita Bahuguna (sister) |
കുട്ടികൾ | 3, Saurabh Bahuguna (son) |
മാതാപിതാക്കൾ |
|
അൽമ മേറ്റർ | Allahabad University |
തൊഴിൽ | Judge, Advocate, politician |
Committees | Member of several committees |
ഉത്തരാഖണ്ഡിന്റെ ആറാമത്തെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് വിജയ് ബഹുഗുണ (28 ഫിബ്രവരി 1947). മുമ്പ് തെഹ്രി- ഗർവാളിൽ നിന്ന് ജയിച്ച കോൺഗ്രസ് എം.പിയായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയും രാഷ്ട്രീയക്കാരനും മുൻ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി ഹേംവതി നന്ദൻ ബഹുഗുണയുടെ മൂത്ത മകനായ അദ്ദേഹം ഹൈക്കോടതി ജഡ്ജിയും അഭിഭാഷകനും ആയിരുന്നു. രാജിവച്ച യു.പി കോൺഗ്രസ് അധ്യക്ഷ റീത്ത ബഹുഗുണ ജോഷിയുടെ സഹോദരനുമാണ്. അലഹബാദ്, ബോംബെ ഹൈക്കോടതികളിൽ ജഡ്ജിയായും സംസ്ഥാന പ്ലാനിങ്ങ് കമ്മീഷൻ വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.[1] ഇന്ത്യയിലെ 14, 15 ലോക്‌സഭകളിൽ അംഗമായിരുന്നു വിജയ് ബഹുഗുണ. ഉത്തരാഖണ്ഡിലെ തെഹ്രി ഗർവാൾ മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം നിലവിൽ ഭാരതീയ ജനതാ പാർട്ടി അംഗമാണ്.[2][3]
2012 മാർച്ച് 13 ന് ബഹുഗുണ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.[4][5] 2014 ജനുവരി 31 ന് ബഹുഗുണ തന്റെ മുഖ്യമന്ത്രി സ്ഥാന രാജിവച്ചു.[6] അദ്ദേഹത്തിന്റെ ഇളയ മകൻ സൗരഭ് ബഹുഗുണ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുകയും ഉത്തരാഖണ്ഡ് നിയമസഭയിലെ സിതാർഗഞ്ചിൽ (ഉധം സിംഗ് നഗർ) നിന്ന് വിജയിക്കുകയും ചെയ്തു. ബിജെപിയിൽ അംഗമായ സൗരഭ് ബഹുഗുണ 50597 വോട്ടുകൾക്കാണ് വിജയിച്ചത്.
വഹിച്ച പദവികൾ
[തിരുത്തുക]# | From | To | Position |
---|---|---|---|
01 | 2002 | 2007 | വൈസ് ചെയർമാൻ, പ്ലാനിംഗ്കമ്മീഷൻ,ഉത്തർഖണ്ഡ് |
02 | Feb-2007 | 2009 | 14 മത് ലോക്സഭയിലേക്ക് ഇടക്കാല തെരഞ്ഞെടുപ്പിലൂടെ വിജയിച്ചു |
03 | 05-Aug-2007 | - | പ്രതിരോധം, സ്റ്റാൻഡിംഗ് കമ്മിറ്റി, അംഗം |
04 | 01-May-2008 | - | പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി, അംഗം |
05 | 2009 | - | 15 ാം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു |
06 | 31-Aug-2009 | - | അംഗം, ആരോഗ്യ - കുടുംബക്ഷേമം |
07 | 07-Oct-2009 | - | അംഗം, എത്തിക്സ് കമ്മിറ്റി |
09 | 07-Oct-2009 | - | അംഗം, കൺസൾട്ടേറ്റീവ് കമ്മിറ്റി , ഊർജ്ജ വകുപ്പ് |
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-13. Retrieved 2012-03-13.
- ↑ "Lok Sabha Profile". Lok Sabha website. Retrieved 10 January 2014.
- ↑ Tehri Garhwal CNN IBN.
- ↑ "Vijay Bahuguna sworn in as new Uttarakhand Chief Minister after Harish Rawat rebels". Ndtv.com. 2012-03-13. Retrieved 2014-12-02.
- ↑ "Vijay Bahuguna sworn in as Uttarakhand CM amid revolt in Congress". The Times of India. 2012-03-13. Archived from the original on 2012-07-14. Retrieved 2014-12-02.
- ↑ C.K. Chandramohan (2014-01-31). "Bahuguna gives himself a parting gift". The Hindu. Retrieved 2014-12-02.