അൽമായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വൈദികാധികാരമില്ലാത്ത ക്രൈസ്തവ സഭാംഗങ്ങളെയാണ് അൽമായർ എന്ന് വിശേഷിപ്പിക്കുന്നത്. ക്രൈസ്തവസഭയിൽ പൗരോഹിത്യപട്ടം കെട്ടിയവരെ വൈദികരായും അല്ലാത്തവരെ അല്മായരായും വിശേഷിപ്പിക്കുന്നു. അതായത്, ഒരു വ്യക്തി മാമോദീസയ്ക്കോ തത്തുല്യമായ മറ്റാചാരങ്ങൾക്കോ വിധേയരാകുകയും ചെയ്തശേഷം അച്ചടക്കം പാലിച്ചു കഴിയുന്ന അവൈദികരായ ഇവർ സഭയുടെ വിശ്വാസലംഘനം മൂലം സ്വയം മഹറോൻ എന്ന ബഹിഷ്കരണനടപടിക്കു വിധേയരാകുകയോ സഭാധികാരികളാൽ ഭൃഷ്ട് കൽപ്പിക്കപ്പെടുകയോ ചെയ്യാത്തിടത്തോളം കാലം അൽമായർ എന്ന പദവിക്ക് അർഹരാണ്. അയ്മേനികൾ, അൽമേനികൾ എന്നൊക്കെയും ഇവരെ വിശേഷിപ്പിക്കാറുണ്ട്.മുൻ കാലങ്ങളിൽ പള്ളി അധികാരീകളുടെ അപ്രീതിക്ക് പാത്രമായവരും പള്ളി നിയമങ്ങൾ ലംഘിക്കുകയും ചെയ്യുന്നവരെ മഹറോൻ ചെല്ലുക സാധാരണമായിരുന്നു... കാലം പുരോഗമിച്ചപ്പോൾ വ്യക്തിസ്വാതന്ത്ര്യവും കോടതിയുടെ ഇടപെടീലുകളും നിമിത്തം ഈ നടപടിയിൽ നിന്നും സഭ പിന്നോക്കം പോയിരിക്കുകയാണ്..

"https://ml.wikipedia.org/w/index.php?title=അൽമായർ&oldid=3737783" എന്ന താളിൽനിന്ന് ശേഖരിച്ചത്