ഒനെക്ക് ഒബവ്വ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പതിനെട്ടാം നൂറ്റാണ്ടിൽ കർണാടകയിലെ ചിത്രദുർഗയിൽ ജീവിച്ചിരുന്ന ഒരു ധീരവനിതയാണ് ഒനെക്ക് ഒബവ്വ. ചിത്രദുർഗ കോട്ടയിലെ കാവൽക്കാരന്റെ ഭാര്യയായിരുന്നു ഒബവ്വ. 1772ൽ ഹൈദരലിയുടെ സൈന്യം ചിത്രദുർഗ വളഞ്ഞു.കോട്ട പിടിച്ചെടുക്കാൻ ഒരു തുരങ്കത്തിലൂടെ കോട്ടയിലേക്ക് കയറാൻ ശ്രമിച്ച മൈസൂർ ഭടന്മാരെ കയ്യിലിരുന്ന ഉലക്ക കൊണ്ട് ഒബവ്വ നേരിട്ടു.നിരവധി പേരെ വധിച്ചു. അവസാനം ശത്രുസൈനികരാൽ വധിക്കപ്പെട്ടു.

കർണാടകയിലെ ചിത്രദുർഗയിലെ സ്പോർട്സ് സ്ടേഡിയം 'വീരവനിത ഒനെക്ക് ഒബവ്വ സ്റ്റേഡിയം' എന്ന പേരിലാണ് അറിയപ്പെടുന്നത്.

"https://ml.wikipedia.org/w/index.php?title=ഒനെക്ക്_ഒബവ്വ&oldid=2328781" എന്ന താളിൽനിന്ന് ശേഖരിച്ചത്