മെസ്സിയർ 14
മെസ്സിയർ 14 | |
---|---|
Observation data (J2000 epoch) | |
ക്ലാസ്സ് | VIII[1] |
നക്ഷത്രരാശി | സർപ്പധരൻ |
റൈറ്റ് അസൻഷൻ | 17h 37m 36.15s[2] |
ഡെക്ലിനേഷൻ | –03° 14′ 45.3″[2] |
ദൂരം | 30.3 kly (9.3 kpc)[3] |
ദൃശ്യകാന്തിമാനം (V) | +8.32[2] |
പ്രത്യക്ഷവലുപ്പം (V) | 11.0′ |
ഭൗതിക സവിശേഷതകൾ | |
പിണ്ഡം | 1.04×106[3] M☉ |
ആരം | 50 ly[4] |
ലോഹീയത | –1.28[3] dex |
മറ്റ് പേരുകൾ | NGC 6402[2] |
ഇതും കാണുക: ഗോളീയ താരവ്യൂഹം |
സർപ്പധരൻ രാശിയിലെ ഒരു ഗോളീയ താരവ്യൂഹമാണ് മെസ്സിയർ 14 (M14) അഥവാ NGC 6402. ചാൾസ് മെസ്സിയറാണ് ഇത് കണ്ടെത്തി തന്റെ പട്ടികയിൽ പതിനാലാമത്തെ അംഗമായി ചേർത്തത്.
നിരീക്ഷണം
[തിരുത്തുക]ബൈനോകുലറുകളുപയോഗിച്ച് താരവ്യൂഹത്തെ എളുപ്പത്തിൽ കാണാനാകും ഇടത്തരം ദൂരദർശിനികൾക്ക് ഇതിനെ നക്ഷത്രങ്ങളെയും വേർതിരിക്കാൻ സാധിക്കും. M14 ലെ പ്രഭയേറിയ നക്ഷത്രങ്ങളുടെ ദൃശ്യകാന്തിമാനം 14 ആണ്. M14 ന് മൂന്ന് ഡീഗ്രി തെക്കുപടിഞ്ഞാറായി NGC 6366 എന്ന ഗോളീയ താരവ്യൂഹം സ്ഥിതിചെയ്യുന്നു.
സവിശേഷതകൾ
[തിരുത്തുക]ഭൂമിയിൽ നിന്ന് 30,000 പ്രകാശവർഷം അകലെയായാണ് M14-ന്റെ സ്ഥാനം. ലക്ഷക്കണക്കിന് നക്ഷത്രങ്ങളടങ്ങിയ ഈ താരവ്യൂഹത്തിന്റെ തേജസ്സ് സൂര്യന്റേതിന് നാല് ലക്ഷം മടങ്ങ് വരും, കേവലകാന്തിമാനം -9.12 ആണ്. 100 പ്രകാശവർഷം വ്യാസമുള്ള താരവ്യൂഹത്തിന് ദീർഘവൃത്താകൃതിയാണുള്ളത്.
70 ചരനക്ഷത്രങ്ങൾ M14 ൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇവയിലധികവും ഡബ്ല്യു വർജിനിസ് ചരങ്ങളാണ്. 1938-ൽ ഒരു നോവയും താരവ്യൂഹത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇക്കാലത്തെ ഫോട്ടോഗ്രാഫുകളിൽ നിന്ന് 1964-ൽ മാത്രമാണ് ഇക്കാര്യം മനസ്സിലാക്കാനായത്. നോവയ്ക്ക് ഏറ്റവും പ്രകാശം കൂടിയ സമയത്ത് ദൃശ്യകാന്തിമാനം 9.2 വരെ ആയിരുന്നു.
അവലംബം
[തിരുത്തുക]- ↑ Shapley, Harlow; Sawyer, Helen B. (1927), "A Classification of Globular Clusters", Harvard College Observatory Bulletin (849): 11–14, Bibcode:1927BHarO.849...11S.
{{citation}}
: Unknown parameter|month=
ignored (help) - ↑ 2.0 2.1 2.2 2.3 "SIMBAD Astronomical Database". Results for NGC 6402. Retrieved 2006-11-15.
- ↑ 3.0 3.1 3.2 Boyles, J.; et al. (2011), "Young Radio Pulsars in Galactic Globular Clusters", The Astrophysical Journal, 742 (1): 51, arXiv:1108.4402, Bibcode:2011ApJ...742...51B, doi:10.1088/0004-637X/742/1/51.
{{citation}}
: Unknown parameter|month=
ignored (help) - ↑ distance × sin( diameter_angle / 2 ) = 50 ly radius