Jump to content

ലോഗർ പ്രവിശ്യ

Coordinates: 34°00′N 69°12′E / 34.0°N 69.2°E / 34.0; 69.2
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Logar Province എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ലോഗർ

لوګر
ലോഗർ പ്രവിശ്യയിലെ മുഹമ്മദ് ആഘ ജില്ലയുടെ ആകാശക്കാഴ്ച.
ലോഗർ പ്രവിശ്യയിലെ മുഹമ്മദ് ആഘ ജില്ലയുടെ ആകാശക്കാഴ്ച.
Map of Afghanistan with Logar highlighted
Map of Afghanistan with Logar highlighted
Coordinates (Capital): 34°00′N 69°12′E / 34.0°N 69.2°E / 34.0; 69.2
Countryഅഫ്ഗാനിസ്താൻ Afghanistan
CapitalPuli Alam
ഭരണസമ്പ്രദായം
 • GovernorHaji Mali Khan[1]
 • Deputy GovernorInamullah [1]
 • Police ChiefMohammaduddin Shah Mukhtab[1]
വിസ്തീർണ്ണം
 • ആകെ3,879.8 ച.കി.മീ.(1,498.0 ച മൈ)
ജനസംഖ്യ
 (2021)[2]
 • ആകെ4,42,037
 • ജനസാന്ദ്രത110/ച.കി.മീ.(300/ച മൈ)
സമയമേഖലUTC+4:30 (Afghanistan Time)
ISO കോഡ്AF-LOG
Main languagesDari
Pashto

ലോഗർ (Pashto: لوګر; Dari: لوگر) രാജ്യത്തിന്റെ കിഴക്കൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിൽ ഒന്നാണ്. ഏഴ് ജില്ലകളായി തിരിച്ചിരിക്കുന്ന ഈ പ്രവിശ്യ നൂറുകണക്കിന് ഗ്രാമങ്ങളെ ഉൾക്കൊള്ളുന്നു. പ്രവിശ്യയുടെ തലസ്ഥാനം പുലി ആലം നഗരമാണ്. 2021 ലെ കണക്കനുസരിച്ച്, ലോഗർ പ്രവിശ്യയിൽ ഏകദേശം 442,037 ജനസംഖ്യയുണ്ട്.[2] താജിക്, പഷ്തൂൺ ഭൂരിപക്ഷമുള്ള ഒരു ബഹുസ്വര ഗോത്ര സമൂഹമാണിത്.[3] ലോഗർ നദി പടിഞ്ഞാറ് വഴി പ്രവിശ്യയിൽ പ്രവേശിച്ച് വടക്കോട്ട് ഒഴുകുന്നു.

ചരിത്രം

[തിരുത്തുക]

ഇസ്ലാമിക കാലഘട്ടത്തിന് മുമ്പ്

[തിരുത്തുക]

ഏകദേശം 2600 വർഷം പഴക്കമുള്ള ഒരു സൊറാസ്ട്രിയൻ അഗ്നിക്ഷേത്രം മെസ് അയ്നാക്കിൽ (കാബൂളിൽ നിന്ന് ഏകദേശം 25 മൈൽ അല്ലെങ്കിൽ 40 കിലോമീറ്റർ തെക്കുകിഴക്കായി) കണ്ടെത്തി. നിരവധി ബുദ്ധ സ്തൂപങ്ങളും ഏകദേശം ആയിരത്തിലധികം ബുദ്ധ പ്രതിമകളും ഇവിടെനിന്ന് കണ്ടെത്തി. ഉരുക്കു ശാലകൾ, ഖനിത്തൊഴിലാളികളുടെ താമസകേന്ദ്രം (അക്കാലത്ത് ഈ സ്ഥലത്തെ ചെമ്പ് നന്നായി അറിയപ്പെട്ടിരുന്നു), ഒരു കമ്മട്ടം, രണ്ട് ചെറിയ കോട്ടകൾ, ഒരു ഉൾക്കോട്ട, കുശാൻ, സസാനിയൻ, ഇന്തോ-പാർഥിയൻ കാലഘട്ടത്തിലെ നാണയങ്ങളുടെ ശേഖരം എന്നിവയും ഈ സൈറ്റിൽ നിന്ന് കണ്ടെത്തി.[4]

സമീപകാല ചരിത്രം

[തിരുത്തുക]

സോവിയറ്റ്-അഫ്ഗാൻ യുദ്ധകാലത്ത്, ലോഗർ പ്രവിശ്യ ചില അഫ്ഗാനികൾക്കിടയിൽ ബാബ് അൽ-ജിഹാദ് (ജിഹാദിന്റെ കവാടങ്ങൾ) എന്ന പേരിൽ അറിയപ്പെട്ടിരുന്നു, കാരണം ഇത് യു.എസ്. പിന്തുണയുള്ള/പരിശീലനം ലഭിച്ച മുജാഹിദീൻ ഗ്രൂപ്പുകളും സോവിയറ്റ് പിന്തുണയുള്ള അഫ്ഗാൻ സർക്കാർ സൈനികരും തമ്മിലുള്ള ഉഗ്രയുദ്ധത്തിൻറെ പ്രധാന വേദിയായിരുന്നു. പാകിസ്ഥാനിൽ നിന്ന് എത്തുന്ന മുജാഹിദീൻ വിമതരുടെ പ്രധാന വിതരണ വഴികളിലൊന്നായിരുന്നു ഇത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെതന്നെ, ലോഗറും 1980-കളിൽ കനത്ത പോരാട്ടത്തിന് വേദിയായിട്ടുണ്ട്.[5] 1982-ൽ ഈ പ്രവിശ്യ സന്ദർശിച്ച സ്വീഡിഷ് പത്രപ്രവർത്തകൻ ബോർഗ് അൽമ്ക്വിസ്റ്റ് എഴുതിയതു പ്രകാരം "ലോഗർ പ്രവിശ്യയിലെ എല്ലായിടത്തും അവശിഷ്ടങ്ങളെ കൂടാതെയുള്ള ഏറ്റവും സാധാരണമായ ഒരു കാഴ്ച ശവക്കുഴികളാണ്".[6] പ്രദേശത്തെ സോവിയറ്റ് പ്രവർത്തനങ്ങളിൽ ബോംബാക്രമണം, ഒളിയാക്രമണം നടത്തുന്നവരെ ജീവനോടെ ദഹിപ്പിക്കാൻ സാധിക്കുന്ന ദ്രാവകങ്ങളുടെ ഉപയോഗം, കുടിവെള്ളത്തിൽ കലർത്തുന്ന വിഷം, ധാന്യവിളകളും കൃഷിയിടങ്ങളും നശിപ്പിക്കൽ എന്നിവ ഉൾപ്പെട്ടിരുന്നു. ലോഗറിലെ സോവിയറ്റ് പ്രവർത്തനങ്ങൾ വംശഹത്യക്ക് തുല്യമായിരുന്നുവെന്ന് ഇത്തരം സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു എഴുത്തുകാരൻ വാദിക്കുന്നു.[7]

1995 ആയപ്പോഴേക്കും ഈ പ്രവിശ്യ താലിബാൻ സർക്കാരിന്റെ നിയന്ത്രണത്തിൻകീഴിലായി. 2001 അവസാനത്തോടെ ഇവിടനിന്ന് താലിബാനെ നീക്കം ചെയ്യുകയും കർസായി ഭരണകൂടം രൂപീകരിക്കുകയും ചെയ്തതിനുശേഷം, അന്താരാഷ്ട്ര സുരക്ഷാ സഹായ സേനയും (ഐഎസ്എഎഫ്) അഫ്ഗാൻ ദേശീയ സുരക്ഷാ സേനയും (എഎൻഎസ്എഫ്) ക്രമേണ ഈ പ്രദേശത്തിന്റെ സുരക്ഷാ ചുമതലകൾ ഏറ്റെടുത്തു. ലോഗർ പ്രവിശ്യാ പുനർനിർമ്മാണ സംഘം 2008 മാർച്ചിൽ സ്ഥാപിതമായി. സുരക്ഷ, വികസനം, ജോലികൾ എന്നിവയുൾപ്പെടെ തദ്ദേശവാസികൾക്ക് ഇത് നിരവധി ആനുകൂല്യങ്ങൾ നൽകി.

ഇതിനിടയിൽ, താലിബാൻ വിമതർ പലപ്പോഴും ഈ പ്രദേശത്ത് വലിയ അസ്വസ്ഥതകൾ സൃഷ്ടിച്ചുകൊണ്ടിരുന്നു പ്രധാന പദ്ധതികൾക്കെതിരായ വൻ ആക്രമണങ്ങൾ, സാധാരണക്കാരുടെ പ്രദേശങ്ങളിലെ ചാവേർ ബോംബാക്രമണങ്ങൾ, അഫ്ഗാൻ സർക്കാർ ജീവനക്കാരുടെ കൊലപാതകങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2014 ഓഗസ്റ്റ് 19 ന്, പ്രവിശ്യയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ലക്ഷ്യമിട്ട്[8] 700 തീവ്രവാദികളുമായി ഒരു വലിയ താലിബാൻ ആക്രമണം നടക്കുകയും അതേസമയം നാറ്റോയുടെ നേതൃത്വത്തിലുള്ള വിദേശ സേനയുടെ 2014 ഡിസംബറിലെ വ്യോമാക്രമണത്തിൽ മൂന്ന് സിവിലിയന്മാരെ തെറ്റായി വധിക്കപ്പെടുകയുംചെയ്തിരുന്നു.[9]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "د نږدې شلو ولایاتو لپاره نوي والیان او امنیې قوماندانان وټاکل شول". 7 November 2021. Archived from the original on 2021-11-25. Retrieved 2021-11-21.
  2. 2.0 2.1 "Estimated Population of Afghanistan 2021-22" (PDF). National Statistic and Information Authority (NSIA). April 2021. Archived (PDF) from the original on June 24, 2021. Retrieved June 21, 2021.
  3. "Understanding War". Understanding War. Retrieved 2013-08-17.
  4. DeHart, Jonathan. "Saving the Buddhas of Mes Aynak". thediplomat.com.
  5. Kakar, M. Hassan (1995). "Massacre in Logar". Afghanistan: The Soviet Invasion and the Afghan Response, 1979–1982. University of California Press. ISBN 978-0-520-20893-3.
  6. Almqvist, Borge (1984). Committee for International Afghanistan Hearing (ed.). International Afghanistan Hearing.
  7. Kakar, M. Hassan (1995). "Massacre in Logar". Afghanistan: The Soviet Invasion and the Afghan Response, 1979–1982. University of California Press. ISBN 978-0-520-20893-3.
  8. "Logar In Afghanistan Attacked By More Than 700 Taliban Fighters". Ibtimes.com. 19 August 2014. Retrieved 15 May 2018.
  9. "Nato force kills three Afghan civilians in air strike, mistaking them for insurgents". Singapore Press Holdings Ltd. Retrieved 27 December 2014.
"https://ml.wikipedia.org/w/index.php?title=ലോഗർ_പ്രവിശ്യ&oldid=4094948" എന്ന താളിൽനിന്ന് ശേഖരിച്ചത്