ടാറ്റാപുരം സുകുമാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tatapuram Sukumaran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ടാറ്റാപുരം സുകുമാരൻ
TATAPURAM SUKUMARAN.jpg
ജനനം1923 ഒക്ടോബർ 22
ഇന്ത്യ കലൂർ, കൊച്ചി
മരണം26 ഒക്ടോബർ 1988(1988-10-26) (പ്രായം 65)
ദേശീയതഭാരതീയൻ
തൊഴിൽഎഴുത്തുകാരൻ

ഒരു മലയാള സാഹിത്യകാരനായിരുന്നു ടാറ്റാപുരം സുകുമാരൻ (1923 ഒക്ടോബർ 22 – 1988 ഒക്ടോബർ 26).[1][2][3][4][5][6][7] ചെറുകഥ, നോവൽ, നാടകം, യാത്രാവിവരണം, ബാലസാഹിത്യം എന്നിങ്ങനെ വിവിധ സാഹിത്യശാഖകളിലായി 80-ലധികം ഗ്രന്ഥങ്ങൾ സുകുമാരൻ രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൃതികൾ പല ഇന്ത്യൻ ഭാഷകളിലേയ്ക്കും ഇംഗ്ലീഷിലേയ്ക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

നടുവിലേടത്ത് അയ്യപ്പന്റെയും വി.വി. ജാനകിയുടെയും മകനായി എറണാകുളത്തെ കലൂരിൽ ജനിച്ചു. 1941-ൽ ഇദ്ദേഹം കൊച്ചിയിലെ ടാറ്റാ ഓയിൽ മിൽസ് കമ്പനിയിലെ ജോലിയിൽ പ്രവേശിച്ചു. ഇവിടെനിന്നും പബ്ലിക് റിലേഷൻസ് ഓഫീസറായാണ് വിരമിച്ചത്. ഇദ്ദേഹം 1944-ൽ അക്കിപ്പറമ്പിൽ ഗോമതിയെ വിവാഹം ചെയ്തു. ഇവർക്ക് നാല് ആണ്മക്കളും ഒരു മകളുമുണ്ട്. ഹ്രസ്വമായ അസുഖത്തെത്തുടർന്ന് 1988 ഒക്ടോബർ 26-ന് ഇദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിൽ വച്ച് മരണമടഞ്ഞു.[8]

1998-ൽ ഇദ്ദേഹത്തിന്റെ സ്മരണ നിലനിർത്താനായി ഒരു ട്രസ്റ്റ് രൂപീകരിക്കപ്പെടുകയുണ്ടായി. നമ്മളറിയുന്ന ടാറ്റാപുരം എന്ന ഒരു പ്രസിദ്ധീകരണം ഇദ്ദേഹത്തിന്റെ ഓർമയ്ക്കായി പുറത്തിറക്കുകയുണ്ടായി. ഇതിൽ ഒ.എൻ.വി കുറുപ്പ്, പ്രൊഫസർ എസ്. ഗുപ്തൻ നായർ, പ്രൊഫസർ എം.കെ സാനു, സി. രാധാകൃഷ്ണൻ എന്നീ പ്രമുഖ മലയാളം സാഹിത്യകാരന്മാരുടെ ലേഖനങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരുന്നു.

കൃതികൾ[തിരുത്തുക]

ചെറുകഥാ സമാഹാരങ്ങൾ[തിരുത്തുക]

 • പായസം
 • ഓർമത്തെറ്റുകൾ
 • താവളം
 • തിരഞ്ഞെടുത്ത കഥകൾ
 • മിഥുനച്ചൂട്
 • അലമാലകളിൽ
 • നീർച്ചുഴി
 • താക്കോൽ കൂട്ടം
 • വണ്ടികൾ നീങ്ങുന്നു
 • കറുത്ത ഞായറാഴ്ച്ച
 • ഒരില കൊഴിയുന്നു
 • ഇടവേള
 • അവൾക്കു ചുറ്റും കടൽ
 • കൊച്ചു ദുഃഖം
 • മഴ, ഒരു ചിത്രവും രണ്ടു കത്തുകളും
 • കടൽ മനുഷ്യൻ
 • ഹാപ്പി ബർത്ത് ഡേ

നോവലുകൾ[തിരുത്തുക]

 • അത്താണി
 • കൈരേഖ
 • കൊച്ചി കായൽ
 • ചുറ്റിക
 • പ്രകാശവലയം
 • സുമാലിനി

ബാലസാഹിത്യം[തിരുത്തുക]

 • ഒരു പെൻസിൽ കൊണ്ടുവരൂ
 • മനുഷ്യന്റെ ആത്മകഥ
 • കുട്ടനും സോപ്പും
 • കഥ പറയുന്ന ഭാരതം
 • കൊച്ചു തൊപ്പിക്കാരി
 • കൊച്ചു കഥകൾ
 • മണ്ടന്റെ മണവാട്ടി
 • കദളിപ്പഴങ്ങൾ
 • വിധവയുടെ മകൻ
 • മൃഗശിക്ഷകൻ

നാടകം[തിരുത്തുക]

 • ഹോമകുണ്ഠം
 • കടൽ എടുക്കുന്നു - കടൽ വിളിക്കുന്നു

രേഖാചിത്രങ്ങൾ[തിരുത്തുക]

 • പത്തു കഥാകാരന്മാർ
 • പത്തു കവികൾ
 • പത്തു ഗദ്യകാരന്മാർ

തർജ്ജമകൾ[തിരുത്തുക]

 • കല്യാണ രാത്രി
 • വെള്ളിമുള്ളുകൽ
 • ജ്വാലയും പൂവും
 • ചെകുത്താൻ
 • മനുഷ്യരും നദികളും
 • മേഴ്സിന, നോവൽ സംഗ്രഹങ്ങൾ
 • ഏഴു ഭാരതീയ നോവലുകൾ
 • ആത്മകഥയിലൂടെ
 • കുറ്റസമ്മതം
 • അമ്മയും കാമുകിയും
 • മരണത്തിന്റെ മറവിൽ
 • ജപ്പാൻ അന്നും ഇന്നും
 • ഇന്ത്യൻ നാടോടി നൃത്തങ്ങൾ
 • കഠാരി പിടിച്ച കൈ
 • ഗോൾഡ് ഫിങ്കർ
 • തണ്ടർ ബാൾ
 • ദർപ്പണ
 • സെവൻ സമ്മേഴ്സ്
 • ആധുനിക ലോകത്തിലെ അത്ഭുത ഔഷധങ്ങൾ

യാത്രാവിവരണങ്ങൾ[തിരുത്തുക]

 • പതിനൊന്നു യൂറോപ്യൻ നാടുകളിൽ
 • രത്നം വിളയുന്ന നാട്ടിൽ
 • കാട്ടിലും മലയിലും കൂടി ഒരു യാത്ര
 • രക്ത നക്ഷത്രങ്ങളുടെ നാട്ടിൽ
 • സിങ്കപ്പൂർ യാത്രാ ചിത്രങ്ങൾ
 • ആഫ്രിക്കൻ പൂർവ്വദേശങ്ങളിൽ
 • മനസ്സിലൂടെ ഒരു മടക്കയാത്ര

ഔദ്യോഗികപദവികൾ[തിരുത്തുക]

ഇദ്ദേഹം കേരള സാഹിത്യ അക്കാദമിയുടെയും, സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും, റൈറ്റേഴ്സ് ഗ്വിൽഡ് ഓഫ് ഇന്ത്യയുടെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. കൊച്ചി യൂണിവേഴ്സിറ്റിയിലെ സെനറ്റ് അംഗമായിരുന്നു. കേരള സാഹിത്യ പരിഷത്തിന്റെ ഉപദേശകനായിരുന്നിട്ടുണ്ട്. ഇദ്ദേഹം എറണാകുളം പബ്ലിക്ക് ലൈബ്രറിയുടെ പ്രസിഡന്റും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കേരള സ്റ്റഡീസിന്റെ സെക്രട്ടറിയുമായിരുന്നു.

1985-ൽ വാഷിംഗ്ടണിൽ വച്ചു നടന്ന ലോക മലയാളി കോൺഫറൻസിൽ ഇദ്ദേഹം അംഗമായിരുന്നു.

മലയാളത്തിലും ഇംഗ്ലീഷിലും നന്നായി പ്രഭാഷണം നടത്തുമായിരുന്ന ഇദ്ദേഹം 3000-ലധികം വേദികളിൽ പ്രസംഗിച്ചിട്ടുണ്ടത്രേ. ടാറ്റ ഓയിൽ മിൽസ് കമ്പനിയുടെ മാഗസിനായ കലാരംഗത്തിന്റെ എഡിറ്ററും ടാറ്റാപുരം കലാസമിതിയുടെ സ്ഥിരം സെക്രട്ടറിയും ഇദ്ദേഹമായിരുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

പായസം എന്ന ചെറുകഥാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്[9][10][11]. രക്തനക്ഷത്രങ്ങളുടെ നാട്ടിൽ എന്ന കൃതിക്ക് സോവിയറ്റ് ലാന്റ് നെഹ്രു അവാർഡ് ലഭിച്ചിട്ടുണ്ട്. ജന്മഭൂമി എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയെഴുതിയത് ഇദ്ദേഹമായിരുന്നു. ഇതിന് പ്രസിഡന്റിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

 1. [1] എ സോഷ്യൽ ഹിസ്റ്ററി ഓഫ് ഇന്ത്യ എസ്. എൻ. സദാശിവൻ, p.650
 2. [2] മലയാളം ഷോർട്ട് സ്റ്റോറീസ്, ആൻ അന്തോളജി, കേരള സാഹിത്യ അക്കാദമി, 1976 - 364
 3. [3] ദി എൻസൈക്ലോപീഡിയ ഓഫ് ഇന്ത്യൻ ലിറ്ററേച്ചർ (അഞ്ചാം വോളിയം (സാസ്സി ടോ സോർഗോട്ട്), മോഹൻ ലാൽ, 4,056
 4. [4] എൻസൈക്ലോപീഡിയ ഓഫ് ഇന്ത്യൻ ലിറ്ററേച്ചർ സാസ്സി-സോർഗോട്ട്t, അമരേഷ് ദത്ത, മോഹൻ ലാൽ, സാഹിത്യ അക്കാദമി, 1992
 5. [5] അണ്ടർ ദി വൈൽഡ് സ്കൈസ്: ആൻ ആന്തോളജി ഓഫ് മലയാളം ഷോർട്ട് സ്റ്റോറീസ്, നാഷണൽ ബുക്ക് ട്രസ്റ്റ്, ഇന്ത്യ, 1997 - 356, p.6
 6. [6]
 7. ഹിസ്റ്ററി ഓഫ് ഇന്ത്യൻ ലിറ്ററേച്ചർ: .1911-1956, സ്ട്രഗിൽ ഫോർ ഫ്രീഡം: ട്രയംഫ് ആൻഡ്...:സിസിർ കുമാർ ദാസ്, p.582
 8. [7] Vidura 26, Press Institute of India, C. Sarkar., 1989, p.57
 9. "കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ" (PDF). ശേഖരിച്ചത് 27 മാർച്ച് 2020.
 10. http://www.mathrubhumi.com/books/awards.php?award=12
 11. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചെറുകഥകൾ.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Persondata
NAME
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH 22 October 1923
PLACE OF BIRTH Kaloor,Kochi
DATE OF DEATH 26 October 1988
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ടാറ്റാപുരം_സുകുമാരൻ&oldid=3303805" എന്ന താളിൽനിന്ന് ശേഖരിച്ചത്