ഒനെക്ക് ഒബവ്വ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Onake Obavva എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Onake Obavvana kindi inside Chitradurga Fort

പതിനെട്ടാം നൂറ്റാണ്ടിൽ കർണാടകയിലെ ചിത്രദുർഗ്ഗയിൽ ജീവിച്ചിരുന്ന ഒരു ധീരവനിതയാണ് ഒനെക്ക് ഒബവ്വ.[1] ചിത്രദുർഗ കോട്ടയിലെ കാവൽക്കാരന്റെ ഭാര്യയായിരുന്നു ഒബവ്വ.[2] 1772ൽ ഹൈദരലിയുടെ സൈന്യം ചിത്രദുർഗ വളഞ്ഞു.കോട്ട പിടിച്ചെടുക്കാൻ ഒരു തുരങ്കത്തിലൂടെ കോട്ടയിലേക്ക് കയറാൻ ശ്രമിച്ച മൈസൂർ ഭടന്മാരെ കയ്യിലിരുന്ന ഉലക്ക കൊണ്ട് ഒബവ്വ നേരിട്ടു.[3] നിരവധി പേരെ വധിച്ചു. അവസാനം ശത്രുസൈനികരാൽ വധിക്കപ്പെട്ടു.

കർണാടക സംസ്ഥാനത്ത് മുൻ‌നിര വനിതാ യോദ്ധാക്കളും ദേശസ്‌നേഹികളും ആയ അബ്ബക്ക റാണി, കേലാഡി ചെന്നമ്മ, കിത്തൂർ ചെന്നമ്മ എന്നിവരോടൊപ്പം അവർ ആഘോഷിക്കപ്പെടുന്നു. അവർ ഹോളായസ് (ചാലവാടി) സമുദായത്തിൽ പെട്ടവരായിരുന്നു.[4]

കർണാടകയിലെ ചിത്രദുർഗയിലെ സ്പോർട്സ് സ്റ്റേഡിയം, 'വീരവനിത ഒനെക്ക് ഒബവ്വ സ്റ്റേഡിയം' എന്ന പേരിലാണ് അറിയപ്പെടുന്നത്.

അവലംബം[തിരുത്തുക]

  1. Cathy Spagnoli, Paramasivam Samanna (1999). Jasmine and Coconuts: South Indian Tales (1999 ed.). Englewood, USA: Greenwood Publishing Group. ISBN 9781563085765. Retrieved 10 September 2012.
  2. March of Mysore Vol.3 (1966 ed.). 1966. Retrieved 10 September 2012.
  3. "Why is BJP against Tipu Sultan, and was this always the case?".
  4. B.N, Sri Sathyan, ed. (1967). Mysore State Gazetteer - Chitradurga District. Vol. Vol.4. Bangalore: Govt. of Mysore. p. 393. Retrieved 10 September 2012. {{cite book}}: |volume= has extra text (help)
"https://ml.wikipedia.org/w/index.php?title=ഒനെക്ക്_ഒബവ്വ&oldid=3553162" എന്ന താളിൽനിന്ന് ശേഖരിച്ചത്