വിജയ് ബഹുഗുണ
ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാണ് വിജയ് ബഹുഗുണ (28 ഫിബ്രവരി 1947). തെഹ്രി- ഗർവാളിൽ നിന്ന് ജയിച്ച കോൺഗ്രസ് എം.പിയായിരുന്നു. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി ഹേംവതി നന്ദൻ ബഹുഗുണയുടെ മകനാണ് ഹൈക്കോടതി ജഡ്ജിയും അഭിഭാഷകനും ആയിരുന്ന വിജയ് ബഹുഗുണ. രാജിവച്ച യു.പി കോൺഗ്രസ് അധ്യക്ഷ റീത്ത ബഹുഗുണ ജോഷിയുടെ സഹോദരനുമാണ്. അലഹബാദ്, ബോംബെ ഹൈക്കോടതികളിൽ ജഡ്ജിയായും സംസ്ഥാന പ്ലാനിങ്ങ് കമ്മീഷൻ വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.[1]
വഹിച്ച പദവികൾ[തിരുത്തുക]
# | From | To | Position |
---|---|---|---|
01 | 2002 | 2007 | വൈസ് ചെയർമാൻ, പ്ലാനിംഗ്കമ്മീഷൻ,ഉത്തർഖണ്ഡ് |
02 | Feb-2007 | 2009 | 14 മത് ലോക്സഭയിലേക്ക് ഇടക്കാല തെരഞ്ഞെടുപ്പിലൂടെ വിജയിച്ചു |
03 | 05-Aug-2007 | - | പ്രതിരോധം, സ്റ്റാൻഡിംഗ് കമ്മിറ്റി, അംഗം |
04 | 01-May-2008 | - | പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി, അംഗം |
05 | 2009 | - | 15 ാം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു |
06 | 31-Aug-2009 | - | അംഗം, ആരോഗ്യ - കുടുംബക്ഷേമം |
07 | 07-Oct-2009 | - | അംഗം, എത്തിക്സ് കമ്മിറ്റി |
09 | 07-Oct-2009 | - | അംഗം, കൺസൾട്ടേറ്റീവ് കമ്മിറ്റി , ഊർജ്ജ വകുപ്പ് |