ഉള്ളടക്കത്തിലേക്ക് പോവുക

പത്തിയൂർ ശങ്കരൻകുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pathiyoor Sankarankutty എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പത്തിയൂർ ശങ്കരൻകുട്ടി
കെ.എസ്. ശങ്കരൻകുട്ടി കാരണവർ
പത്തിയൂർ ശങ്കരൻകുട്ടി
ജനനം1964
കായംകുളം, ആലപ്പുഴ, കേരളം
ദേശീയതഇന്ത്യൻ
തൊഴിൽകഥകളിസംഗീതജ്ഞൻ
ജീവിതപങ്കാളിമഞ്ജു
കുട്ടികൾശ്യാംകൃഷ്ണ
യദു കൃഷ്ണ

കഥകളിസംഗീതജ്ഞനാണ് പത്തിയൂർ ശങ്കരൻകുട്ടി.

ജീവിതരേഖ

[തിരുത്തുക]
ആലാപനത്തിനിടെ പത്തിയൂർ
ആലാപനത്തിനിടെ പത്തിയൂർ

കഥകളി ഗായകനായ പത്തിയൂർ കൃഷ്ണപിള്ളയുടേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി 1964 ൽ ആലപ്പുഴ ജില്ലയിൽ കായംകുളം, കീരിക്കാട് ജനിച്ചു. എട്ടാംവയസ്സിൽ കഥകളി അഭ്യസനം തുടങ്ങി. ഏവൂർ പരമേശ്വരൻ നായർ, ഏവൂർ ശങ്കരൻ നായർ എന്നിവരായിരുന്നു ഗുരുക്കന്മാർ. ആർ.എൽ.വി. സംഗീതകോളേജിൽനിന്ന് ഗാനഭൂഷണം ഡിപ്ലോമ നേടി. തുടർന്ന് അച്ഛൻ പത്തിയൂർ കൃഷ്ണപിള്ളയുടെ കീഴിൽ കഥകളിസംഗീതത്തിൽ പരിശീലനം തുടങ്ങിയ ശങ്കരൻകുട്ടി, 1986 മുതൽ 1987 വരെ കലാമണ്ഡലത്തിലെ ഹ്രസ്വകാല സംഗീതപഠനക്ലാസ്സിൽ പങ്കെടുത്ത് മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി, കലാമണ്ഡലം രാമവാര്യർ, കലാമണ്ഡലം ഗംഗാധരൻ എന്നിവരുടെ മേൽനോട്ടത്തിൽ കഥകളി സംഗീതം അഭ്യസിച്ചു. ആദ്യപാട്ട് ഏവൂർ കണ്ണംപള്ളിൽ ക്ഷേത്രത്തിലെ അരങ്ങിലായിരുന്നു. 'കർണശപഥം'കഥയിലെ.'എന്തിഹമെൻ മാനസെ...' എന്നുതുടങ്ങുന്ന പദം പാടിയായിരുന്നു അരങ്ങേറ്റം. ഹൈദരലിയുടെ ശിഷ്യനായും സഹ‌ഗായകനായും 20 വർഷത്തോളം സംഗീതം പഠിക്കുകയും അരങ്ങിൽ അവതരിപ്പിക്കുകയും ചെയ്തു.[1] കലാമണ്ഡലം ഗോപിയാശാന്റെ വേഷങ്ങൾക്ക് ഇപ്പോൾ സ്ഥിരമായി പാടുന്നത് ശങ്കരൻകുട്ടിയാണ്. അമ്പലപ്പുഴ ആസ്‌ഥാനമായ സന്ദർശൻ കഥകളി വിദ്യാലയത്തിൽ സംഗീത അധ്യാപകനായിട്ട്‌ ജോലി ചെയ്യുന്നു.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള കലാമണ്ഡലം അവാർഡ്(2010)
  • ഹൈദരലിസ്മാരക അവാർഡ്
  • കേരള സംഗീത നാടക അക്കാദമി അവാർഡ് (2018)[2]

അവലംബം

[തിരുത്തുക]
  1. "പത്തിയൂർ ശങ്കരൻകുട്ടി". www.kathakali.info. Archived from the original on 2016-03-05. Retrieved 1 മാർച്ച് 2015.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-01. Retrieved 2019-08-01.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പത്തിയൂർ_ശങ്കരൻകുട്ടി&oldid=4483997" എന്ന താളിൽനിന്ന് ശേഖരിച്ചത്