കൊച്ചി റോമൻ കത്തോലിക്കാ രൂപത
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കൊച്ചി രൂപത | |
---|---|
സ്ഥാനം | |
രാജ്യം | , ഇന്ത്യ |
പ്രവിശ്യ | വരാപ്പുഴ അതിരൂപത |
മെത്രാസനം | വരാപ്പുഴ |
നിർദ്ദേശാങ്കം | 9°57′53″N 76°14′34″E / 9.964774°N 76.242738°E |
സ്ഥിതിവിവരം | |
വിസ്‌താരം | 235 km2 (91 sq mi) |
ജനസംഖ്യ - ആകെ - കത്തോലിക്കർ | (as of 2006) 562,746[1] 160,812[1] (28.6%) |
വിവരണം | |
ആചാരക്രമം | Latin rite or Roman rite |
ഭദ്രാസനപ്പള്ളി | സാന്താക്രൂസ് ബസലിക്ക, ഫോർട്ട് കൊച്ചി |
ഭരണം | |
മാർപ്പാപ്പ | ഫ്രാൻസിസ് |
ബിഷപ്പ് | ജോസഫ് കരിയിൽ |
വെബ്സൈറ്റ് | |
www.dioceseofcochin.org |
റോമൻ കത്തോലിക്കാ സഭയിൽ ലത്തീൻ ആരാധനാക്രമം നടത്തുന്ന കേരളത്തിലെ ഒരു രൂപതയാണ് കൊച്ചി രൂപത. എറണാകുളം ജില്ലയിലെ ഫോർട്ട് കൊച്ചിയിലാണ് രൂപതയുടെ ആസ്ഥാനം. ഡോ. ജോസഫ് കരിയിലാണ് രൂപതാ മെത്രാൻ.
1542-ലാണ് വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ നേതൃത്വത്തിൽ ഈശോ സഭാ വൈദികർ കൊച്ചിയിലെത്തിയത്. പോൾ നാലാമൻ മാർപ്പാപ്പയുടെ കല്പന പ്രകാരം 1557 ഫെബ്രുവരി 4-നാണ് കൊച്ചി രൂപത സ്ഥാപിതമായത്. ഫോർട്ടുകൊച്ചിയിലെ സാന്താക്രൂസ് ദേവാലയം കത്തീഡ്രൽ ആയി. ആദ്യകാലത്ത് രൂപതയുടെ അതിർത്തി പടിഞ്ഞാറ് മലബാർ തീരം മുതൽ കിഴക്ക് കൊറോമാണ്ടൽ തീരം വരെയും മദ്രാസിനു സമീപമുള്ള പാലാൽ നദി വരെയും ആയിരുന്നു. മധുര, കർണ്ണാടക, ശ്രീലങ്ക, ബർമ്മ എന്നിവിടങ്ങളെല്ലാം കൊച്ചിയുടെ കീഴിലായിരുന്നു.
ദോം ജോർജ്ജ് തെമുദ്രോ ആയിരുന്നു ആയിരുന്നു രൂപതയുടെ ആദ്യമെത്രാൻ. 1576 മുതൽ 1578 വരെ ദോം ഹെന്രിക്ക് വോരയായിരുന്നു മെത്രാൻ. 1580 മുതൽ 1588 വരെ മെത്രാനായിരുന്ന ദേം മത്തേവൂസ് ദേ മെദീന ഫോർട്ടുകൊച്ചി മുതൽ കന്യാകുമാരി വരെയുള്ള തീരപ്രദേശത്ത് 19 പള്ളികളും ഒപ്പം പള്ളിക്കൂടങ്ങളും സ്ഥാപിച്ചു. ഉദയംപേരൂർ സുന്നഹദോസ് നടക്കുന്ന സമയത്ത് ദോം അന്ത്രയ ദെസാന്ത ആയിരുനു രൂപതാമെത്രാൻ.
1906 ജനുവരി 9-ന് പോൾ അഞ്ചാമൻ മാർപ്പാപ്പ കൊച്ചിരൂപതയെ വിഭജിച്ച് മൈലാപ്പൂർ രൂപത സ്ഥാപിച്ചു. അതോടെ കൊറോമാണ്ടൽ തീരം, ഒറീസ, ബംഗാൾ, ബർമ്മ തുടങ്ങിയ പ്രദേശങ്ങൾ മൈലാപ്പൂരിന്റെ കീഴിലായി മാറി. രൂപതയുടെ തലപ്പള്ളികൾ അഥവാ രൂപതയ്ക്ക് മുൻപ് സ്ഥാപിച്ച ഇടവകകൾ എന്നറിയപ്പെടുന്നതു മൂന്ന് ദേവാലയങ്ങളാണ്
1) "മട്ടാഞ്ചേരി" ജീവമാതാ ദേവാലയം
2) "ഇടക്കൊച്ചി" സെയിന്റ് ലോറൻസ് ദേവാലയം
3) "മുണ്ടംവേലി" സെയിന്റ് ലൂയീസ് ദേവാലയം
ഈ മൂന്ന് ഇടവകയുടെയും ദേവാലയ സ്ഥാപനത്തിന് പിന്നിൽ പ്രബലമായ ഒരു ചരിത്രമുണ്ട്.[അവലംബം ആവശ്യമാണ്] കൊടുങ്ങല്ലൂർ പട്ടണത്തിനു മൂന്ന് മൈൽ കിഴക്കു മാറി തുരുത്തൂർ എന്നൊരു കുന്നിൻ പ്രദേശമുണ്ട് അതിനും ഒന്നര മൈൽ കിഴക്ക് "മാനാഞ്ചേരി" എന്നൊരു കുന്നിൻ പ്രദേശമുണ്ട്. അവിടെ ക്രൈസ്തവരെ കൂടാതെ ഹൈന്ദവരും യഹൂദന്മാരും താമസിച്ചിരുന്നു ഒമ്പതാം നൂറ്റാണ്ടിനു മുൻപ് വരെ വ്യാപാര വാണിജ്യ കേന്ദ്രങ്ങളിൽ കച്ചവടത്തിനെത്തിയിരുന്നത് റോമാക്കാരും ഫിലിപ്യാരും ജൈനമതക്കാരും ബുദ്ധമതക്കാരും ആയിരുന്നു.എന്നാൽ ഒമ്പതാം നൂറ്റാണ്ടിൽ അറബികൾ കച്ചവടത്തിന് വരികയും അവർ ആ സ്ഥലം പിടിച്ചെടുക്കുകയും ചെയ്തു. ആ നൂറ്റാണ്ടിൽ മുസ്ലീങ്ങളും യഹൂദന്മാരും കലഹിച്ചു യുദ്ധത്തിനൊരുങ്ങി ആ യുദ്ധത്തിൽ മുസ്ലീങ്ങൾക്കാണ് വിജയമുണ്ടായത്.[അവലംബം ആവശ്യമാണ്] തന്മൂലം അവിടെ വസിച്ചിരുന്ന ക്രൈസ്തവർക്ക് സ്വദേശം വിട്ടു പാലായനം ചെയ്യേണ്ടിവന്നു.അങ്ങനെ മുസ്ലീം ആക്രമണ ഭയംനിമിത്തം തെക്കോട്ടു പുറപ്പെട്ടു കൊച്ചിയുടെ കിഴക്കും തീരപ്രദേശത്തും വന്നും വാസമുറപ്പിച്ചു. മാനാഞ്ചേരിക്കാർ പണികഴിപ്പിച്ച ദേവാലയത്തിന് കലാന്തരത്തിൽ മാനാഞ്ചേരി പള്ളി എന്ന പേര് നിലവിൽ വന്നു. ഇന്ന് ഈ സ്ഥലം "മാനാശ്ശേരി"എന്നാണ് അറിയപ്പെടുന്നത്