റിച്ചിയുടെ ദ്വീപസമൂഹം

Coordinates: 12°03′N 93°01′E / 12.05°N 93.02°E / 12.05; 93.02
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ritchie's Archipelago എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റിച്ചിയുടെ ദ്വീപസമൂഹം
Nickname: John Ritchie's Archipelago
റിച്ചിയുടെ ദ്വീപസമൂഹം is located in Andaman and Nicobar Islands
റിച്ചിയുടെ ദ്വീപസമൂഹം
റിച്ചിയുടെ ദ്വീപസമൂഹം
റിച്ചിയുടെ ദ്വീപസമൂഹം is located in India
റിച്ചിയുടെ ദ്വീപസമൂഹം
റിച്ചിയുടെ ദ്വീപസമൂഹം
Geography
Locationബംഗാൾ ഉൾക്കടൽ
Coordinates12°03′N 93°01′E / 12.05°N 93.02°E / 12.05; 93.02
Archipelagoആന്തമാൻ ദ്വീപുകൾ
Adjacent bodies of waterഇന്ത്യൻ മഹാസമുദ്രം
Total islands20
Major islands
Area252.1 km2 (97.3 sq mi)[1]
Highest elevation216 m (709 ft)[2]
Highest pointറൗണ്ട് ഹിൽ , വിൽസൺ ദീപ്
Administration
Districtദക്ഷിണ ആന്തമാൻ ജില്ല
ദീപ സമൂഹം ആന്തമാൻ ദ്വീപുകൾ
Tehsilറിച്ചീസ് ആർച്ചീപെലഗോ തഹസിൽ
Largest settlementഗോവിന്ദ നഗർ
Demographics
Population9355 (2011)
Pop. density37.1 /km2 (96.1 /sq mi)
Ethnic groupsഹിന്ദു, Andamanese
Additional information
Time zone
PIN7442xx[3]
Telephone code031927 [4]
ISO codeIN-AN-00[5]
Official websitewww.and.nic.in
Literacy84.4%
Avg. summer temperature30.2 °C (86.4 °F)
Avg. winter temperature23.0 °C (73.4 °F)
Sex ratio1.2/
Census Code35.639.0004
Official LanguagesHindi, English

റിച്ചിയുടെ ദ്വീപസമൂഹം, ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ആന്തമാൻ ദ്വീപുകളിലൊന്നാണ്. ആന്തമാൻ ദ്വീപുകളിൽ വലുപ്പത്തിൽ അ‍ഞ്ചാം സ്ഥാനമാണിതിന്. 252.1 ചതുരശ്ര കിലോമീറ്റർ (97.3 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ചെറു ദ്വീപുകളുടെ ഈ കൂട്ടം ആൻഡമാൻ ദ്വീപുകളിലെ പ്രധാന ദ്വീപ സമൂഹമായ ഗ്രേറ്റ് ആന്തമാൻ ദ്വീപിന്റെ ഏകദേശം 20 കിലോമീറ്റർ (12 മൈൽ) കിഴക്കായി സ്ഥിതി ചെയ്യുന്നു. ഇന്ത്യൻ യൂണിയൻ പ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ഭാഗമായ ദക്ഷിണ ആൻഡമാൻ ഭരണ ജില്ലയിലുൾപ്പെട്ടതാണ് ഈ ദ്വീപുകൾ.[6]

പദോത്‌പത്തി[തിരുത്തുക]

ബംഗാൾ കൗൺസിലിന്റെ ജോലിയിൽ ഏതാണ്ട് രണ്ടു പതിറ്റാണ്ടോളം ചെലവഴിക്കുകയും ആൻഡമാന്റേയും പരിസര പ്രദേശങ്ങളുടേയും ഭൂപടം ചമയ്ക്കുകയും പ്രമാണീകരിക്കുകയും ചെയ്ത പതിനെട്ടാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് മറൈൻ സർവേയർ ജോൺ റിച്ചിയുടെ പേരിലാണ് ഈ ദ്വീപസമൂഹം അറിയപ്പെടുന്നത്. 1857 ലെ ഒന്നാം ഇന്ത്യ സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ് ഇന്ത്യയിൽ സേവനമനുഷ്ഠിച്ചിരുന്ന ബ്രിട്ടീഷ് ജനറൽമാരുടേയും സിവിൽ ഉദ്യോഗസ്ഥരുടെയും പേരിലാണ് ഇവിടെയുള്ള ഓരോ ദ്വീപുകളും നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്.

ഭൂമിശാസ്ത്രം[തിരുത്തുക]

ആൻഡമാൻ കടലിനോട് ചേർന്നുള്ള ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപുകൾ അടുത്തുള്ള പ്രധാന ഏഷ്യൻ ഭൂപ്രദേശമായ മ്യാൻമറിലെ കേപ് നെഗ്രായിസിന് ഏകദേശം 400 കിലോമീറ്റർ (250 മൈൽ) തെക്കുഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്. പ്രധാനപ്പെട്ടതും വലിപ്പക്കൂടുതലുള്ളതുമായ ആൻഡമാൻ ദ്വീപസമൂഹത്തിന് സമാന്തരമായി 4 വലിയ ദ്വീപുകൾ, 3 ഇടത്തരം ദ്വീപുകൾ, 10 ചെറിയ ദ്വീപുകൾ എന്നിവ ഉൾപ്പെടുന്ന ഈ ദ്വീപസമൂഹം ഏതാണ്ട് വടക്ക്-തെക്ക് ശൃംഖലയായി വ്യാപിച്ചുകിടക്കുന്നു. ബരാടാംഗ് ദ്വീപും തെക്കൻ ആൻഡമാൻ ദ്വീപും പടിഞ്ഞാറ് ഡിലിജന്റ് കടലിടുക്കിന് എതിരേ സ്ഥിതിചെയ്യുന്നു. സജീവ അഗ്നിപർവ്വതമായ ബാരെൻ ദ്വീപ് 85 കിലോമീറ്റർ (53 മൈൽ) അകലത്തിൽ കുറച്ചുകൂടി കിഴക്കായി നിലകൊള്ളുന്നു.

അവലംബം[തിരുത്തുക]

  1. "Islandwise Area and Population - 2011 Census" (PDF). Government of Andaman.
  2. Sailing Directions (Enroute), Pub. 173: India and the Bay of Bengal (PDF). Sailing Directions. United States National Geospatial-Intelligence Agency. 2017. p. 283. {{cite book}}: Cite has empty unknown parameter: |1= (help)
  3. "A&N Islands - Pincodes". 22 September 2016. Archived from the original on 23 March 2014. Retrieved 22 September 2016.{{cite web}}: CS1 maint: bot: original URL status unknown (link)
  4. "STD Codes of Andaman and Nicobar". allcodesindia.in. Archived from the original on 2019-10-17. Retrieved 2016-09-23.
  5. Registration Plate Numbers added to ISO Code
  6. "Village Code Directory: Andaman & Nicobar Islands" (PDF). Census of India. Retrieved 2011-01-16.
"https://ml.wikipedia.org/w/index.php?title=റിച്ചിയുടെ_ദ്വീപസമൂഹം&oldid=3789691" എന്ന താളിൽനിന്ന് ശേഖരിച്ചത്