Jump to content

എം80 മൂസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(M80 Moosa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം80 മൂസ
പോസ്റ്റർ
സൃഷ്ടിച്ചത്മീ‍ഡിയാവൺ
രാജ്യംഇന്ത്യ
ഒറിജിനൽ ഭാഷ(കൾ)മലയാളം
എപ്പിസോഡുകളുടെ എണ്ണം101 (21.12.14 ന്)
നിർമ്മാണം
സമയദൈർഘ്യം30 മിനിറ്റ്
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്മീഡിയാവൺ ടിവി
ഒറിജിനൽ റിലീസ്2014 ജനുവരി 4
External links
Website

മീഡിയ വൺ ചാനലിൽ 2014 മുതൽ പ്രക്ഷേപണം ചെയ്തിരുന്ന കുടുംബ ഹാസ്യപരമ്പരയാണ് എം 80 മൂസ. പ്രശസ്ത ഹാസ്യനടൻ വിനോദ് കോവൂർ ആണ് മൂസയായി പ്രത്യക്ഷപ്പെടുന്നത്.[1] നാട്ടിൽ മീൻ കച്ചവടം ചെയ്യുന്നവനാണ് മൂസ.[2] അയാളുടെ ഭാര്യ പാത്തുമ്മയായി സുരഭി ലക്ഷ്മി അഭിനയിക്കുന്നു. കോഴിക്കോടിൻറെ നാടൻ പ്രാദേശിക സംസാര ഭാഷയിലാണ് കഥാപാത്രങ്ങളുടെ അവതരണം എന്നതാണ് പരിപാടിയുടെ പ്രധാന ആകർഷകത്വം. [3] 2017-ൽ ചാനൽ പരമ്പര അവസാനിപ്പിച്ചു.

പ്രക്ഷേപണം

[തിരുത്തുക]

ആഴ്ചയിൽ രണ്ട് എപ്പിസോ‍ഡാണുള്ളത്. എല്ലാ ശനിയാഴ്ചയും ഞാറാഴ്ചയും രാത്രി 8.30 മുതൽ ഒമ്പത് മണിവരെയാണ് മീഡിയാവൺ ചാനലിൽ പരിപാടി പ്രക്ഷേപണം ചെയ്യുന്നത്. പുനപ്രക്ഷേപണം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഉച്ചക്ക് 230 ന്. മീഡിയാ യൂറ്റൂപ് ചാനലിൽ പരിപാടിയുടെ മുൻ എപ്പിസോഡുകൾ ലഭ്യമാണ്.[4]. നൂറ് എപ്പിസോഡുകൾ പിന്നിട്ടതിന് ശേഷം പരിപാടിക്ക് മുഖം നൽകിയിരിക്കുകയാണ് അണിയറ ശിൽപികൾ. പഴയ വീടിൽ നിന്നും പുതിയവീടിലേക്ക് മാറുകയും മറ്റു സാങ്കേതിക സംവിധാനങ്ങളിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. [5]

പ്രധാന അഭിനേതാക്കൾ

[തിരുത്തുക]

പിന്നണി

[തിരുത്തുക]

എം. 80 മൂസ എന്ന സീരിയലിന്റെ ആശയം ആദ്യം തോന്നിയത്‌ 'മീഡിയ വൺ ചാനൽ ഹെഡായ ഷിബു ചക്രവർത്തിക്കാണ്‌. മറിമായത്തിലെ സ്‌ക്രിപ്‌റ്റ് റൈറ്ററായ സജീഷിനോട്‌ ഇക്കാര്യം പറഞ്ഞു. മറിമായത്തിലെ വിനോദ് കോവൂരിൻറെ അഭിനയമാണ് എം80 മൂസയിലേക്ക് വിനോദ് കോവൂരിനെ നയിച്ചത്.[6]. ചിറ്റൂർ ഗോപിയുടെ വരികൾക്ക് അൻവർ അമന്റെ സംഗീതത്തിൽ ബന്റി പാടുന്നു. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് സെറിൻ ഫ്രാൻസിസ് ആണ്. ഷിയാരി സി പാപ്പ കലാസംവിധാനവും ജർഷാദ്, ഹബീബി എഡിറ്റിങും അഭിജിത് അഭിലാഷ് ഛായാഗ്രഹണവും നിർവഹിക്കുന്ന ഈ പരമ്പരക്ക് സജീഷാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. നിർമ്മാണം എസ്സെം ഷംസീർ, റെയ്‌സൺ ഇല്ലിക്കൽ ആണ്. നൂറാം എപ്പി‍ോസുവരെ ഇബ്രാഹിം കുട്ടിയായിരുന്നു നിർമ്മാണം. സ്റ്റഡിയോ സമർ മീഡിയാ മാവൂർ.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-04. Retrieved 2014-12-04.
  2. http://www.rashtradeepika.com/index.php?option=com_k2&view=item&layout=item&id=19955&r_id=eSMx5
  3. http://timesofindia.indiatimes.com/tv/news/malayalam/M80-Moosa-a-new-satirical-series/articleshow/30840477.cms
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-11-07. Retrieved 2014-12-22.
  5. എം 100 മൂസ - വാരാദ്യ മാധ്യമം 14.12.2014
  6. http://www.mangalam.com/mangalam-varika/250551
"https://ml.wikipedia.org/w/index.php?title=എം80_മൂസ&oldid=3774369" എന്ന താളിൽനിന്ന് ശേഖരിച്ചത്