പെഗാസസ് (സ്പൈവേർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pegasus (spyware) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഒരു   സ്പൈവേർ ആണ് പെഗാസസ് (Pegasus). ഇസ്രയേലി സോഫ്റ്റ് വെയർ കമ്പനിയായ എൻ. എസ്. ഒ ആണ് ഈ സോഫ്റ്റ് വെയറിന്റെ സ്രഷ്ടാക്കൾ. അപ്പിളിന്റെ മൊബൈൽ ഓപറേറ്റിംഗ് സിസ്റ്റമായ ഐ. ഒ. എസ്. (ഐഫോൺ ഒഎസ്) അധിഷ്ഠിതമായ മൊബൈൽ ഫോണുകളിൽ നിന്ന് രഹസ്യമായി വിവരങ്ങൾ ചോർത്താൻ ഈ സ്പൈവേർ ഉപയോഗിച്ചു എന്ന ആരോപണമുണ്ട്. വാട്‌സ്ആപ്പിലേക്ക് ഒരു മിസ്ഡ് വീഡിയോ കോൾ വരുന്നതോട് കൂടി പെഗാസസ് ഇൻസ്റ്റാൾ ചെയ്യപ്പെടുന്നതാണ് രീതി. ലിങ്ക് പോലും ക്ലിക്ക് ചെയ്യാതെ ഫോണിലേക്ക് നുഴഞ്ഞുകയറാനാവുമെതാണ് ഇതിന്റെ പ്രത്യേകത.എന്നാൽ ഉത്തരവാദപ്പെട്ട സർക്കാർ ഏജൻസികൾക്ക് മാത്രമാണ് തങ്ങൾ ഈ സോഫ്റ്റ് വെയർ നൽകുന്നത് എന്നാണ് നിർമ്മാതാക്കൾ പറയുന്നത്[1]ഫോൺ നിരീക്ഷണം നടത്തി ടെക്സ്റ്റ് സന്ദേശങ്ങൾ വായിക്കുന്നതിനും കോൾ ട്രാക്കിംഗിനും, പാസ്‍വേർഡ് ചോർത്തുന്നതിനും ഫോൺ ലൊക്കേഷൻ തിരിച്ചറിയുന്നതിനും, ഫോൺ കാമറ, മൈക്രോഫോൺ എന്നിവ എന്നിവ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനും ഇതിനാവും. ഇരകൾക്ക് പ്രത്യേക ലിങ്ക് അയച്ചുകൊടുക്കുകയാണ് പെഗാസസ് ആദ്യം ചെയ്യുത്. ഇതിൽ ക്ലിക്ക് ചെയ്യുതോടെ ഉപയോക്താവ് അറിയാതെ തന്നെ പെഗാസസ് പ്രോഗ്രാം മൊബൈലിൽ ഇൻസ്റ്റാൾ ആവും. ഇതോട് കൂടി ഫോൺ പൂർണമായും നിരീക്ഷകരുടെ നിയന്ത്രണത്തിലാവും[2][3]. ഇമെയിൽ, വൈബർ, ഫേസ്‍ബുക്ക്, വാട്സ് ആപ്പ്, ടെലഗ്രാം, സ്കൈപ്പ് എന്നിവ വഴിയെല്ലാം പെഗാസസ് ബാധിക്കാമെന്നാണ് പറയപ്പെടുന്നത്[4]

പാച്ച്[തിരുത്തുക]

ഐഫോൺ ഉൽ‌പ്പന്നങ്ങൾക്കായി ആപ്പിൾ ഐ‌ഒ‌എസ് പതിപ്പ് 9.3.5 2016 ഓഗസ്റ്റിൽ പുറത്തിറക്കി. പെഗാസസ് ഉപയോഗിച്ച മൂന്ന് ഗുരുതരമായ സുരക്ഷാ കേടുപാടുകൾ പരിഹരിക്കുന്നതിനുള്ള അപ്‌ഡേറ്റുകളോടെയാണ് പുറത്തെറക്കിയത്.[5]

സ്പൈവെയറിനെ കണ്ടെത്തിയത്[തിരുത്തുക]

ഐ‌ഒ‌എസ് 9.3.5 അപ്‌ഡേറ്റ് പുറത്തിറങ്ങുന്നതിന് പത്ത് ദിവസം മുമ്പ് സുരക്ഷാ വീഴ്ചകൾ കണ്ടെത്തി. അറബ് മനുഷ്യാവകാശ സംരക്ഷകൻ അഹമ്മദ് മൻസൂറിന് യുണൈറ്റഡ് അറബ് എമിറേറ്റിലെ ജയിലുകളിൽ നടക്കുന്ന പീഡനങ്ങളെക്കുറിച്ചുള്ള "രഹസ്യങ്ങൾ" സംബന്ധിക്കുന്ന ഒരു വാചക സന്ദേശം ലഭിച്ചു. (ഇത് സോഷ്യൽ എഞ്ചിനീയറിംഗിന്റെ ഒരു രൂപമാണ്.) മൻസൂർ ഈ ലിങ്ക് സിറ്റിസൺ ലാബിലേക്ക് അയച്ചു. ലുക്കൗട്ടിന്റെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തിൽ മൻസൂർ ലിങ്ക് പിന്തുടർന്നിരുന്നുവെങ്കിൽ, അത് അയാളുടെ ഫോണിൽ ജെയിൽബ്രേക്കിങ് സംഭവിക്കുകയും, അതുവഴി സ്പൈവെയർ സ്ഥാപിക്കപ്പെടുകയും ചെയ്യുമെന്ന് വെളിപ്പെടുത്തി.[6]

അവലംബം[തിരുത്തുക]

  1. Franceschi-Bicchierai, Lorenzo (August 26, 2016). "Government Hackers Caught Using Unprecedented iPhone Spy Tool". Motherboard (website). Vice Media. ശേഖരിച്ചത് May 15, 2019.
  2. Fox-Brewster, Thomas (August 25, 2016). "Everything We Know About NSO Group: The Professional Spies Who Hacked iPhones With A Single Text". Forbes. ശേഖരിച്ചത് December 21, 2016.
  3. Perlroth, Nicole (August 25, 2016). "IPhone Users Urged to Update Software After Security Flaws Are Found". The New York Times. ശേഖരിച്ചത് December 21, 2016.
  4. Fox-Brewster, Thomas (August 25, 2016). "Everything We Know About NSO Group: The Professional Spies Who Hacked iPhones With A Single Text". Forbes. ശേഖരിച്ചത് December 21, 2016.
  5. Clover, Juli (August 25, 2016). "Apple Releases iOS 9.3.5 With Fix for Three Critical Vulnerabilities Exploited by Hacking Group". MacRumors. ശേഖരിച്ചത് December 21, 2016.
  6. Lee, Dave (August 26, 2016). "Who are the hackers who cracked the iPhone?". BBC News. ശേഖരിച്ചത് December 21, 2016.
"https://ml.wikipedia.org/w/index.php?title=പെഗാസസ്_(സ്പൈവേർ)&oldid=3275956" എന്ന താളിൽനിന്ന് ശേഖരിച്ചത്