Jump to content

നാട്ടക്കുറിഞ്ഞി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കർണാടകസംഗീതത്തിലെ 28ആം മേളകർത്താരാഗമായ ഹരികാം‌ബോജിയുടെ ജന്യരാഗമായി പൊതുവിൽ കണക്കാക്കപ്പെടുന്ന രാഗമാണ് നാട്ടക്കുറിഞ്ഞി. ഈ രാഗം ഒരു ഔഡവരാഗമാണ്. 2 തരത്തിൽ ആരോഹണാവരോഹണങ്ങൾ ഈ രാഗത്തിനുണ്ട്. കരുണഭക്തി രസങ്ങൾക്കു പ്രധാനമാണ് ഈ രാഗം. ആരോഹണാവരോഹണത്തിൽ വക്രസഞ്ചാരം കാണാം.

ഘടന,ലക്ഷണം

[തിരുത്തുക]

പ ഇല്ലാതേയാണ് ക്രമ ആരോഹണാവരോഹണത്തിൽ ആലപിക്കുന്നത്. രണ്ടു തരത്തിലുള്ള ആരോഹണാവരോഹണങ്ങളും താഴേ കൊടുക്കുന്നു.

തരം 1

  • ആരോഹണം സ രി2 ഗ3 മ1 നി2 ധ2 പ ധ2 നി2 സ
  • അവരോഹണം സ നി2 ധ2 മ ഗ3 സ

തരം 2

  • ആരോഹണം സ രി2 ഗ3 മ1 ധ2 നി2 സ
  • അവരോഹണം സ നി2 ധ2 മ1 ഗ3 മ1 പ മ1 ഗ3 രി2 സ

കൃതികൾ

[തിരുത്തുക]
കൃതി കർത്താവ്
മായമ്മാ വരദദാസൻ
കമലാക്ഷി വരദദാസൻ
ഭജ മനസാ വരദദാസൻ

ചലച്ചിത്രഗാനങ്ങൾ

[തിരുത്തുക]
ഗാനം ചലച്ചിത്രം
ഉദയം വാൽക്കണ്ണെഴുതി ഞങ്ങൾ സന്തുഷ്ടരാണ്
തിര നുരയും അനന്തഭദ്രം

കഥകളിപ്പദങ്ങൾ

[തിരുത്തുക]
പദം ആട്ടക്കഥ
മാധവ ജയ ശൗരേ കിർമ്മീരവധം
ഋതുപർണ്ണ ധരണീപാലാ നളചരിതം മൂന്നാം ദിവസം

അവലംബം

[തിരുത്തുക]

http://www.indiamusicinfo.com/raga_today/nattakurinji.html Archived 2012-04-24 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=നാട്ടക്കുറിഞ്ഞി&oldid=3756580" എന്ന താളിൽനിന്ന് ശേഖരിച്ചത്