സൊഹേൽ ഖാൻ
സോഹേൽ ഖാൻ सोहेल ख़ान | |
---|---|
ജനനം | സൊഹേൽ ഖാൻ |
മറ്റ് പേരുകൾ | ഖാൻ ഭായി സോഹേൽ |
തൊഴിൽ | നിർമ്മാതാവ്, സംവിധായകൻ, നടൻ |
സജീവ കാലം | 1997-ഇതുവരെ |
ജീവിതപങ്കാളി(കൾ) | സീമ സച്‌ദേവ് ഖാൻ |
കുട്ടികൾ | നിർവാൺ ഖാൻ |
മാതാപിതാക്ക(ൾ) | സലിം ഖാൻ സൽമ ഖാൻ |
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനാണ് സൊഹേൽ ഖാൻ(ഹിന്ദി, सोहेल ख़ान ), (ജനനം: ഡിസംബർ 20, 1970).
സ്വകാര്യ ജീവിതം
[തിരുത്തുക]പ്രസിദ്ധ തിരക്കഥകൃത്തായ സലിം ഖാന്റെ മകനായിട്ടാണ് സൊഹേൽ ജനിച്ചത്. മാതാവായ സൽമ ഖാൻ ഒരു നടിയായിരുന്നു. തന്റെ സഹോദരന്മാരായ അർബാസ് ഖാൻ, സൽമാൻ ഖാൻ എന്നിവരും ബോളിവുഡ് നടന്മാരാണ്. തന്റെ സഹോദരിയായ അൽവീര ഖാൻ ബോളിവുഡ് നടനായ അതുൽ അഗ്നിഹോത്രിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്.
സൊഹേൽ വിവാഹം ചെയ്തിരിക്കുന്നത് സീമ സച്ദേവ് ഖാനിനെയാണ്. ഇവർക്ക് നിർവാൺ ഖാൻ എന്ന മകൻ 2000 ൽ ജനിച്ചു.
അഭിനയ ജീവിതം
[തിരുത്തുക]തന്റെ അഭിനയ ജീവിതം സൊഹേൽ തുടങ്ങുന്നത് ഒരു നിർമ്മാതാവും, സംവിധായകനുമായിട്ടാണ്. 1997 ലെ ഔസാർ എന്ന ചിത്രം സംവിധാനം ചെയ്ത്കൊണ്ടാണ് അത്. ഇതിൽ തന്റെ സഹോദരൻ സൽമാൻ ഖാനെക്കൂടാതെ സഞ്ജയ് കപൂറും അഭിനയിച്ചിരുന്നു. 1998 ൽ പ്യാർ കിയ തോ ഡർനാ ക്യ എന്ന ചിത്രം സംവിധാനം ചെയ്തു സൊഹൈൽ. പിന്നീട് 1999 ൽ സൽമാൻ ഖാൻ തന്നെ നായകനായി അഭിനയിച്ച ഹെലൊ ബ്രദർ എന്ന ചിത്രം സംവിധാനം ചെയ്തത് ശ്രദ്ധേയമായി.
അഭിനയിച്ചതിൽ ശ്രദ്ധേയമായ ഒരു ചിത്രം 2005 ലെ മേംനെ പ്യാർ ക്യോം കിയ എന്ന ചിത്രമായിരുന്നു.
സൊഹൈൽ 2006 ൽ ഇറങ്ങിയ ഫൈറ്റ് ക്ലബ് എന്ന ചിത്രത്തിന്റെ കഥ എഴുതുകയും, നിർമ്മിക്കുകയും ഇതിൽ അഭിനയിക്കുകയും ചെയ്തു. പക്ഷേ ചിത്രം വിജയിച്ചില്ല. പിന്നീട് 2007 ൽ പാർട്ണർ എന്ന ചിത്രം നിർമ്മിച്ചത് വൻ വിജയമായിരുന്നു.