നാഷണൽ ഹെൽത്ത് കമ്മീഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(National Health Commission എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാഷണൽ ഹെൽത്ത് കമ്മീഷൻ
ഏജൻസി അവലോകനം
വെബ്‌സൈറ്റ്
en.nhc.gov.cn

ദേശീയ ആരോഗ്യ കമ്മീഷൻ (എൻ‌എച്ച്‌സി) എന്നത് മെയിൻ‌ലാൻ‌ഡ് ചൈനയിൽ‌ ആരോഗ്യ നയങ്ങൾ‌ രൂപീകരിക്കുന്നതിന്റെ ഉത്തരവാദിത്തമുള്ളതും സ്റ്റേറ്റ് കൗൺ‌സിലിന്റെ കാബിനറ്റ് തലത്തിലുള്ളതുമായ ഒരു എക്സിക്യൂട്ടീവ് സമിതിയാണ്. 2018 മാർച്ച് 19 നാണ് ഇത് രൂപീകരിച്ചത്. മന്ത്രാലയത്തിന്റെ ആസ്ഥാനം ബീജിംഗിലാണ്. സ്റ്റേറ്റ് കൗൺസിലിലെ കാബിനറ്റ് പദവിയിലുള്ള മന്ത്രിയാണ് കമ്മീഷനെ നയിക്കുന്നത്. ഇപ്പോൾ കമ്മീഷന്റെ ചുമതലയുള്ള മന്ത്രിയും പാർട്ടി ബ്രാഞ്ച് സെക്രട്ടറിയുമാണ് മാ സിയാവൊയി. ഈ സമിതിയുടെ മുൻഗാമിയായിരുന്നു ദേശീയ ആരോഗ്യ കുടുംബ ആസൂത്രണ കമ്മീഷൻ.

ചരിത്രം[തിരുത്തുക]

1954 മുതലുള്ള പി‌ആർ‌സിയുടെ മിക്ക ഭരണകാലത്തും ചൈനയുടെ ആരോഗ്യമേഖലയെ സംരക്ഷിക്കുക എന്നത് ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമായിരുന്നു; എന്നാലിത് 2013 ൽ ദേശീയ ആരോഗ്യ കുടുംബ ആസൂത്രണ കമ്മീഷൻ അസാധുവാക്കി.

ദേശീയ ആരോഗ്യ കുടുംബ ആസൂത്രണ കമ്മീഷൻ പിരിച്ചുവിട്ടതായും അതിന്റെ പ്രവർത്തനങ്ങൾ പുതിയ ഏജൻസിയായ ദേശീയ ആരോഗ്യ കമ്മീഷനുമായി സംയോജിപ്പിച്ചതായും 2018 മാർച്ചിൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന പ്രഖ്യാപിച്ചു.

അനുബന്ധ സമിതികൾ[തിരുത്തുക]

ഇനിപ്പറയുന്ന ഏജൻസികൾ കമ്മീഷനു കീഴിലായാണുള്ളത്.

  • നാഷണൽ അഡ്മിനിസ്ട്രേഷൻ ഓഫ് ട്രെഡീഷണൽ ചൈനീസ് മെഡിസിൻ - സ്റ്റേറ്റ് കൗൺസിലിന്റെ സബ് മിനിസ്ട്രി തലത്തിലുള്ള എക്സിക്യൂട്ടീവ് ഏജൻസി
  • ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ - രോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ദേശീയ സ്ഥാപനം
  • ചൈനീസ് അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് / പിക്കിംഗ് യൂണിയൻ മെഡിക്കൽ കോളേജ്
എൻ‌എച്ച്‌സിയുടെ കീഴിലുള്ള ആശുപത്രികൾ
  • ബീജിങ് ആശുപത്രി (zh)
  • ചൈന-ജപ്പാൻ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റൽ
  • പിക്കിംഗ് യൂണിയൻ മെഡിക്കൽ കോളേജ് ആശുപത്രി

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാഷണൽ_ഹെൽത്ത്_കമ്മീഷൻ&oldid=3568390" എന്ന താളിൽനിന്ന് ശേഖരിച്ചത്