സുപർണ ആനന്ദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Suparna Anand എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
വൈശാലി എന്ന സിനിമയുടെ പോസ്റ്ററിൽ സുപർണ്ണ

ഒരു ഉത്തരേന്ത്യൻ ചലച്ചിത്രനടിയാണ് സുപർണ ആനന്ദ് (ഹിന്ദി: सुपर्णा आनन्द, ഇംഗ്ലീഷ്: Suparna Anand). 1969-ൽ ജനിച്ച ഇവർ ഭരതൻ സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ വൈശാലി എന്ന ചിത്രത്തിൽ ടൈറ്റിൽ റോൾ ചെയ്തതോടെയാണ് പ്രശസ്തയായത്.[1] അതേ വർഷം പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ തെസാബിലെ 'ജ്യോതി ദേശ്മുഖ്' എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിൽ ഇവർ അവസാനം അഭിനയിച്ച ചിത്രം 1991 ൽ പുറത്തിറങ്ങിയ പദ്മരാജൻ ചിത്രമായ ഞാൻ ഗന്ധർവൻ ആണ്. 1997ൽ പുറത്തിറങ്ങിയ ഹിന്ദിച്ചിത്രമായ 'ആസ്ത ഇൻ ദി പ്രിസൺ ഓഫ് സ്പ്രിംഗ് ആണ് സുപർണ അവസാനമായി അഭിനയിച്ച ചിത്രം.സുപർണ്ണ അഭിനയിച്ച മറ്റൊരു മലയാള ചിത്രമാണ് ജയറാം നായകനായ 'നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം'.

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

ചിത്രം ഭാഷ കഥാപാത്രം ബോക്സ് ഓഫീസ്
വൈശാലി (1988) മലയാളം വൈശാലി സൂപ്പർ ഹിറ്റ്
സുൽമ് കോ ജലാ ദൂംഗാ ഹിന്ദി
തെസാബ് (1988) ഹിന്ദി ജ്യോതി ദേശ്മുഖ് സൂപ്പർ ഹിറ്റ്
ആരക്ഷൻ ഹിന്ദി
റൗസ്പാൻ (1989)
ഉത്തരം (1989) മലയാളം സലീന ജോസഫ് സൂപ്പർഹിറ്റ്
ദ്രാവിഡൻ (1989) തമിഴ്
നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം (1990) മലയാളം ആശ ശരാശരി
മുഖദാർ ക ബാദ്ഷാ ഹിന്ദി ഗീത
ഞാൻ ഗന്ധർവ്വൻ(1991) മലയാളം ഭാമ ഹിറ്റ്
ആസ്ത; ഇൻ ദി പ്രിസൺ ഒഫ് ദി സ്പ്രിംഗ് (1997) ഹിന്ദി വിദ്യാർത്ഥിനി

അവലംബങ്ങൾ[തിരുത്തുക]

  1. പി. എസ്. രാംദാസ് (2015-02-25). "ഋഷ്യശൃംഗനെ കൂട്ടിക്കൊണ്ടു വന്ന വൈശാലി". മലയാള മനോരമ. മൂലതാളിൽ നിന്നും 2015-02-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-02-26.
"https://ml.wikipedia.org/w/index.php?title=സുപർണ_ആനന്ദ്&oldid=2448395" എന്ന താളിൽനിന്ന് ശേഖരിച്ചത്