Jump to content

ചാക്രികലേഖനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുരാതനകാലത്ത്‌ ഒരു പ്രദേശത്തുള്ള കത്തോലിക്കാ പള്ളികൾക്ക് ഒരുമിച്ചു കൊടുക്കുന്ന കത്തായിരുന്നു ചാക്രികലേഖനം. ഒരു ബിഷപ്പ് പുറപ്പെടുവിക്കുന്ന എല്ലാ കത്തിനും ഈ പേരാണ് ആ കാലത്ത് ഉപയോഗിച്ചിരുന്നത്‌. ലത്തീൻ വാക്കായ encyclia എന്നതിൽ നിന്നുമാണ് ഈ പദത്തിന്റെ ഉത്ഭവം. ഗ്രീക്കിൽ ( ἐν κύκλῳ) ഇതിന്റെ അർത്ഥം കറങ്ങുന്ന അല്ലെങ്കിൽ പൊതുവായത് എന്നാണ്. എൻസൈക്ലോപീഡിയ എന്ന വാക്കിന്റെയും ഉത്ഭവം ഇതിൽ നിന്നു തന്നെയാണ്.

കത്തോലിക്കാ സഭയിൽ

[തിരുത്തുക]

പിൽകാലത്ത് കത്തോലിക്കാ സഭയിൽ മാർപ്പാപ്പമാർ മെത്രാന്മാർക്കും വൈദികർക്കും ഡീക്കന്മാർക്കും അൽമായർക്കും സകലവിശ്വാസികൾക്കുമായി പുറത്തിറക്കുന്ന ലേഖനങ്ങളെയും ചാക്രികലേഖനം എന്ന് വിളിക്കാൻ തുടങ്ങി. മാർപ്പാപ്പമാർ ഓരോ കാലഘട്ടങ്ങളിലും ഇവ പുറപ്പെടുവിക്കാറുണ്ട്.

ചില ചാക്രികലേഖനങ്ങൾ

[തിരുത്തുക]
  1. റേരും നൊവാരും (1891)
  2. ഹ്യൂമാനേ വീറ്റേ (1968)
  3. സത്യത്തിൽ സ്നേഹം (2009)
  4. കർത്താവിന്റെ വചനം (2010)
  5. വിശ്വാസത്തിന്റെ വെളിച്ചം (2013)

ഇതും കാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചാക്രികലേഖനം&oldid=1794772" എന്ന താളിൽനിന്ന് ശേഖരിച്ചത്