Jump to content

ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shihabuddin Poythumkadavu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിലൊരാളാണ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്. കവിതകളും, ലേഖനങ്ങളും, ടെലീസീരിയലുകൾക്ക് തിരക്കഥയും രചിക്കാറുണ്ട്.

ജീവിതരേഖ

[തിരുത്തുക]

1963 ഒക്ടോബർ 29-ന് കണ്ണൂർ ജില്ലയിലെ വളപട്ടണത്ത് പൊയ്ത്തും കടവിൽ ജനിച്ചു.പിതാവ് സി.പി. ഇബ്രാഹിം, മാതാവ്:ഖദീജ. ഹിദായത്തുൽ ഇസ്ലാം എൽ.പി സ്കൂൾ, രാമജയം യു.പി.സ്കൂൾ, വളപട്ടണം ഗവ.സ്കൂൾ, അഴീക്കോട് ഹൈസ്കൂൾ, ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. ഭാര്യ:നജ്മ. എം.കെ, മക്കൾ:റസൽ, റയ്ഹാൻ, റിയാ റസിയ, സഹീർ. യുണൈറ്റഡ് അറബ് എമിറേറ്റിലെ ദുബൈയിൽ പത്രപ്രവർത്തകനായി കുറച്ചുകാലം ജോലിനോക്കിയ ശിഹാബുദ്ദീൻ ഇപ്പോൾ ചന്ദ്രിക വാരികയുടെ പത്രാധിപരാണ്.

അദ്ദേഹത്തിന്റെ 'തിരഞ്ഞെടുത്ത കഥകൾ'ക്ക് 2007-ലെ കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചിട്ടുണ്ട്. പി. പത്മരാജൻ പുരസ്കാരം, എസ്.ബി.ടി. അവാർഡ്, അബുദാബി മലയാളി സമാജം അവാർഡ്, ശക്തി അവാർഡ് എന്നിവ നേടിയിട്ടുള്ള അദ്ദേഹത്തിന്റെ കഥകൾ വിവിധ സർവ്വകലാശാലകളിൽ പാഠപുസ്തകമായിട്ടുണ്ട്. പി.എൻ മേനോൻ സംവിധാനം നിർവഹിച്ച് ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്ത ആദ്യ മെഗാസീരിയലുകളിലൊന്നായ "കസവി"ന്റെ തിരക്കഥ ശിഹാബുദ്ദീനാണ് എഴുതിയത്.[1]

കൃതികൾ

[തിരുത്തുക]
  • ആർക്കും വേണ്ടാത്ത ഒരു കണ്ണ് (കഥ)
  • ഈർച്ച (നോവലെറ്റുകൾ)
  • മഞ്ഞുകാലം (കഥകൾ)
  • കഥാപാത്രം വീട്ടുമുറ്റത്ത് ( ലേഖന സമാഹാരം)
  • തല (കഥകൾ)
  • കടൽമരുഭൂമിയിലെ വീട് (കവിതാസമാഹാരം)
  • കത്തുന്ന തലയിണ(കഥകൾ)
  • നല്ല അയൽക്കാരൻ (നോവലുകൾ)
  • ആലിവൈദ്യൻ ( നോവലുകൾ)
  • ഈ സ്റ്റേഷനിൽ ഒറ്റക്ക്(മലയാളത്തിലെ ആദ്യത്തെ ഫാന്റ്റസിക്കഥകളുടെ സമാഹാരം[അവലംബം ആവശ്യമാണ്])
  • മലബാർ എക്സ്പ്രസ്സ്(കഥകൾ)
  • ശിഹാബുദ്ദീന്റെ കഥകൾ
  • ജീവപര്യന്തം (ഓർമക്കുറിപ്പുകൾ)
  • നിലാവിനറിയാം (നോവൽ)
  • kaattilekk pokalle kunje (story)

പുരസ്കാരങ്ങൾ

[തിരുത്തുക]
  • അങ്കണം അവാർഡ്
  • അബുദാബി ശക്തി തീയേറ്റേഴ്സ് അവാർഡ്
  • കല (ഷാർജ) അവാർഡ്
  • അബുദാബി മലയാളിസമാജം അവാർഡ്-(കത്തുന്ന തലയിണ)
  • വി.ടി.ഭട്ടതിരിപ്പട് അവാർഡ് (1996)-മഞ്ഞുകാലം
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ പുരസ്കാരം-( കത്തുന്ന തലയിണ)
  • കേരള സാഹിത്യ അക്കാദമി അവാർഡ് - 2007
  • പത്മരാജൻ പുരസ്കാരം2007


പഠനങ്ങൾ

[തിരുത്തുക]

.

അവലംബം

[തിരുത്തുക]
  1. മാധ്യമം ആഴ്ചപ്പതിപ്പ് 2010 നവംബർ 29