എലീന അനായ
(Elena Anaya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എലീന അനായ | |
---|---|
ജനനം | എലീന അനായ ഗുട്ടിറെസ് 17 ജൂലൈ 1975 പലെൻസിയ, സ്പെയിൻ |
തൊഴിൽ | നടി |
സജീവ കാലം | 1995–ഇതുവരെ |
പങ്കാളി(കൾ) | Tina Afugu Cordero |
കുട്ടികൾ | 1 |
എലീന അനായ ഗുട്ടിറെസ് (ജനനം: 17 ജൂലൈ 1975) ഒരു സ്പാനിഷ് നടിയാണ്. സെക്‌സ് ആൻഡ് ലൂസിയ (2001)[1] എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സ്പെയിനിൽ പൊതു ജനശ്രദ്ധ നേടിയ അവർ, ഈ ചിത്രത്തിലെ വേഷത്തിന് മികച്ച സഹനടിക്കുള്ള ഗോയ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ദി സ്കിൻ ഐ ലിവ് ഇൻ (2011) എന്ന സിനിമയിലെ വേഷത്തിലൂടെ താര പദവിയിലേയ്ക്കുയർന്ന അവർക്ക് ഈ ചിത്രം മികച്ച നടിക്കുള്ള ഗോയ അവാർഡ് സമ്മാനിച്ചു.[2][3] വാൻ ഹെൽസിംഗ് (2004) എന്ന ചിത്രത്തിലെ ഡ്രാക്കുളയുടെ വധുക്കളിൽ ഒരാൾ, റൂം ഇൻ റോം എന്ന ചിത്രത്തിലെ സ്പാനിഷ് ടൂറിസ്റ്റ് (2010), വണ്ടർ വുമൺ (2017) എന്ന ചിത്രത്തിലെ ഡോക്‌ടർ പൊയ്‌സൺ എന്നീ വേഷങ്ങൾ അവതരിപ്പിച്ചതിൻറെ പേരിലും അവർ ശ്രദ്ധിക്കപ്പെട്ടു.
അവലംബം[തിരുത്തുക]
- ↑ Pazos, Pablo (28 January 2015). "Elena Anaya, engañosa fragilidad". La Verdad. Grupo Vocento.
- ↑ Lewis, Tim (14 August 2011). "Elena Anaya: Almodóvar's new leading lady". London: guardian.co.uk. Retrieved 15 August 2011.
- ↑ "Lista de ganadores de los premios Goya 2012". ABC.es. 20 February 2012. Retrieved 20 February 2012.