എം.ഐ. മാർക്കോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(M.I. Markose എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എം.ഐ. മാർക്കോസ്
M.I. Markose.jpg
നാലാം കേരളനിയമസഭയിലെ അംഗം
ഔദ്യോഗിക കാലം
1970 – 1977
മുൻഗാമിടി.എം. മീതിയൻ
പിൻഗാമിഎം.വി. മാണി
മണ്ഡലംകോതമംഗലം
വ്യക്തിഗത വിവരണം
ജനനം(1922-01-10)ജനുവരി 10, 1922
മരണംജനുവരി 20, 2012(2012-01-20) (പ്രായം 90)
കോതമംഗലം
രാഷ്ട്രീയ പാർട്ടികേരള കോൺഗ്രസ്
പങ്കാളിഅന്നമ്മ
മക്കൾരണ്ട് ആൺകുട്ടികൾ, മൂന്ന് പെൺകുട്ടികൾ
As of ജനുവരി 20, 2012
ഉറവിടം: നിയമസഭ

നാലാം കേരളനിയമസഭയിൽ കോതമംഗലം നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു എം.ഐ. മാർക്കോസ് (10 ജനുവരി 1923 - 20 ജനുവരി 2012). ഇത്താപ്പൈരി-ശോശാ ദമ്പതികളുടെ മകനായി 1923 ജനുവരി 10 ന് ജനിച്ചു. അന്നമ്മയാണ് ഭാര്യ രണ്ട് ആൺമക്കളും മൂന്ന് പെൺകുട്ടികളും ഇദ്ദേഹത്തിനുണ്ട്. 1970-ൽ നാലാം കേരളനിയമസഭയിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പിൽ കോതമംഗലം നിയോജകമണ്ഡലത്തിൽ നിന്ന് കേരള കോൺഗ്രസ് പിന്തുണയോടെ[2] സ്വതന്ത്രനായി മത്സരിച്ചു വിജയിച്ചു.

1947-ൽ കോൺഗ്രസിലൂടെയാണ് എം.ഐ. മാർക്കോസ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. പിണ്ടിമന ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച ഇദ്ദേഹം 1964-ൽ കേരളകോൺഗ്രസിൽ അംഗമായി. 2012 ജനുവരി 20ന് കോതമംഗലത്തുവച്ച് ഇദ്ദേഹം നിര്യാതനായി[3].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം.ഐ._മാർക്കോസ്&oldid=3515145" എന്ന താളിൽനിന്ന് ശേഖരിച്ചത്