വി.ടി. നന്ദകുമാർ
വി.ടി. നന്ദകുമാർ | |
---|---|
ജനനം | |
മരണം | 2000 ഏപ്രിൽ 30 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സാഹിത്യകാരൻ, ചലച്ചിത്ര ഗാനരചയിതാവ്, പത്രപ്രവർത്തകൻ |
കുട്ടികൾ | ശ്രീജിത്ത് |
നോവൽ, ചെറുകഥ, നാടകം, ചലച്ചിത്രഗാനരചന, പത്രപ്രവർത്തനം തുടങ്ങിയ രംഗങ്ങളിൽ വ്യാപരിച്ചിരുന്ന മലയാളസാഹിത്യകാരനായിരുന്നു വി.ടി. നന്ദകുമാർ (ജീവിതകാലം: 1925 ജനുവരി 27 - 2000 ഏപ്രിൽ 30).
ജനനവും ജീവിതവും
[തിരുത്തുക]1925 ജനുവരി 27നു് തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണു് നന്ദകുമാർ ജനിച്ചത്. പിതാവ് കുഞ്ഞുണ്ണിരാജയും മാതാവ് മാധവിയമ്മയും.
മെഡിക്കൽ റെപ്രസെന്റേറ്റീവായി ഉദ്യോഗം ആരംഭിച്ച അദ്ദേഹം തുടർന്നു് വിനോദസഞ്ചാരത്തെ ആസ്പദമാക്കി യാത്ര എന്ന പേരിൽ ഒരു മാസിക തുടങ്ങി.
സാഹിത്യകൃതികൾ
[തിരുത്തുക]നോവലുകൾ
[തിരുത്തുക]- ദൈവത്തിന്റെ മരണം
- ഭ്രാന്താശുപത്രി
- രക്തമില്ലാത്ത മനുഷ്യൻ(1953)
- വണ്ടിപ്പറമ്പന്മാർ
- ദേവഗീതം
- തവവിരഹേവനമാലീ
- ഞാൻ-ഞാൻ മാത്രം
- വീരഭദ്രൻ
- രണ്ടു പെൺകുട്ടികൾ
- സമാധി
- ഇരട്ടമുഖങ്ങൾ
- നാളത്തെ മഴവില്ല്
- ഞാഞ്ഞൂൽ
- സൈക്കിൾ
- ആ ദേവത
- പാട്ടയും മാലയും
- രൂപങ്ങൾ
ചെറുകഥാ സമാഹരങ്ങൾ
[തിരുത്തുക]- പ്രേമത്തിന്റെ തീർഥാടനം
- സ്റ്റെപ്പിനി
- കൂകാത്ത കുയിൽ
- കൽപ്പടകൾ
- ആശ എന്ന തേരോട്ടം
- നീലാകാശവും കുറേ താരകളും
- ഒരു നക്ഷത്രം കിഴക്കുദിച്ചു
നാടകങ്ങൾ
[തിരുത്തുക]- ഏഴുനിലമാളിക
- കിങ്ങിണി കെട്ടിയ കാലുകൾ
- മഴക്കാലത്തു മഴ പെയ്യും
- സ്ത്രീ-അവളുടെ ഭംഗി
ജയദേവന്റെ അഷ്ടപദിയെ (ഗീതഗോവിന്ദം) അടിസ്ഥാനമാക്കി രചിച്ച നോവലാണു് തവ വിരഹേ വനമാലി. രക്തമില്ലാത്ത മനുഷ്യൻ, രണ്ടു പെൺകുട്ടികൾ എന്നീ നോവലുകൾ പിന്നീട് ചലച്ചിത്രങ്ങളായി ആവിഷ്കരിക്കപ്പെട്ടു.
ചലച്ചിത്രരംഗത്തു്
[തിരുത്തുക]വി.ടി. നന്ദകുമാറിന്റെ 'ധർമ്മയുദ്ധം', 'രണ്ടുപെൺകുട്ടികൾ', 'രക്തമില്ലാത്ത മനുഷ്യൻ' എന്നീ കൃതികൾ ചലച്ചിത്രരൂപത്തിൽ പുറത്തുവന്നു. ധർമ്മയുദ്ധം(1973), അശ്വരഥം (1980) എന്നിവയിലെ സംഭാഷണവും അശ്വരഥത്തിലെ തിരക്കഥയും നിർവ്വഹിച്ചതു് നന്ദകുമാർ ആയിരുന്നു.
വിവാദം
[തിരുത്തുക]സ്വവർഗരതി അടിസ്ഥാനമാക്കി മലയാളത്തിൽ പിറന്ന ആദ്യ നോവലായിരുന്നു രണ്ടു പെൺകുട്ടികൾ. പ്രസിദ്ധീകരണകാലത്ത് വിവാദങ്ങൾ സൃഷ്ടിച്ച അത് പില്ക്കാലത്ത് മറ്റൊരു രീതിയിൽ പുനർവചിക്കപ്പെടുകയും സവിശേഷമായ ആദരവ് നേടിയെടുക്കുകയും ചെയ്തു. [1]
അവലംബം
[തിരുത്തുക]- ↑ ഹസിത, കെ.കെ.പി.റ്റി. "നന്ദകുമാർ, വി.ടി. (1925 - 2000)". mal.sarva.gov.in. Retrieved 2014-05-11.[പ്രവർത്തിക്കാത്ത കണ്ണി]