തഞ്ചാവൂർ ക്വാർട്ടറ്റ്
കർണ്ണാടകസംഗീത രചയിതാക്കളായ ചിന്നയ്യ, പൊന്നയ്യ, ശിവാനന്ദം, വടിവേലു എന്നീ നാല് സഹോദരന്മാർ തഞ്ചാവൂർ ക്വാർട്ടറ്റ് എന്നറിയപ്പെടുന്നു. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജീവിച്ച ഇവർ ഭരതനാട്യത്തിന്റെയും കർണാടക സംഗീതത്തിന്റെയും വികാസത്തിന് സംഭാവന ചെയ്യുകയും ചെയ്തു.
സഹോദരങ്ങൾ ആദ്യം തഞ്ചാവൂരിലെ മറാത്ത രാജാവ് സെർഫോജി രണ്ടാമന്റെ സംഗീതസഭയിലായിരുന്നു പ്രവർത്തിച്ചത്. പിന്നീട്, തിരുവിതാംകൂറിലെത്തി സ്വാതി തിരുനാളിന്റെ സംഗീതസഭയുടെ ഭാഗമായി. രാജാവ് വടിവേലു പിള്ളയെ കൊട്ടാര സംഗീതജ്ഞനായി നിയമിച്ചു.
സംഗീത പരിശീലനം
[തിരുത്തുക]രാജാവിന്റെ പ്രോത്സാഹനത്തിൽ അവർ മുത്തുസ്വാമി ദീക്ഷിതർ ഉൾപ്പെടെയുള്ള അക്കാലത്തെ നിരവധി പ്രമുഖരിൽ നിന്ന് കർണ്ണാടക സംഗീതത്തിന്റെ സൂക്ഷ്മതകൾ പഠിച്ചു. ഒരിക്കൽ മാത്രം കേട്ട ഒരു ഗാനം ആവർത്തിക്കാനുള്ള കഴിവുള്ള ഒരു ഏകസന്ധഗ്രഹിയായി വടിവേലു പിള്ളയെ ദീക്ഷിതർ അഭിനന്ദിച്ചു. ഗുരുവിനുള്ള തമർപ്പണമായി, നവരത്ന മേള എന്ന ഒമ്പത് കൃതികൾ ഈ നാലംഗ സംഘം എഴുതി.
വടിവേലു പിള്ള വയലിൻ വായിക്കാനും വൈദഗ്ദ്ധ്യം നേടി, കൽപ്പിത സംഗീതം മാത്രമല്ല, മനോധർമ്മ സംഗീതവും ഈ ഉപകരണത്തിൽ എളുപ്പത്തിലും സമർത്ഥമായും വായിക്കാൻ കഴിയുമെന്ന് തെളിയിച്ചു. കർണ്ണാടക സംഗീതത്തിന് വയലിൻ ഉപകരണം ആദ്യമായി അവതരിപ്പിച്ചത് വടിവേലുവാണ്. മോഹിനിയാട്ടത്തിന്റെ സ്ഥാപകൻ എന്ന ബഹുമതിയും അദ്ദേഹത്തിനുണ്ട്. വടിവേലു മഹാരാജ സ്വാതി തിരുനാളിനൊപ്പം മോഹിനിയാട്ടം വിശദീകരിക്കുകയും പരിഷ്കരിക്കുകയും ചെയ്തു, ഇത് കേരളത്തിലെ സ്ത്രീ നർത്തകർക്ക് വഴിയൊരുക്കി. അതുവരെ കഥകളിയാണ് കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്നത്, പക്ഷേ ഇതിൽ പുരുഷ കലാകാരന്മാർ മാത്രമായിരുന്നു അവതരിപ്പിച്ചിരുന്നത്.
കോമ്പോസിഷനുകൾ
[തിരുത്തുക]അംബാ സൗരാംബ, അംബാ നീലാംബ, അംബനീലാംബരി, (നീലാംബരി), സതിലേനി (പൂർവ്വികല്യാണി) എന്നിവ കൂടാതെ നവരത്നമാലയും ഇവരുടെ രചനകളിൽപ്പെടുന്നു.