ഇടയലേഖനം
ഒരു മെത്രാൻ തന്റെ രൂപതയിലെ വൈദികരെയോ അൽമായരെയോ രണ്ടുകൂട്ടരെയുമോ അഭിസംബോധന ചെയ്ത് പുറപ്പെടുവിക്കുന്ന തുറന്ന ലേഖനങ്ങൾ ആണ് ഇടയലേഖനങ്ങൾ (ഇംഗ്ലീഷ്: Pastoral letters). പൊതുവായ നിർദ്ദേശങ്ങളോ ഉപദേശങ്ങളോ പ്രവർത്തനസംബന്ധിയായ മാർഗ്ഗരേഖകളോ ആയിരിക്കും പൊതുവേ ഇവയുടെ ഉള്ളടക്കം. ചിലപ്പോഴൊക്കെ പ്രത്യേക സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച് വിശ്വാസിസമൂഹത്തെ ബോധവൽക്കരിക്കാൻ സഭാനേതൃത്വം ഇടയലേഖനങ്ങൾ പുറപ്പെടുവിക്കുന്നു. ചില അവസരങ്ങളിൽ ഒന്നിലേറെ മെത്രാന്മാർ സംയുക്തമായും ഇടയലേഖനങ്ങൾ പുറപ്പെടുവിക്കാറുണ്ട്. സഭയുടെ ഔദ്യോഗികമായ നിലപാടുകളാണ് ഇടയലേഖനങ്ങളിൽ പ്രതിഫലിക്കുന്നത്. കത്തോലിക്കാസഭയിൽ ഇത്തരം ലേഖനങ്ങൾ ഓരോ ആരാധനാവത്സര കാലത്തും പതിവായി പുറപ്പെടുവിക്കാറുണ്ട്, പ്രത്യേകിച്ചും നോമ്പുകാലത്തിന്റെ ആരംഭത്തിൽ. സർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്ന തരം ഇടയലേഖനങ്ങൾക്ക് മാധ്യമങ്ങൾ അടുത്തകാലത്തായി വലിയ വാർത്താപ്രാധാന്യം നൽകിവരുന്നു. പലപ്പോഴും ഇടയലേഖനങ്ങളുടെ ഉള്ളടക്കങ്ങൾ വാർത്തകളുടെ തലക്കെട്ടുകളിൽ ഇടം പിടിക്കാറുണ്ട്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- This article incorporates text from the Encyclopædia Britannica Eleventh Edition, a publication now in the public domain.