ചന്ദ്രകാന്തം (രത്നം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Moonstone (gemstone) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചന്ദ്രകാന്തം Moonstone
General
CategoryOrthoclase variety
Formula
(repeating unit)
(Na,K)AlSi308
Identification
നിറംCan be numerous colors, including blue, grey, white, pink, peach, green and brown, as well as colorless
Fractureuneven to conchoidal
മോസ് സ്കെയിൽ കാഠിന്യം6.0
LusterOpalescent
Streakwhite
Specific gravity2.61
A small raw moonstone from an unknown area.

താരതമ്യേന സമൃദ്ധവും വിലകുറഞ്ഞതുമായ ഒരു രത്നമാണ് ചന്ദ്രകാന്തം (ചന്ദ്രകാന്തക്കല്ല്) അഥവാ മൂൺസ്റ്റോൺ (Moonstone). ഇതിൽ മഴവില്ല് പോലെ ചലിക്കുന്ന രേഖ കാണാൻ കഴിയും. സുതാര്യമായ കല്ലിൽ നേർത്ത നീല നിറത്തിലുള്ള വർണ്ണ രാജി ഉണ്ടായിരിക്കും. സോഡിയം, പൊട്ടാസ്യം, അലുമിനിയം സിലിക്കേറ്റ് എന്നിവയുടെ സംയുക്തമാണ് ഇത്. ഫെൽഡ്സ്പാർ ഗ്രൂപ്പിൽ പെടുന്നു. പീച്ച്, വെളുപ്പ് , ചാര, റെയിൻബോ, നീല തുടങ്ങിയ നിറങ്ങളിൽ ലഭ്യമാണ്. രാസസൂത്രവാക്യം (Na, K) AlSi3O8 ആണ്.

പേരിന് പിന്നിൽ[തിരുത്തുക]

ചന്ദ്രന്റെ പ്രഭപോലെ എന്ന അർത്ഥത്തിൽ ഹിന്ദിയിൽ ഇതിനെ ചന്ദ്രകാന്ത് എന്ന് വിളിക്കുന്നു. ചന്ദ്രനുമുന്നിലൂടെ കടന്നുപോകുന്ന പ്രകാശത്തിന്റെയോ, സിറസ് മേഘങ്ങളുടെയോ ഒരു മൂടുപടമായി കാണപ്പെടുന്ന വർണ്ണ രാജി ഉള്ളതിനാൽ പൊതുവെ ഇതിനെ മൂൺ സ്റ്റോൺ എന്ന് പൗരാണികർ വിളിച്ച് പോന്നു.[1]

ചരിത്രം[തിരുത്തുക]

പുരാതന നാഗരികതയിൽ ആയിരക്കണക്കിനു വർഷങ്ങളായി ആഭരണങ്ങളുടെ കൂട്ടത്തിൽ ചന്ദ്രകാന്തം ഉപയോഗിച്ചുവന്നിരുന്നു. ചന്ദ്രന്റെ ദൃഢമായ കിരണങ്ങളിൽ നിന്ന് ജനിച്ചതാണെന്ന് വിശ്വസിച്ചതിനാൽ റോമാക്കാർ ചന്ദരകാന്തക്കല്ലിനെ ആരാധിച്ചു.[2] റോമാക്കാരും ഗ്രീക്കുകാരും തങ്ങളുടെ ചാന്ദ്രദേവതകളുമായി കല്ലിനെ ബന്ധപ്പെടുത്തിയിട്ടുണ്ട്. അടുത്തകാലത്തെ ചരിത്രത്തിൽ, ആർട് നൂവോ കാലഘട്ടത്തിൽ ചന്ദ്രകാന്തക്കല്ലിന് പ്രചാരം ലഭിച്ചു. ഫ്രഞ്ച് ഗോൾഡ്സ്മിത്ത് റെനേ ലാലിക്യുവും മറ്റു പലരും ഈ വലിയ രത്നകല്ലുകൾ ഉപയോഗിച്ച് വലിയ അളവിൽ ആഭരണങ്ങൾ നിർമ്മിച്ചു.[3] 1969ൽ നീൽ ആംസ്‌ട്രോങ് ചന്ദ്രനിൽ ഇറങ്ങിയതിന്റെ ഓർമ്മക്കായി അമേരിക്കയിലെ ഫ്‌ളോറിഡ സ്റ്റേറ്റ് ചന്ദ്രകാന്തത്തിനെ അവരുടെ ഒഫിഷ്യൽ രത്‌നമായി പ്രഖ്യാപിച്ചിട്ടുണ്ട്.[4]

അവലംബം[തിരുത്തുക]

  1. https://www.minerals.net/gemstone/moonstone_gemstone.aspx
  2. "Moonstone" American Gem Trade Association. Retrieved 21 January 2011.
  3. "Moonstone" International Colored Gemstone Association. Retrieved 26 April 2012.
  4. https://dos.myflorida.com/florida-facts/florida-state-symbols/state-gem/
"https://ml.wikipedia.org/w/index.php?title=ചന്ദ്രകാന്തം_(രത്നം)&oldid=3332653" എന്ന താളിൽനിന്ന് ശേഖരിച്ചത്