ദ സ്കിൻ ഐ ലിവ് ഇൻ
ദ സ്കിൻ ഐ ലിവ് ഇൻ | |
---|---|
സംവിധാനം | Pedro Almodóvar |
നിർമ്മാണം | Agustín Almodóvar Pedro Almodóvar |
തിരക്കഥ | Pedro Almodóvar |
ആസ്പദമാക്കിയത് | Tarantula by Thierry Jonquet |
അഭിനേതാക്കൾ | Antonio Banderas Elena Anaya Marisa Paredes Jan Cornet Roberto Álamo |
സംഗീതം | Alberto Iglesias |
ഛായാഗ്രഹണം | José Luis Alcaine |
ചിത്രസംയോജനം | José Salcedo |
സ്റ്റുഡിയോ | El Deseo S.A. |
വിതരണം | Warners España |
റിലീസിങ് തീയതി |
|
രാജ്യം | Spain |
ഭാഷ | Spanish |
ബജറ്റ് | $13,516,393 |
സമയദൈർഘ്യം | 120 minutes[1] |
ആകെ | $30,842,353[2] |
2011 ൽ പുറത്തിറങ്ങിയ സ്പാനിഷ് ചലച്ചിത്രം ആണ് ദ സ്കിൻ ഐ ലിവ് ഇൻ (Spanish: La piel que habito). പ്രസിദ്ധനായ പെഡ്രോ അൽമദോവർ ആണ് ഈ സിനിമയുടെ സംവിധായകൻ.
പ്രമേയം
[തിരുത്തുക]ഡോ.ലെഡ്ഗാഡ് ശ്രമിക്കുന്നത് മാരകമായി തീപ്പൊള്ളലേറ്റ് ജീവച്ഛവം ആകുകയും ഒരിക്കൽ തന്റെ തന്നെ പ്രതിരൂപം കണ്ട് ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന തന്റെ ഭാര്യയെ പുന:സ്യഷ്ടിക്കുക എന്നതാണ്.അതിനായി തന്റെ പ്ലാസ്റ്റിക് സര്ജറിയിലുള്ള വൈദഗ്ദ്യം ഉപയോഗിക്കുന്നു ,അയാൾ.ലെഡ്ഗാഡ് മറ്റെല്ലാം മാറ്റിവെച്ച് ഗവേഷണത്തിൽ മുഴുകുന്നു.നഗരപ്രാന്തത്തിലുള്ള,മരങ്ങൾ മറവു നൽകുന്ന, ഒരു പഴയ മാളികയിൽ അയാൾ തന്റെ പരീക്ഷണശാല ഒരുക്കുന്നു. ഇനി അയാൾക്ക് ഒരു പരീക്ഷണ'മ്യഗം' വേണം, പക്ഷെ അത് ഒരു മനുഷ്യനും ആകണം. പക്ഷെ വ്യക്തിജീവിതത്തിലുണ്ടാകുന്ന മറ്റൊരു ദുരന്തം കഥാഗതിയെ മാറ്റിമറിയ്ക്കുന്നു.ഒരു വിവാഹപ്പാർട്ടിയിൽ വെച്ച് തന്റെ മകൾ ബലാത്സംഗം ചെയ്യപ്പെട്ടതായി മനസ്സിലാക്കുന്ന ലെഡ്ഗാഡ് അതിനു കാരണക്കാരൻ ആയ വിസന്റ എന്ന,ഒരു തുണിക്കടക്കാരി സ്ത്രീയുടെ മകനായ യുവാവിനെ പിടികൂടുകയാണ്. അവനെ തന്റെ മാളികയിൽ തടവുകാരനാക്കി പാർപ്പിക്കുന്നു, ഡോക്ടർ പിന്നീട് അയാൾ മകളുടെ ദുരന്തത്തിനു പകരം വീട്ടുന്നത് വിചിത്രമായ രീതിയിൽ ആണ് .അതാണ് സിനിമയിലെ ഏറ്റവും വലിയ രഹസ്യം.പകയും രതിയും ഇടകലരുന്ന മനോഘടനയുള്ള അയാൾ, മകളോടുള്ള അടക്കാനാകാത്ത സ്നേഹവും ഭാര്യയോടുള്ള അഭിനിവേശവും മൂലം വിസന്റയെ ലിംഗമാറ്റശസ്ത്രക്രിയയ്ക്ക് വിധേയനാക്കുന്നു,തന്റെ ആ കൂറ്റൻ രഹസ്യാത്മക മാളികയിൽ വെച്ച്.ഹോർമോണുകളും മറ്റ് മരുന്നുകളും നൽകി അവനെ ആറ് വർഷം കൊണ്ട് 'അവൾ' ആക്കി മാറ്റുകയാണ് ലെഡ്ഗാഡ്. 'വേര' എന്ന് പേര് നൽകി അയാൾ അവളെ ഒരു സുന്ദരിയാക്കി മാറ്റുന്നു.ലെഡ്ഗാഡ് 'വേര'യിൽ തന്റെ പുത്തൻ ചർമ്മം വെച്ചുപിടിപ്പിക്കുന്നു.അതിസൂക്ഷ്മവും ആയാസകരവുമായ ശസ്ത്രക്രിയകൾക്കൊടുവിൽ അയാൾ തന്റെ ദൗത്യത്തിൽ വിജയം വരിക്കുന്നു തീപ്പൊള്ളലേൽക്കാത്ത,പ്രാണീദംശനം ഏൽക്കാത്ത അത്ഭുതചർമ്മം.
ബാഹ്യമായി ഒരു പൂർണസ്ത്രീ ആയി മാറിയിരിക്കുന്ന വേര പക്ഷെ ആന്തരികമായി വിസന്റ തന്നെ ആയി അവശേഷിക്കുന്നു.അവനിലെ പുരുഷൻ തന്റെ ബാഹ്യശരീരത്തിലെ എല്ലാ പരിണാമങ്ങൾക്കും ശേഷവും പുരുഷനായിത്തന്നെ തുടരുകയാണ്.ലിംഗ അവസ്ഥയും ലൈംഗികസ്വത്വവും തമ്മിലുള്ള ഏറ്റുമുട്ടലിൽ 'അവനു' മുൻപിൽ 'അവൾ' കീഴടങ്ങുന്നു.ലെഡ്ഗാഡിൽ നിന്നു രക്ഷ നേടാനും പക വീട്ടാനും 'അവനു ' മുൻപിൽ രണ്ട് മാർഗങ്ങളെ അവശേഷിക്കുന്നുള്ളൂ : ഒന്ന് സ്വയം ഹത്യ -അതിന് രണ്ട് തവണ ശ്രമിച്ച് പരാജയപ്പെടുന്നുണ്ട് വേര-മറ്റൊന്ന് അയാളെ പ്രലോഭിപ്പിച്ച് കെണിയിൽ വീഴ്ത്തി രക്ഷപ്പെടുക. രണ്ടാമത്തെ മാർഗ്ഗം സുന്ദരിയും ലൈംഗിക ആകർഷണം തികഞ്ഞവളുമായ വേരയ്ക്ക് വളരെ എളുപ്പമായിരുന്നു. കഥാന്ത്യത്തിൽ വേര ലെഡ്ഗാഡിനെ ലൈംഗികബന്ധത്തിനിടെ വധിക്കുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- Antonio Banderas as Robert Ledgard
- Elena Anaya as Vera Cruz
- Marisa Paredes as Marilia
- Jan Cornet as Vicente Guillén Piñeiro
- Roberto Álamo as Zeca
- Blanca Suárez as Norma Ledgard
- Susi Sánchez as Vicente's mother
- Bárbara Lennie as Cristina
- Eduard Fernández as Fulgencio
- Concha Buika as Wedding singer
ബഹുമതികൾ
[തിരുത്തുക]Awards Group | Category | Recipient | Result |
---|---|---|---|
Argentinean Film Critics Association Awards | Best Foreign Film | നാമനിർദ്ദേശം | |
BAFTA Awards | Best International Film | വിജയിച്ചു | |
British Independent Film Awards | Best Foreign Film | നാമനിർദ്ദേശം | |
Broadcast Film Critics Association Awards | Best Foreign Film | നാമനിർദ്ദേശം | |
Cannes Film Festival | Palme d'Or | Pedro Almodóvar | നാമനിർദ്ദേശം |
Chicago Film Critics Association Awards | Best Foreign Film | നാമനിർദ്ദേശം | |
Cinema Writers Circle Awards | Best Actress | Elana Anaya | നാമനിർദ്ദേശം |
Best Cinematography | നാമനിർദ്ദേശം | ||
Best Editing | നാമനിർദ്ദേശം | ||
Best Score | നാമനിർദ്ദേശം | ||
Best Screenplay | നാമനിർദ്ദേശം | ||
Dallas-Fort Worth Film Critics Association Awards | Best Foreign Film | വിജയിച്ചു | |
European Film Awards | Best Composer | നാമനിർദ്ദേശം | |
Best Production | നാമനിർദ്ദേശം | ||
Fangoria Chainsaw Awards | Best Actor | Antonio Banderas | വിജയിച്ചു |
Best Foreign Film | 3rd place | ||
Best Supporting Actress | Elena Ayana | 3rd place | |
Best Screenplay | നാമനിർദ്ദേശം | ||
Florida Film Critics Circle Awards | Best Foreign Film | വിജയിച്ചു | |
Fotogramas de Plata | Best Actress | Elena Ayana | വിജയിച്ചു |
Best Actor | Antonio Banderas | നാമനിർദ്ദേശം | |
Golden Globes | Best Foreign Film | നാമനിർദ്ദേശം | |
Goya Awards | Best Actress | Elena Ayana | വിജയിച്ചു |
Best Make-Up | വിജയിച്ചു | ||
Best New Actor | Jan Cornet | വിജയിച്ചു | |
Best Score | വിജയിച്ചു | ||
Best Actor | Antonio Banderas | നാമനിർദ്ദേശം | |
Best Cinematography | നാമനിർദ്ദേശം | ||
Best Costume Design | നാമനിർദ്ദേശം | ||
Best Director | നാമനിർദ്ദേശം | ||
Best Editing | നാമനിർദ്ദേശം | ||
Best Film | നാമനിർദ്ദേശം | ||
Best New Actress | Blanca Suarez | നാമനിർദ്ദേശം | |
Best Production | നാമനിർദ്ദേശം | ||
Best Production Supervision | നാമനിർദ്ദേശം | ||
Best Screenplay | നാമനിർദ്ദേശം | ||
Best Sound | നാമനിർദ്ദേശം | ||
Best Effects | നാമനിർദ്ദേശം | ||
London Critics Circle Film Awards | Foreign Film of the Year | നാമനിർദ്ദേശം | |
Technical Achievement of the Year | നാമനിർദ്ദേശം | ||
Online Film Critics Society Awards | Best Foreign Film | നാമനിർദ്ദേശം | |
Phoenix Film Critics Society Awards | Best Foreign Film | വിജയിച്ചു | |
Sant Jordi Awards | Best Film | വിജയിച്ചു | |
Best Actress | Elena Ayana | 2nd Place | |
Saturn Award | Best International Film | വിജയിച്ചു | |
Best Actor | Antonio Banderas | നാമനിർദ്ദേശം | |
Best Make-Up | നാമനിർദ്ദേശം | ||
Best Supporting Actress | Elena Anaya | നാമനിർദ്ദേശം | |
Southeastern Film Critics Association Awards | Best Foreign Film | 2nd Place | |
Spanish Actors Union | Best Male Newcomer | Jan Cornet | വിജയിച്ചു |
Best Female Performance | Elena Ayana | നാമനിർദ്ദേശം | |
Best Male Performance | Antonio Banderas | നാമനിർദ്ദേശം | |
Best Female in Minor Performance | Marisa Paredes | നാമനിർദ്ദേശം | |
Best Female in Minor Performance | Susi Sánchez | നാമനിർദ്ദേശം | |
Washington DC Area Film Critics Association Awards | Best Foreign Film | വിജയിച്ചു | |
World Soundtrack Awards 2012 | Best Composer of the Year | Alberto Iglesias | വിജയിച്ചു |
അവലംബം
[തിരുത്തുക]- ↑ "LA PIEL QUE HABITO - THE SKIN I LIVE IN (15)". British Board of Film Classification. 9 June 2011. Retrieved 18 July 2013.
- ↑ ബോക്സ് ഓഫീസ് മോജോയിൽ നിന്ന് The Skin I Live In