വി.ടി. നന്ദകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(V.T. Nandakumar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വി.ടി. നന്ദകുമാർ
വി.ടി. നന്ദകുമാർ
ജനനം(1925-01-27)ജനുവരി 27, 1925
മരണം2000 ഏപ്രിൽ 30
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യകാരൻ, ചലച്ചിത്ര ഗാനരചയിതാവ്, പത്രപ്രവർത്തകൻ
കുട്ടികൾശ്രീജിത്ത്

നോവൽ, ചെറുകഥ, നാടകം, ചലച്ചിത്രഗാനരചന, പത്രപ്രവർത്തനം തുടങ്ങിയ രംഗങ്ങളിൽ വ്യാപരിച്ചിരുന്ന മലയാളസാഹിത്യകാരനായിരുന്നു വി.ടി. നന്ദകുമാർ(1925 ജനുവരി 27 - 2000 ഏപ്രിൽ 30).

ജനനവും ജീവിതവും[തിരുത്തുക]

1925 ജനുവരി 27നു് തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണു് നന്ദകുമാർ ജനിച്ചതു്. പിതാവ് കുഞ്ഞുണ്ണിരാജയും മാതാവ് മാധവിയമ്മയും.

മെഡിക്കൽ റെപ്രസെന്റേറ്റീവായി ഉദ്യോഗം ആരംഭിച്ച അദ്ദേഹം തുടർന്നു് വിനോദസഞ്ചാരത്തെ ആസ്പദമാക്കി യാത്ര എന്ന പേരിൽ ഒരു മാസിക തുടങ്ങി.

സാഹിത്യകൃതികൾ[തിരുത്തുക]

നോവലുകൾ[തിരുത്തുക]

  • ദൈവത്തിന്റെ മരണം
  • ഭ്രാന്താശുപത്രി
  • രക്തമില്ലാത്ത മനുഷ്യൻ(1953)
  • വണ്ടിപ്പറമ്പന്മാർ
  • ദേവഗീതം
  • തവവിരഹേവനമാലീ
  • ഞാൻ-ഞാൻ മാത്രം
  • വീരഭദ്രൻ
  • രണ്ടു പെൺകുട്ടികൾ
  • സമാധി
  • ഇരട്ടമുഖങ്ങൾ
  • നാളത്തെ മഴവില്ല്
  • ഞാഞ്ഞൂൽ
  • സൈക്കിൾ
  • ആ ദേവത
  • പാട്ടയും മാലയും
  • രൂപങ്ങൾ

ചെറുകഥാ സമാഹരങ്ങൾ[തിരുത്തുക]

  • പ്രേമത്തിന്റെ തീർഥാടനം
  • സ്റ്റെപ്പിനി
  • കൂകാത്ത കുയിൽ
  • കൽപ്പടകൾ
  • ആശ എന്ന തേരോട്ടം
  • നീലാകാശവും കുറേ താരകളും
  • ഒരു നക്ഷത്രം കിഴക്കുദിച്ചു

നാടകങ്ങൾ[തിരുത്തുക]

  • ഏഴുനിലമാളിക
  • കിങ്ങിണി കെട്ടിയ കാലുകൾ
  • മഴക്കാലത്തു മഴ പെയ്യും
  • സ്ത്രീ-അവളുടെ ഭംഗി

ജയദേവന്റെ അഷ്ടപദിയെ (ഗീതഗോവിന്ദം) അടിസ്ഥാനമാക്കി രചിച്ച നോവലാണു് തവ വിരഹേ വനമാലി. രക്തമില്ലാത്ത മനുഷ്യൻ, രണ്ടു പെൺകുട്ടികൾ എന്നീ നോവലുകൾ പിന്നീട് ചലച്ചിത്രങ്ങളായി ആവിഷ്കരിക്കപ്പെട്ടു.

ചലച്ചിത്രരംഗത്തു്[തിരുത്തുക]

വി.ടി. നന്ദകുമാറിന്റെ 'ധർമ്മയുദ്ധം', 'രണ്ടുപെൺകുട്ടികൾ', 'രക്തമില്ലാത്ത മനുഷ്യൻ' എന്നീ കൃതികൾ ചലച്ചിത്രരൂപത്തിൽ പുറത്തുവന്നു. ധർമ്മയുദ്ധം(1973), അശ്വരഥം (1980) എന്നിവയിലെ സംഭാഷണവും അശ്വരഥത്തിലെ തിരക്കഥയും നിർവ്വഹിച്ചതു് നന്ദകുമാർ ആയിരുന്നു.

വിവാദം[തിരുത്തുക]

സ്വവർഗരതി അടിസ്ഥാനമാക്കി മലയാളത്തിൽ പിറന്ന ആദ്യ നോവലായിരുന്നു രണ്ടു പെൺകുട്ടികൾ. പ്രസിദ്ധീകരണകാലത്ത് വിവാദങ്ങൾ സൃഷ്ടിച്ച അത് പില്ക്കാലത്ത് മറ്റൊരു രീതിയിൽ പുനർവചിക്കപ്പെടുകയും സവിശേഷമായ ആദരവ് നേടിയെടുക്കുകയും ചെയ്തു. [1]

അവലംബം[തിരുത്തുക]

  1. ഹസിത, കെ.കെ.പി.റ്റി. "നന്ദകുമാർ, വി.ടി. (1925 - 2000)". mal.sarva.gov.in. Retrieved 2014-05-11.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=വി.ടി._നന്ദകുമാർ&oldid=3644961" എന്ന താളിൽനിന്ന് ശേഖരിച്ചത്