കലാമണ്ഡലം ഗംഗാധരൻ
Kalamandalam Gangadharan | |
|---|---|
Kalamandalam Gangadharan | |
| പശ്ചാത്തല വിവരങ്ങൾ | |
| ജന്മനാമം | Gangadharan |
| ജനനം | 26 June 1936 |
| മരണം | 26 ഏപ്രിൽ 2015 (78 വയസ്സ്) |
| വിഭാഗങ്ങൾ | Kathakali |
| തൊഴിൽ(കൾ) | Singer |
കേരളത്തിലെ ഒരു കഥകളി ഗായകനായിരുന്നു കാലാമണ്ഡലം ഗംഗാധരൻ. 1936 ജൂൺ 26-നു പുത്തൻമഠത്തിൽ ശങ്കരപിള്ളയുടെയും പാർവതിയമ്മയുടെയും മകനായി കൊട്ടാരക്കരയിൽ ജനിച്ചു. ചെറുപ്പത്തിൽ വേലുക്കുട്ടി നായരിൽ നിന്നും കർണാടകസംഗീതം അഭ്യസിച്ചു. പ്രാഥമികവിദ്യാഭ്യാസത്തെത്തുടർന്ന് പതിനേഴാമത്തെ വയസ്സിൽ കലാമണ്ഡലത്തിൽ കഥകളി സംഗീതാഭ്യാസത്തിനു ചേർന്നു. കലാമണ്ഡലം നീലകണ്ഠൻ നമ്പീശന്റെയും കലാമണ്ഡലം ശിവരാമൻ നായരുടെയും ശിഷ്യനാണ് ഇദ്ദേഹം. തുടർന്ന് ഇരുപത്തിനാലാമത്തെ വയസ്സിൽ കലാമണ്ഡലത്തിൽ അദ്ധ്യാപകനായി. 1991 -ൽ കലാമണ്ഡലത്തിലെ വൈസ് പ്രിൻസിപ്പാൾ ആയി വിരമിച്ചു. കലാമണ്ഡലത്തിലെ വിദ്യാഭ്യാസം ബാലിവധം, രാവണോൽഭവം ,കിർമ്മീരവധം തുടങ്ങിയ ആട്ടപ്രധാനകഥകൾ പാടുന്നതിൽ ഇദ്ദേഹത്തെ സഹായിച്ചു. സിംഹേന്ദ്രമദ്ധ്യമം രാഗത്തിൽ ആലപിച്ച ബാലിവധത്തിലെ നാഥാ!നായകാ! എന്ന പദം മികവുറ്റ പ്രകടനമായി കണക്കാക്കുന്നു.
വെണ്മണി ഹരിദാസ്, കലാമണ്ഡലം ഹൈദരാലി, ശങ്കരൻ എമ്പ്രാന്തിരി തുടങ്ങി നിരവധി പേരെ അദ്ദേഹം കഥകളിസംഗീതം അഭ്യസിപ്പിച്ചു.
അംഗീകാരങ്ങൾ
[തിരുത്തുക]- കലാമണ്ഡലം ഫെല്ലോഷിപ്
- ഗുരുവായൂരപ്പൻ പുരസ്കാരം
- കേരളസംഗീത നാടക അക്കാദമി പുരസ്കാരം[1] (1998)
- കേരളസർക്കാരിന്റെ കഥകളി പുരസ്ക്കാരം