ടി.ടി. ശ്രീകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടി.ടി. ശ്രീകുമാർ
T.T. Sreekumar.JPG
Occupationഎഴുത്തുകാരൻ
Nationality ഇന്ത്യ
Notable works'ICTs and Development in India, ഉത്തരാധുനികതക്കപ്പുറം പുനർവായനകളിലെ മാർക്സിസം

രാഷ്ട്രീയ നിരീക്ഷകനും നിരൂപകനും അദ്ധ്യാപകനുമാണ് ഡോ. ടി.ടി.ശ്രീകുമാർ. പ്രധാന സംഭാവനകൾ ചരിത്രം, സാമ്പത്തിക ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, സാഹിത്യം എന്നീ മേഖലകളിൽ. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. സിവിൽ സമൂഹത്തിന്റെ രാക്ഷ്ട്രീയത്തെ കുറിച്ചും വികസനാനന്തര സമൂഹത്തെക്കുറിച്ചുമുള്ള ചർച്ചകൾക്കു മലയാളത്തിൽ തുടക്കം കുറിച്ചു[1]. 2010-ൽ കേരളത്തിൽ ഉയർന്നുവന്ന സ്വത്വരാഷ്ട്രീയ സംവാദത്തിൽ ടി.ടി. ശ്രീകുമാറിന്റെ നിലപാടുകൾ ശ്രദ്ധനേടുകയുണ്ടായി[2].[3] മാധ്യമം ദിനപ്പത്രത്തിൽ 2014 മുതൽ 'നാലാംകണ്ണ്' എന്ന ദ്വൈവാര പംക്തി എഴുതുന്നു.

ജീവിതരേഖ[തിരുത്തുക]

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ 1964ൽ ജനിച്ചു. വിദ്യാർത്ഥി പ്രസ്ഥാനത്തിലും, നവ സാമൂഹിക പ്രസ്ഥാനങ്ങളിലും പ്രവർത്തിച്ചു. ജവഹർലാൽ നെഹ്രു സർവകലാശാലയിൽ നിന്നു എം ഫിൽ ബിരുദവും, ഹോങ്കോങ് ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്നു പി.എച്.ഡി യും നേടി. സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലും അഹമ്മദാബാദിൽ മുദ്ര ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ കമ്യൂണിക്കേഷൻസിലും അധ്യാപകനായിരുന്നു. വിവിധ രാജ്യങ്ങളിലായി നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പ്രമുഖ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളിൽ (ജേർണ്ണലുകൾ/പുസ്തകങ്ങൾ) പഠനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്[4] ഇപ്പോൾ ഹൈദരാബാദ് ഇ.എഫ്.എൽ.യൂണിവേഴ്സിറ്റിയിൽ  സേവനം അനുഷ്ഠിക്കുന്നു.

കൃതികൾ[തിരുത്തുക]

മലയാള പുസ്തകങ്ങൾ[തിരുത്തുക]

 • പോസ്റ്റ്‌ ഹ്യുമൻ വിചാര ലോകങ്ങൾ : ശാസ്ത്രം, സൈന്ദര്യം മൃത്യുരാഷ്ട്രീയം (2021 പുസ്തക പ്രസാധക സംഘം, കോഴിക്കോട്)
 • റിപ്പബ്ലിക്കിന്റെ സാക്ഷാത്കാരങ്ങൾ ( 2021, ഫ്ലെയിം ബുക്സ്, തൃശൂർ)
 • സംസ്കാരത്തിൻറെ സമരമുഖങ്ങൾ (2020, ക്യുവൈവ് ടെക്സ്റ്റ്, മാവേലിക്കര )
 • പുനർവായനകളിലെ മാർക്സിസം (2019, ഡി സി ബുക്സ്, കോട്ടയം)
 • പലായനങ്ങൾ: ഭൂഖണ്ഡാന്തര രാഷ്ട്രീയം (2019, പ്രസക്തി ബുക്സ്, പത്തനംതിട്ട)
 • ചരിത്രവും സംസ്കാരവും (2019, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം)
 • വായനയും പ്രതിരോധവും (2017, ഒലീവ് പബ്ലിക്കേഷൻസ്, കോഴിക്കോട്)
 • നവസാമൂഹികത: ശാസ്ത്രം,ചരിത്രം,രാഷ്ട്രീയം (2011, പ്രതീക്ഷ ബുക്സ്, കോഴിക്കോട്)
 • സിവിൽ സമൂഹവും ഇടതു പക്ഷവും (2007, ഒലീവ് പബ്ലിക്കേഷൻസ്, കോഴിക്കോട്)
 • കടലറിവുകൾ (2004, 4 പതിപ്പുകൾ, ഡി സി ബുക്സ്, കോട്ടയം)
 • കഥ ഇതുവരെ: കേരള വികസന സംവാദങ്ങൾ (2003, ഡി സി ബൂക്സ്)
 • ചരിത്രവും ആധുനികതയും (2001, കറന്റ് ബൂക്സ്, കോട്ടയം)
 • ഉത്തരാധുനികതക്കപ്പുറം (2000, ഡി സി ബുക്സ്, കോട്ടയം)
 • കൃഷിഗീത: ചൊല്ലും വായനയും (1999, നാട്ടറിവ് പഠന കേന്ദ്രം, തൃശ്ശൂർ)
 • ആണവ നിലയവും വികസന രാക്ഷ്ട്രീയവും (1991, സാമൂഹിക പഠന കേന്ദ്രം, ആലപ്പുഴ)

ഇംഗ്ലീഷ് പുസ്തകങ്ങൾ[തിരുത്തുക]

 • അർബൻ പ്രോസസ് ഇൻ കേരള (1994, സി ഡി എസ്, തിരുവനന്തപുരം)
 • ഐ സി ടീസ് ആൻഡ് ഡെവലപ്മെന്റ് ഇൻ ഇൻഡ്യ: പെർസ്പെക്ടീവ്സ് ഓൺ ദ റൂറൽ നെറ്റ്‌വർക് സൊസൈറ്റി (ICTs and Development in India: Perspectives on the Rural Network Society, Anthem Press, London, 2011)

പ്രധാന ഇംഗ്ലീഷ് പഠനങ്ങൾ[തിരുത്തുക]

 • മൊബൈൽ ഫോൺസ് അൻഡ് ദ കൾചറൽ ഇക്കോളൊജി ഓഫ് ഫിഷിങ് ഇൻ കേരള (2011) Archived 2011-08-11 at the Wayback Machine.
 • സൈബർ കിയൊസ്ക്സ്സ് ആന്റ് ഡയലമാസ് ഓഫ് സോഷ്യൽ ഇൻക്ലുഷൻ ഇൻ ഇന്ത്യ (2007) Archived 2016-01-19 at the Wayback Machine.
 • കൺടൻഷൻസ് ആന്റ് കൊൺട്രാഡിക്ഷൻസ് ഓഫ് ടൂറിസം ഡെവലപ്മെന്റ് ഇൻ കേരള (2002)
 • ഐ സി ടീസ് ആന്റ് ഡെവപലപ്മെന്റ്: റിവിസിറ്റിങ് ഏഷ്യൻ എക്സ്പീരിയൻസ് (ഗസ്റ്റ് എഡിറ്റർ) (2008)[പ്രവർത്തിക്കാത്ത കണ്ണി]
 • ഡിക്രിപ്റ്റിങ് ഈ-ഗവേർണൻസ് (2007)
 • സിവിൽ സൊസൈറ്റി ആന്റ്റ് സൈബർ ലിബെർടേറിയൻ ഡെവലപ്മെന്റലിസം (2006)
 • ഡീ-ഹൈപ്പിങ് ഐ സി ടീസ് (2003) Archived 2004-10-28 at the Wayback Machine.

അവലംബം[തിരുത്തുക]

 1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
 2. "Mathrubhumi Daily , June 19, 2010". മൂലതാളിൽ നിന്നും 2010-11-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-12-17.
 3. Madhyamam Weekly, July 12, 2010
 4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-10-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-12-15.
"https://ml.wikipedia.org/w/index.php?title=ടി.ടി._ശ്രീകുമാർ&oldid=3804707" എന്ന താളിൽനിന്ന് ശേഖരിച്ചത്