Jump to content

സാറ നസാർബയേവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sara Nazarbayeva എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Sara Nazarbayeva
First Lady of Kazakhstan
പദവിയിൽ
ഓഫീസിൽ
16 December 1991
രാഷ്ട്രപതിNursultan Nazarbayev
മുൻഗാമിPosition created
വ്യക്തിഗത വിവരങ്ങൾ
ജനനം (1941-02-12) 12 ഫെബ്രുവരി 1941  (83 വയസ്സ്)
Kzyl-Zhar, Kazakh SSR, Soviet Union
(now Kazakhstan)
പങ്കാളിNursultan Nazarbayev (m. 1962–present)
കുട്ടികൾDariga
Dinara
Aliya

കസാഖിസ്ഥാന്റെ പ്രഥമ വനിതയും രാജ്യത്തെ പ്രഥമ പ്രസിഡന്റായ നൂർസുൽത്താൻ നസാർബയേവയുടെ ഭാര്യയുമാണ് സാറ നസാർബയേവ (English: Sara Alpysovna Nazarbayeva (Kazakh: Sаrа Аlpysqyzy Nаzаrbаеvа, [ˈsɑrɑ ɑlˌpɯsqɯˈzɯ nɑzɑrˈbɑjɪvɑ], Russian: Сара Алпысовна Назарбаева)

വിവാഹം

[തിരുത്തുക]

1962ൽ സാറയുടെ ബിരുദ പഠനം പൂർത്തിയായതിന് ശേഷമാണ് ഇവരുടെ വിവാഹം നടന്നത്. സാറ-നൂർസുൽത്താൻ ദമ്പതികൾക്ക് മൂന്ന് പെൺമക്കളും ആറ് പേരമക്കളും ഒരു പേരക്കുട്ടിയുടെ കുട്ടിയുമുണ്ട്. ഇക്കണോമിക്‌സ് എഞ്ചിനിയറായ സാറ നസർബയേവ ബൊബേക് എന്ന കുട്ടികൾക്കായുള്ള അന്താരാഷ്ട്ര ചാരിറ്റി ഫണ്ടിന്റെ സ്ഥാപകയും അദ്ധ്യക്ഷയുമാണ്. 1997ൽ ലോക ആരോഗ്യ സംഘടനയുടെ ഇഹ്‌സാൻ ഡോഗ്രമസി ഫാമിലി ഹെൽത്ത് ഫൗണ്ടേഷൻ പുരസ്‌കാരം നേടി. [1] കൂടാതെ ഇന്റർനാഷണൽ യൂണിറ്റി പ്രൈസും നേടിയിട്ടുണ്ട്.

കുട്ടികൾക്കായുള്ള പ്രവർത്തനങ്ങൾ

[തിരുത്തുക]

1992ൽ കസാഖ്സ്ഥാൻ സ്വതന്ത്രമായ ഉടനെയാണ് കുട്ടികൾക്കായുള്ള അന്താരാഷ്ട്ര ഫൗണ്ടേഷനായ ബൊബെക് സ്ഥാപിച്ചത്. ഉപേക്ഷിക്കപ്പെട്ട അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും സംരക്ഷണത്തിന് അനാഥാലയങ്ങളുടെ മേൽനോട്ടം, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് സഹായം നൽകൽ, കുട്ടികൾക്കായുള്ള ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെ സഹായിക്കൽ എന്നിവയാണ് ബൊബെക് വഴി നടത്തിവരുന്നത്. 997ൽ അനാഥ കുട്ടികളുടെ പുനരധിവാസത്തിനായി നാഷണൽ ചിൽഡ്രൻ റിഹാബിലിറ്റേഷൻ സെന്റർ, എസ് ഒ എസ് ചിൽഡ്രൻ വില്ലേജ് എന്നിവ സ്ഥാപിച്ചു. നിരവധി അനാഥ കുട്ടികളെ ഒരു വീട്ടിൽ താമസിപ്പിച്ച് വളർത്തുന്ന പദ്ധതികളാണിവ. അനാഥ കുട്ടികളെ കുടുംബ അന്തരീക്ഷത്തിൽ വളർത്തുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആരംഭിച്ചത്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സാറ_നസാർബയേവ&oldid=2802045" എന്ന താളിൽനിന്ന് ശേഖരിച്ചത്