Jump to content

റിച്ചാർഡ് ഡബ്ല്യു. ഫ്രാങ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Richard W. Franke എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

അമേരിക്കൻ നരവംശ ശാസ്ത്രജ്ഞനും മോണ്ട്ക്ളെയർ സർവകലാശാലയിലെ മുൻ പ്രഫസറുമായിരുന്നു ഡോ. റിച്ചാർഡ് ഡബ്ല്യു. ഫ്രാങ്കി (ജനനം : 1944). കേരളത്തെ സംബന്ധിച്ച നിരവധി സാമൂഹ്യ ഗവേഷണ പ്രവർത്തനങ്ങളിൽ ഫ്രാങ്കി സജീവമായിരുന്നു. മുൻ ധനകാര്യമന്ത്രിയായ തോമസ് ഐസകിനൊപ്പം നടത്തിയ ഗവേഷണങ്ങൾ പിന്നീട് പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചു.[1]

ജീവിതരേഖ

[തിരുത്തുക]

ഹാർവാർഡ് സർവകലാശാലയിൽ നിന്ന് 1972 ൽ പി.എച്ച്.ഡി നേടി. 'ഒരു ജാവനീസ് ഗ്രാമത്തിലെ ഹരിത വിപ്ലവം ' എന്നതായിരുന്നു പ്രബന്ധം. റിച്ചാർഡ് ഫ്രാങ്കിയും ഭാര്യ ബാർബറ ചേസിനും കേരളത്തെ സംബന്ധിച്ച നിരവധി സാമൂഹ്യ ഗവേഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാണ്. 1986 -87 ലും 1992 - 2001 നിടയിലും രണ്ടു വർഷത്തിലധികം കേരളത്തിൽ താമസിച്ച് അദ്ദേഹം ഫീൽഡ് സ്റ്റഡി നടത്തി. 1991 ലെ പഠനത്തിന് $93,000 അമേരിക്കൻ ഡോളറിന്റെ മാക് ആർതർ ഫൗണ്ടേഷന്റെ ഗ്രാന്റുണ്ടായിരുന്നു. തദ്ദേശാസൂത്രണവും ജനാധിപത്യ പങ്കാളിത്തവും മൂന്നാം ലോക രാജ്യങ്ങളിലെ ആരോഗ്യ നിലയിൽ വരുത്തന്ന മെച്ചങ്ങളെക്കുറിച്ചായിരുന്നു പഠനം (Local Planning and Democratic Participation as Mechanisms for Improving Third World Health Conditions: Recent Experiments in Kerala).[2]ഡോ. ബി. ഇക്ബാൽ, ഡോ. ജോയ് ഇളമൺ എന്നിവരും ഈ പഠനവുമായി സഹകരിച്ചു പ്രവർത്തിച്ചു.[3]

ജനകീയാസൂത്രണ കാലത്ത് കേരളത്തിൽ അദ്ദേഹം നടത്തിയ പഠനങ്ങളും തോമസ് ഐസക്കുമായി ചേർന്നെഴുതിയ പുസ്തകങ്ങളും വിവാദമായിരുന്നു.[4] 2013 സെപ്റ്റംബറിൽ ഊരാളുങ്കൽ ലേബർ കോഓപ്പറേറ്റീവ് സൊസൈറ്റിയും കോഴിക്കോട് ഐഐഎമ്മും ചേർന്ന് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിൽ തോമസ് ഐസകിനൊപ്പം പങ്കെടുത്തിരുന്നു.

കാഴ്ചപ്പാടുകൾ

[തിരുത്തുക]

ലോകത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ മികച്ച ബദൽ സഹകരണ മേഖലയാണെന്നാണ് ഇദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.[5]

കൃതികൾ

[തിരുത്തുക]
  • Striving for Sustainability: Environmental Stress and Democratic Initiatives in Kerala. New Delhi: Concept Publishing Company 2006 - (ശ്രീകുമാർ ചതോപാധ്യായയുമൊത്ത്)
  • Local Democracy and Development: The People’s Campaign for Decentralized Planning in Kerala. 2002 (Ausgabe in Indien 2000). - (തോമസ് ഐസക്കുമായി ചേർന്ന്)
  • Democracy at Work in an Indian Industrial Cooperative: The Story of Kerala Dinesh Beedi. Ithaca, New York: Cornell University Press. - (തോമസ് ഐസക്കുമായും രാഘവൻ പ്യാരേലാലുമായി ചേർന്ന്)[6]
  • Kerala: radical reform as development in an Indian state. 2. Auflage, Oakland, California: Food First, 1994.(ബാർബറ ചേസിനുമായി ചേർന്ന്)
  • Life is a little better: redistribution as a development strategy in Nadur village Kerala. 1993

വിമർശനങ്ങൾ

[തിരുത്തുക]

റിച്ചാർഡ് ഫ്രാങ്കി അമേരിക്കൻ ചാരനാണെന്ന് സി.പി.എമ്മിൽ നിന്ന് പുറത്തുപോയ നേതാക്കളും എം.എൻ. വിജയന്റെ നേതൃത്ത്വത്തിൽ പാഠം പോലുളള സമാന്തരപ്രസിദ്ധീകരണങ്ങളും ആരോപിച്ചിരുന്നു. 2001 ൽ തോമസ്‌ ഐസക്കും റിച്ചാർഡ്‌ ഫ്രാങ്കിയും ജനകീയാസൂത്രണരംഗത്തെ കേരള അനുഭവങ്ങളെക്കുറിച്ച്‌ വിശദമായ പഠനഗ്രന്ഥം പുറത്തിറക്കി. പ്രാദേശിക ജനാധിപത്യവും വികസനവും- കേരളത്തിലെ വികേന്ദ്രീകൃത ജനകീയാസൂത്രണവും എന്ന ഈ പുസ്തകവും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചു.[7]

പാഞ്ഞാൾ

[തിരുത്തുക]

തൃശൂരെ പാഞ്ഞാൾ കേന്ദ്രീകരിച്ച് ഫ്രാങ്കിയും ഭാര്യ ബാർബറ ചേസും ഇവിടെ താമസിച്ച് പഠനം നടത്തി. കേരളത്തിന്റെ സാമ്പത്തികാവസ്ഥ, സമ്പത്തിന്റെ വിതരണം എന്നിവയെക്കുറിച്ചൊക്കെ പഠിക്കുവാൻ എത്തിയ ഫ്രാങ്കി പാഞ്ഞാളിനെ, തന്റെ പഠനഗ്രന്ഥത്തിൽ നെട്ടൂരെന്നാണ്‌ രേഖപ്പെടുത്തിയത്‌.[8]

അവലംബം

[തിരുത്തുക]
  1. "ഫ്രാങ്കിയും തോമസ് ഐസക്കും ഒരേവേദിയിൽ". മാതൃഭൂമി. 2013 സെപ്റ്റംബർ 26. Archived from the original on 2013-09-20. Retrieved 2013 സെപ്റ്റംബർ 26. {{cite news}}: Check date values in: |accessdate= and |date= (help)
  2. http://msuweb.montclair.edu/~franker/frankeshortvita2010.pdf Kurzer Lebenslauf von Franke
  3. http://msuweb.montclair.edu/~franker/MacArthurforweb.htm
  4. "റിച്ചാർഡ് ഫ്രാങ്കിയും തോമസ് ഐസക്കും ഇന്ന് ഒരേവേദിയിൽ". ഏഷ്യാനെറ്റ്. 2013 സെപ്റ്റംബർ 26. Archived from the original on 2013-09-29. Retrieved 2013 സെപ്റ്റംബർ 26. {{cite news}}: Check date values in: |accessdate= and |date= (help)
  5. "സാമ്പത്തിക പ്രതിസന്ധിക്ക് ബദൽ സഹകരണ മേഖല -റിച്ചാർഡ് ഫ്രാങ്കി". മാധ്യമം. 2013 സെപ്റ്റംബർ 26. Retrieved 2013 സെപ്റ്റംബർ 26. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  6. http://msuweb.montclair.edu/~franker/kdb.htm
  7. "റിച്ചാർഡ്‌ ഫ്രാങ്കിയെ ന്യായീകരിച്ച്‌ തോമസ്‌ ഐസക്‌; സി.പി.എമ്മിനുള്ളിൽ വീണ്ടും വിവാദം". ജന്മഭൂമി. 2013 സെപ്റ്റംബർ 26. Archived from the original on 2019-12-20. Retrieved 2013 സെപ്റ്റംബർ 26. {{cite news}}: Check date values in: |accessdate= and |date= (help)
  8. "തുപ്പേട്ടൻ - പാഞ്ഞാളിന്റെ സ്വന്തം നാടകക്കാരൻ". www.puzha.com. Retrieved 29 ജനുവരി 2015. {{cite web}}: |first1= missing |last1= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

[തിരുത്തുക]