ചാക്രികലേഖനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Encyclical എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പുരാതനകാലത്ത്‌ ഒരു പ്രദേശത്തുള്ള കത്തോലിക്കാ പള്ളികൾക്ക് ഒരുമിച്ചു കൊടുക്കുന്ന കത്തായിരുന്നു ചാക്രികലേഖനം. ഒരു ബിഷപ്പ് പുറപ്പെടുവിക്കുന്ന എല്ലാ കത്തിനും ഈ പേരാണ് ആ കാലത്ത് ഉപയോഗിച്ചിരുന്നത്‌. ലത്തീൻ വാക്കായ encyclia എന്നതിൽ നിന്നുമാണ് ഈ പദത്തിന്റെ ഉത്ഭവം. ഗ്രീക്കിൽ ( ἐν κύκλῳ) ഇതിന്റെ അർത്ഥം കറങ്ങുന്ന അല്ലെങ്കിൽ പൊതുവായത് എന്നാണ്. എൻസൈക്ലോപീഡിയ എന്ന വാക്കിന്റെയും ഉത്ഭവം ഇതിൽ നിന്നു തന്നെയാണ്.

കത്തോലിക്കാ സഭയിൽ[തിരുത്തുക]

പിൽകാലത്ത് കത്തോലിക്കാ സഭയിൽ മാർപ്പാപ്പമാർ മെത്രാന്മാർക്കും വൈദികർക്കും ഡീക്കന്മാർക്കും അൽമായർക്കും സകലവിശ്വാസികൾക്കുമായി പുറത്തിറക്കുന്ന ലേഖനങ്ങളെയും ചാക്രികലേഖനം എന്ന് വിളിക്കാൻ തുടങ്ങി. മാർപ്പാപ്പമാർ ഓരോ കാലഘട്ടങ്ങളിലും ഇവ പുറപ്പെടുവിക്കാറുണ്ട്.

ചില ചാക്രികലേഖനങ്ങൾ[തിരുത്തുക]

  1. റേരും നൊവാരും (1891)
  2. ഹ്യൂമാനേ വീറ്റേ (1968)
  3. സത്യത്തിൽ സ്നേഹം (2009)
  4. കർത്താവിന്റെ വചനം (2010)
  5. വിശ്വാസത്തിന്റെ വെളിച്ചം (2013)

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചാക്രികലേഖനം&oldid=1794772" എന്ന താളിൽനിന്ന് ശേഖരിച്ചത്