പമ്മൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pamman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പമ്മൻ
തൊഴിൽഎഞ്ചിനീയർ, സാഹിത്യകാരൻ
ദേശീയത ഇന്ത്യ
ശ്രദ്ധേയമായ രചന(കൾ)അടിമകൾ
ചട്ടക്കാരി
മിസ്സി
അമ്മിണി അമ്മാവൻ
പങ്കാളികമലാ മേനോൻ

മലയാളത്തിലെ ഒരു സാഹിത്യകാരനാണ് പമ്മൻ. ആർ.പി. പരമേശ്വരമേനോൻ[1][2] എന്നാണ് യഥാർത്ഥ പേര്. ചട്ടക്കാരിയിലൂടെ മികച്ച കഥയ്ക്കുള്ള 1974ലെ കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് പമ്മനു ലഭിച്ചു.

ജീവിതരേഖ[തിരുത്തുക]

1920 ഫെബ്രുവരി 23-നു[1] കൊല്ലത്ത് പ്ലാമൂട്ടിൽ ജനിച്ചു. അച്ഛൻ: കെ. രാമൻ മേനോൻ. അമ്മ: മാധവിക്കുട്ടി അമ്മ. കൊല്ലം ഗവ. ഇംഗ്ലീഷ് ഹൈസ്കൂൾ, മദ്രാസ് ഗവ. ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇംഗ്ലണ്ടിൽ നിന്ന് എഞ്ചിനിയറിംഗിൽ ഡിപ്ലോമ നേടി. കുറച്ചുകാലം റോയൽ ഇന്ത്യൻ നേവിയിൽ ജോലിനോക്കി. 1946 മുതൽ 1980 വരെ പശ്ചിമ റെയിൽ‌വേയിൽ ഉദ്യോഗസ്ഥനായിരുന്നു. റെയിൽ‌വേ ഡെപ്യൂട്ടി ചീഫ് മെക്കാനിക്കൽ എഞ്ജിനിയർ ആയി ആണ് ഉദ്യോഗത്തിൽ നിന്നും പിരിഞ്ഞത്.

30-ഓളം നോവലുകളും അഞ്ചു ചെറുകഥാസമാഹാരങ്ങളും 4 നാടകങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഇദ്ദേഹത്തിന്റെ കൃതികളിലെ ലൈംഗികതയുടെ അതിപ്രസരം പലപ്പോഴും വിമശിക്കപ്പെട്ടിട്ടുണ്ട് .ഭ്രാന്ത് എന്ന നോവലിലൂടെ എഴുത്തുകാരിയായ മാധവിക്കുട്ടിയെ ഇദ്ദേഹം പരോക്ഷമായ് അവഹേളിച്ചത് മലയാളസാഹിത്യ രംഗത്ത് ഒട്ടനവധി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു അടിമകൾ, ചട്ടക്കാരി, അമ്മിണി അമ്മാവൻ, മിസ്സി എന്നീ നോവലുകൾ സിനിമയായി. സ്വപ്നാടനം എന്ന ചിത്രത്തിന് തിരക്കഥ എഴുതിയിട്ടുണ്ട്. ഭാര്യ: കമലാ മേനോൻ.

2007 ജൂൺ 3-ന് തിരുവനന്തപുരം വെള്ളായണിക്കടുത്ത് ഊക്കോട് എന്ന സ്ഥലത്തുവെച്ച് 87-ആം വയസ്സിൽ അന്തരിച്ചു.

കൃതികൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
  • മികച്ച കഥയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "പമ്മൻ അന്തരിച്ചു". മലയാളം വെബ്‌ദുനിയ. 2014 ഡിസംബർ 16. മൂലതാളിൽ നിന്നും 2014-12-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-12-16. {{cite web}}: Check date values in: |date= (help)
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-10-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-02-16.


"https://ml.wikipedia.org/w/index.php?title=പമ്മൻ&oldid=3636190" എന്ന താളിൽനിന്ന് ശേഖരിച്ചത്