ചേപ്പാട്ട് മാർ ദിവാന്നാസ്യോസ് IV

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mar Dionysius IV എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
H.G മാർ ദിവാന്നാസ്യോസ് IV മാർത്തോമ്മാ XII
മലങ്കര സഭ
സ്ഥാനാരോഹണംഓഗസ്റ്റ് 27, 1825
ഭരണം അവസാനിച്ചത്1852
മുൻഗാമിപുന്നത്ര മാർ ദിവാന്നാസ്യോസ് III (മാർത്തോമ്മാ XIII)
പിൻഗാമിമാത്യൂസ് മാർ അത്താനാസ്യോസ് മെത്രാപ്പോലീത്ത (മാർത്തോമ്മാ XIII)
അഭിഷേകംഓഗസ്റ്റ് 27, 1825
വ്യക്തി വിവരങ്ങൾ
ജനന നാമംഫിലിപ്പോസ്
ജനനം1781
ചേപ്പാട്
മരണംഒക്ടോബർ 9, 1852
ചേപ്പാട്
കബറിടംസെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളി, ചേപ്പാട്
ദേശീയതഭാരതീയൻ

ചേപ്പാട്ട് മാർ ദിവാന്നാസ്യോസ് IV (1781-1852) മലങ്കര സഭയുടെ പരമാദ്ധ്യക്ഷനും 12-ആം മാർത്തോമ്മായുമായിരുന്നു. 1781ൽ ചേപ്പാട് എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. ഫിലിപ്പോസ് എന്നായിരുന്നു അദ്ദേഹത്തിന്റെ പൂർവ്വനാമം, 1825 ഓഗസ്റ്റ് 27ന് പള്ളിക്കര പള്ളിയിൽ നടന്ന യോഗത്തിൽവെച്ച് കോനാട്ട് അബ്രഹാം മല്പാൻ, അടങ്ങപ്പുറത്ത് യോസഫ് കശ്ശീശ, ഇരുത്തിക്കൽ മാർക്കോസ് കശ്ശീശ എന്നിവരെ പിന്തള്ളി അദ്ദേഹം മലങ്കര മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[1] ദിവാന്നാസ്യോസ് എന്ന എപ്പിസ്കോപ്പൽ നാമമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. മലങ്കര സഭയിൽ ദിവാന്നാസ്യോസ് എന്ന പേരു സ്വീകരിക്കുന്ന നാലാമത്തെ മെത്രാപ്പോലീത്തയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഭരണകാലത്താണ് മലങ്കര സഭയിൽ ഏറ്റവും അധികം വിഭാഗീയത ഉടലെടുത്തത്. ആ സമയത്ത് മലങ്കര സഭ വിട്ട് ഒരു വിഭാഗം സി.എം.എസ്. സഭയിൽ ചേരുകയും, പാലക്കുന്നത്ത് അബ്രഹാം മല്പാന്റെ നേതൃത്വത്തിൽ മലങ്കര സഭയ്ക്കുള്ളിൽ നവീകരണപ്രസ്ഥാനം ശക്തി പ്രാപിക്കുകയും ചെയ്തു. 1852ൽ അദ്ദേഹം കാലം ചെയ്തു. ചേപ്പാട് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളിയിലാണ് അദ്ദേഹത്തെ കബറടക്കിയിരിക്കുന്നത്.

അവലംബം[തിരുത്തുക]

  1. മലങ്കര സഭ, കാലംചെയ്ത മെത്രാന്മാർ. "12-ആം മാർത്തോമ്മാ (1827-1852) ചേപ്പാട്ട് മാർ ദിവാന്നാസ്യോസ്". മാർത്തോമ്മാ.ഇൻ. മൂലതാളിൽ നിന്നും 2016-04-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 സെപ്റ്റംബർ 8. Check date values in: |accessdate= (help)