ദ അൺവെൽകം കമ്പാനിയൻ: എ സ്ട്രീറ്റ് സീൻ ഇൻ കെയ്റോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Unwelcome Companion: A Street Scene in Cairo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
The Unwelcome Companion: A Street Scene in Cairo
John William Waterhouse- The Unwelcome Companion - a Street Scene in Cairo.JPG
കലാകാ(രൻ/രി)John William Waterhouse
വർഷം1872 (1872)–1873 (1873)
അളവുകൾ59 cm × 49.5 cm (23 in × 19.5 in)
സ്ഥലംTowneley Hall Art Gallery, Burnley

പ്രീ-റാഫേലൈറ്റ് ചിത്രകാരനായ ജോൺ വില്യം വാട്ടർഹൗസ് പ്രീ-റാഫേലൈറ്റ് ശൈലിയിൽ ചിത്രീകരിച്ച ഒരു ആദ്യകാല പെയിന്റിംഗ് ആണ് ദ അൺവെൽകം കമ്പാനിയൻ: എ സ്ട്രീറ്റ് സീൻ ഇൻ കെയ്റോ. 1873-ൽ പൂർത്തിയായ ഈ ചിത്രം സൊസൈറ്റി ഓഫ് ബ്രിട്ടീഷ് ആർട്ടിസ്റ്റ് ഗാലറിയിൽ പ്രദർശിപ്പിച്ചു.[1][2] 1951-ൽ പി. ഓൾഡ്മാൻ അതിനെ ടൗൺലേ ആർട്ട് ഗ്യാലറിയിലേക്ക് സംഭാവന ചെയ്തു. ആൻറണി ഹോബ്സൺ ഈ ചിത്രത്തിൻറെ ശരിയായ പേര് കണ്ടുപിടിക്കുന്നതുവരെ സ്പാനിഷ് ടാംബുരിൻ ഗേൾ എന്ന് ഈ ചിത്രം തെറ്റിദ്ധരിച്ചിരുന്നു.[1][2]വാട്ടർ ഹൌസ് പിന്നീട് ഇതേ യുവതിയെ തന്നെ ഇതേ വസ്ത്രത്തിൽ വാട്ടർ ഗേൾ എന്ന പേരിൽ മറ്റൊരു ചിത്രത്തിലും ചിത്രീകരിച്ചിരുന്നു.[1]

പ്രീ-റാഫേലൈറ്റ് ശൈലി[തിരുത്തുക]

1848-ൽ വില്യം ഹോൽമാൻ ഹണ്ട്, ജോൺ എവെറെറ്റ് മില്ലെയ്സ്, ഡാന്റെ ഗബ്രിയേൽ റോസെറ്റി തുടങ്ങിയവർ ചേർന്ന് 1848-ൽ സ്ഥാപിച്ച ഇംഗ്ലീഷ് ചിത്രകാരൻമാരുടെയും കവികളുടെയും കലാകാരന്മാരുടെയും ഒരു സംഘടന ആയിരുന്നു പ്രീ-റാഫേലൈറ്റ് ബ്രദേഴ്സ്. ഇതിലെ കലാകാരന്മാർ വികസിപ്പിച്ച ശൈലിയാണ് പ്രീ-റാഫേലൈറ്റ് ശൈലി. പിന്നീട് മധ്യകാലഘട്ടത്തിൽ റോസെറ്റിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള എഡ്വേർഡ് ബേൺ-ജോൺസ്, ഇരുപതാം നൂറ്റാണ്ടിലെ ജോൺ വില്യം വാട്ടർഹൗസ് പോലുള്ള കലാകാരന്മാരുടെ ഇടയിലേയ്ക്ക് ഈ ശൈലി വ്യാപിപ്പിച്ചു. [3][4]പ്രീ-റാഫേലൈറ്റ് ശൈലിയിലാണ് ദ അൺവെൽകം കമ്പാനിയൻ: എ സ്ട്രീറ്റ് സീൻ ഇൻ കെയ്റോ ചിത്രീകരിച്ചിരിക്കുന്നത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Hobson, Anthony. 1989. J. W. Waterhouse. Oxford: Phaidon Christie's. pages 12, 16-17. ISBN 0-7148-8066-3
  2. 2.0 2.1 Noakes, Aubrey. 2004. Waterhouse: John William Waterhouse. London: Chaucer Press. pages 15-17. ISBN 1-904449-39-5
  3. Hilton, Timothy (1970). The Pre-Raphaelites, p. 46. Oxford University Press.
  4. Landow, George P. "Pre-Raphaelites: An Introduction". The Victorian Web. ശേഖരിച്ചത് 15 June 2014.

പുറം കണ്ണികൾ[തിരുത്തുക]