നാട്ടക്കുറിഞ്ഞി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nattakurinji എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കർണാടകസംഗീതത്തിലെ 28ആം മേളകർത്താരാഗമായ ഹരികാം‌ബോജിയുടെ ജന്യരാഗമായി പൊതുവിൽ കണക്കാക്കപ്പെടുന്ന രാഗമാണ് നാട്ടക്കുറിഞ്ഞി.ഈ രാഗം ഒരു ഔഡവരാഗമാണ്.2 തരത്തിൽ ആരോഹണാവരോഹണങ്ങൾ ഈ രാഗത്തിനുണ്ട്.കരുണഭക്തി രസങ്ങൾക്കു പ്രധാനമാണ് ഈ രാഗം.ആരോഹണാവരോഹണത്തിൽ വക്രസഞ്ചാരം കാണാം.

ഘടന,ലക്ഷണം[തിരുത്തുക]

പ ഇല്ലാതേയാണ് ക്രമ ആരോഹണാവരോഹണത്തിൽ ആലപിക്കുന്നത്.രണ്ടു തരത്തിലുള്ള ആരോഹണാവരോഹണങ്ങളും താഴേ കൊടുക്കുന്നു.

തരം 1

  • ആരോഹണം സ രി2 ഗ3 മ1 നി2 ധ2 പ ധ2 നി2 സ
  • അവരോഹണം സ നി2 ധ2 മ ഗ3 സ

തരം 2

  • ആരോഹണം സ രി2 ഗ3 മ1 ധ2 നി2 സ
  • അവരോഹണം സ നി2 ധ2 മ1 ഗ3 മ1 പ മ1 ഗ3 രി2 സ

കൃതികൾ[തിരുത്തുക]

കൃതി കർത്താവ്
മായമ്മാ വരദദാസൻ
കമലാക്ഷി വരദദാസൻ
ഭജ മനസാ വരദദാസൻ

ചലച്ചിത്രഗാനങ്ങൾ[തിരുത്തുക]

ഗാനം ചലച്ചിത്രം
ഉദയം വാൽക്കണ്ണെഴുതി ഞങ്ങൾ സന്തുഷ്ടരാണ്
തിര നുരയും അനന്തഭദ്രം

അവലംബം[തിരുത്തുക]

http://www.indiamusicinfo.com/raga_today/nattakurinji.html

"https://ml.wikipedia.org/w/index.php?title=നാട്ടക്കുറിഞ്ഞി&oldid=2585635" എന്ന താളിൽനിന്ന് ശേഖരിച്ചത്