പാപ്പീ അപ്പച്ചാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Paappi Appacha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പാപ്പി അപ്പച്ചാ
പോസ്റ്റർ
സംവിധാനംമമാസ്
നിർമ്മാണംഅനൂപ്
രചനമമ്മാസ്
അഭിനേതാക്കൾദിലീപ്
കാവ്യാ മാധവൻ
ഇന്നസെന്റ്
സംഗീതംവിദ്യാസാഗർ
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംവി.ടി. ശ്രീജിത്ത്
സ്റ്റുഡിയോപ്രിയാഞ്ജലി
വിതരണംമഞ്ജുനാഥ റിലീസ്
സമയദൈർഘ്യം150 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രിയാഞ്ജ്ജലി ഫിലിംസിന്റെ ബാനറിൽ മമാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ പാപ്പി അപ്പച്ചാ. ദിലീപ്, കാവ്യാ മാധവൻ എന്നിവർ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു.

കഥാസംഗ്രഹം[തിരുത്തുക]

പാപ്പി അപ്പച്ചാ എന്ന ചിത്രം ഒരു അച്ഛും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ്. ഇതിൽ നിരപ്പേൽ മത്തായിയായി ഇന്നസെന്റും പാപ്പിയായി ദിലീപും എത്തുന്നു. അവർ അച്ഛും മകനും എന്നതിലുപരി കൂട്ടുകാരായാണ് കഴിഞ്ഞിരുന്നത്. കുസ്രുതികളും തമാശകളുമായി ഇത്തിരിക്കണ്ടം എന്ന നാട്ടിലായിരുന്നു അവർ വസിച്ചിരുന്നത്. ഈ ചിത്രത്തിൽ ആനി എന്ന കഥാപാത്രത്തെ(കാവ്യാ മാധവൻ)ആണ് അവതരിപ്പിച്ചിരിക്കുന്നത്. സ്കൂൾ ടീച്ചറാണ് ആനി. പാപ്പിക്ക് ആനിയോട് ഇഷ്ടം തോന്നുന്നു. പക്ഷേ ആനിക്ക് അതിഷ്ട്ടമല്ല. അതിനിടക്ക് ബിസിനസ്സ്മാൻ മാണിക്കുഞ്ഞ് (സുരേഷ് കൃഷ്ണ)വീട്ടിലെത്തുന്നോടെ പ്രശ്നം തുടങ്ങുന്നു.

കഥാപാത്രങ്ങൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
ദിലീപ് നിരപ്പേൽ പാപ്പി
കാവ്യാ മാധവൻ ആനി
ഇന്നസെന്റ് നിരപ്പേൽ മത്തായി
അശോകൻ ശശാങ്കൻ മുതലാളി
സുരേഷ് കൃഷ്ണ മാണിക്കുഞ്ഞ്
കെ.പി.എ.സി. ലളിത മറിയ
ധർമ്മജൻ കുട്ടാപ്പി

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
കഥ, തിരക്കഥ, സംഭാഷണം, സം‌വിധാനം മമാസ്
നിർമ്മാണം പ്രിയാഞ്ജ്ജലി ഫിലിംസ്
സംഗീതം വിദ്യാസാഗർ
ഛായാഗ്രഹണം സഞ്ജീവ് ശങ്കർ
എഡിറ്റിങ്ങ് വി. റ്റി. ശ്രീജിത്ത്
കലാ സംവിധാനം ഗിരീഷ് മേനോൻ
നിർമ്മാണ നിയന്തൃ റോഷൻ ചിറ്റൂർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വ്യാസൻ എടവനക്കാട്
ഗാനരചന ഗിരീഷ് പുത്തഞ്ചേരി, വയലാർ ശർത്ത്ചന്ദ്ര വർമ്മ
സംഘട്ടനം ശിവ
കൊറിയോഗ്രാഫി ബ്രിന്ദാ, പ്രസന്ന
അസോസിയേറ്റ് ഡയറക്ടർ ബിജു അരൂക്കുറ്റി
വസ്ത്രാലങ്കാരം അനിൽ ചെമ്പൂർ
മേക്കപ്പ് സലീം കടക്കൽ
വിതരണം മഞുജുനാഥാ
ഡിസൈൻ ജിസ്സെൻ പോൾ
സ്റ്റിൽസ് രാജേഷ്

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാപ്പീ_അപ്പച്ചാ&oldid=3089372" എന്ന താളിൽനിന്ന് ശേഖരിച്ചത്